നേപ്പാളില്‍ ആദ്യ വനിതാ പ്രസിഡന്റായി വിദ്യദേവി ഭണ്ഡാരിയെ തെരഞ്ഞെടുത്തു

നേപ്പാളില്‍ ആദ്യ വനിതാ പ്രസിഡന്റായി വിദ്യദേവി ഭണ്ഡാരിയെ തെരഞ്ഞെടുത്തു. ബുധനാഴ്ചനടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളിന്റെ വൈസ് ചെയര്‍പേഴ്‌സണായ വിദ്യ നേപ്പാളി കോണ്‍ഗ്രസിലെ കുല്‍ ബഹാദൂര്‍ ഗുരുങ്ങിനെയാണ് പരാജയപ്പെടുത്തിയത്. പാര്‍ലമെന്റ് സ്പീക്കര്‍ ഒന്‍സാരി ഗരട്ടിയാണ് വിദ്യയെ തിരഞ്ഞെടുത്ത വിവരം പ്രഖ്യാപിച്ചത്. പാര്‍ലമെന്റില്‍ വിദ്യക്ക് 327 വോട്ടും തൊട്ടടുത്ത കുല്‍ ബഹാദുര്‍ ഗുരുങ്ങിന് 214 വോട്ടും ലഭിച്ചു.
അന്തരിച്ച കമ്യൂണിസ്റ്റ് നേതാവ് മദന്‍ ഭണ്ഡാരിയുടെ പത്‌നിയാണ് മുന്‍ പ്രതിരോധമന്ത്രികൂടിയായ 54കാരിയായ വിദ്യ ഭണ്ഡാരി. കഴിഞ്ഞമാസം നിലവില്‍വന്ന പുതിയ ഭരണഘടനയനുസരിച്ച് പ്രസിഡന്റ് രാം ബറന്‍ യാദവ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2008ലാണ് രാം ബറന്‍ യാദവ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 1979തില്‍ ഇടത് വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് വിദ്യ ഭണ്ഡാരി തന്റെ രാഷ്ട്രീയജീവിതം തുടങ്ങുന്നത്. പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ യുനിഫൈഡ് മാര്‍ക്‌സിസ്റ്റ്‌ലെനിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha