ഭര്‍ത്താവ് മൊഴിചൊല്ലിയതിന്റെ സന്തോഷം ഭാര്യ കേക്ക് മുറിച്ച് ആഘോഷിച്ചു

വിവാഹത്തിനു ശേഷം ഉപേക്ഷിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നത് പൊതുവെ സ്ത്രീകള്‍ക്ക് പെട്ടെന്ന് പൊരുത്തപ്പെടാനാവാത്ത സ്ഥിതിവിശേഷമാണ്. കരച്ചിലും നെടുവീര്‍പ്പുകളുമായി അനേകനാളുകള്‍ തള്ളിനീക്കിയതിനു ശേഷമാവും പലരും ജീവിതത്തിലേക്കു തിരിച്ചു വരുന്നത്.
എന്നാല്‍ ഇപ്പോള്‍ ചിത്രം മാറി. സൗദിയില്‍ ഒരു അധ്യാപികയെ ഭര്‍ത്താവ് മൊഴി ചൊല്ലിയപ്പോള്‍ അത് ആഘോഷിക്കേണ്ട സംഗതിയാണെന്നാണ് അവര്‍ക്കു തോന്നിയത്. അദ്ധ്യാപികയായ അവര്‍ സ്‌കൂളില്‍ ആയിരുന്നപ്പോഴാണ് ഭര്‍ത്താവ് തന്നെ മൊഴി ചൊല്ലിയത് അറിഞ്ഞത്. അവിടെ വച്ച് തന്നെ തന്റെ സന്തോഷം പ്രകടിപ്പിക്കാന്‍ അവര്‍ മടിച്ചില്ല.
കേക്ക് മുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് മധുര പലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് അദ്ധ്യാപിക വിവാഹ മോചനം ആഘോഷമാക്കിയത്. ഇതിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു. ഈ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായിരിക്കുകയുമാണ്.
മൊഴി ചൊല്ലിയത് അറിഞ്ഞതോടെ സഹപ്രവര്‍ത്തകര്‍ക്കും താന്‍ പഠിപ്പിക്കുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും അതിഗംഭീരമായ വിരുന്നാണ് അധ്യാപിക ഒരുക്കിയ്. കേക്കും മറ്റ് മധുര പലഹാരങ്ങളും ജ്യൂസും ഒക്കെയുള്ള അതിവിപുലമായ ഒരു ആഘോഷം തന്നെ ആയിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha