പാകിസ്താനിലും അഫ്ഗാനിസ്താനിലുമുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 334 ആയി

പാകിസ്താനിലും അഫ്ഗാനിസ്താനിലും ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 334 ആയി. പാകിസ്താനില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ അനുഭവപ്പെടുന്ന ശക്തമായ ഭൂകമ്പമാണിത്. പാകിസ്താനില്‍ മരണസംഖ്യ 237 ആയും അഫ്ഗാനിസ്താനില്‍ 97 ആയും വര്‍ധിച്ചു. രണ്ടായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. യു.എസ് സന്ദര്‍ശനത്തിനു ശേഷം തിരിച്ചത്തെിയ പ്രധാനമന്ത്രി നവാസ് ശരീഫ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. അദ്ദേഹം ദുരന്ത മേഖല സന്ദര്‍ശിക്കും.
മേഖലയില്‍ പാക് സൈന്യത്തിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഹെലികോപ്റ്ററുകള്‍ വഴിയും സൈനിക വിമാനങ്ങള്‍ വഴിയും ദുരിതബാധിതര്‍ക്ക് ഭക്ഷണവും മറ്റും വിതരണം ചെയ്യുന്നുണ്ട്. തിങ്കളാഴ്ചയാണ് പാകിസ്താനിലും അഫ്ഗാനിസ്താനിലും റിക്ടര്‍ സ്‌കെയിലില്‍ 7. 5 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. പാകിസ്താനിലെ വടക്കന്‍ നഗരങ്ങളായ പെഷാവര്‍, ഇസ്ലാമാബാദ്, റാവല്‍പിണ്ടി, ലാഹോര്‍, സര്‍ഗോധ, ക്വറ്റ, മുള്‍ത്താന്‍ എന്നിവിടങ്ങളിലാണ് ഭൂചലനമുണ്ടായത്. ഹിന്ദുകുഷ് പര്‍വതമേഖലയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 2005 ഒക്ടോബര്‍ എട്ടിന് ഇന്ത്യപാക് മേഖലയില്‍ വന്‍ ഭൂകമ്പമുണ്ടായിരുന്നു. അന്ന് ഇന്ത്യയില്‍ 1400 പേരാണ് മരിച്ചത്. കശ്മീരിലെ ബാരാമുള്ള ജില്ലയിലായിരുന്നു ദുരന്തമേറെയും.
അഫ്ഗാനിസ്താനും പാകിസ്താനും യു.എസിന്റെ സഹായ വാഗ്ദാനം. ഭൂകമ്പത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനമറിയിച്ച യു.എസ് ആവശ്യമുള്ള എന്തു സഹായത്തിനും അമേരിക്ക തയ്യാറാണെന്ന് അറിയിച്ചു. എന്നാല്‍ സഹായത്തിന് മറ്റു രാജ്യങ്ങളെ ആശ്രയിക്കാന്‍ താല്‍പര്യമില്ലെന്നും രാജ്യത്തിനു തന്നെ പരിഹരിക്കാവുന്നതേ ഉള്ളൂവെന്നും പാകിസ്താന്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha