വ്യവസായ അനുകൂല രാജ്യങ്ങളില്‍ ഇന്ത്യ 130ാമത്

ലോകത്തെ വ്യവസായ അനുകൂല അന്തരീക്ഷമുള്ള 189 രാജ്യങ്ങളില്‍ ഇന്ത്യ 130ാമത് എത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പന്ത്രണ്ട് സ്ഥാനം മുന്നേറിയാണ് ഇന്ത്യ ഈ നേട്ടത്തില്‍ എത്തിയതെന്ന് ലോകബാങ്ക് ചീഫ് ഇക്കണോമിസ്റ്റും സീനിയര്‍ വൈസ് പ്രസിഡന്റുമായ കൗശിക് ബസു പറഞ്ഞു. വളര്‍ന്നുവരുന്ന രാജ്യം 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തുന്നത് ചെറിയ കാര്യമല്ല. ഇന്ത്യ അതു സാധിച്ചു.
ഇന്ത്യയില്‍ കാര്യങ്ങള്‍ എങ്ങനെയാണ് പോകുന്നത് എന്നതിലുള്ള സൂചനയാണിതെന്നും ബസു വ്യക്തമാക്കി. 2016ല്‍ ബിസിനസ് അനുയോജ്യമായ രാജ്യങ്ങളെ കണ്ടെത്തുന്നതിനുള്ള വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അയല്‍ രാജ്യങ്ങളായ ചൈന 84ാമതും പാകിസ്താന്‍ 138ാം സ്ഥാനത്തുമാണ്. ചൈന ആറു പോയിന്റ് മുന്നേറിയപ്പോള്‍ പാകിസ്താന്‍ പത്തു പോയിന്റ് താഴ്ന്നു. സിംഗപ്പുര്‍, ന്യൂസിലാന്‍ഡ്, ഡെന്‍മാര്‍ക്ക്, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, ബ്രിട്ടണ്‍, യു.എസ് എന്നിവയാണ് പട്ടികയില്‍ മുന്‍നിരയിലുള്ളത്.
വ്യവസായ നിക്ഷേപത്തിനായി കഴിഞ്ഞ വര്‍ഷം ഇന്ത്യ കൊണ്ടുവന്ന രണ്ട് സുപ്രധാന പരിഷ്‌കരണങ്ങളാണ് കൂടുതല്‍ സൗഹാര്‍ദ്ദ അന്തരീക്ഷം സൃഷ്ടിച്ചതെന്ന് ലോകബാങ്ക് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha