ഐഎസിനെതിരെ ആക്രമണം നടത്തുന്ന യുദ്ധവിമാനം ഡെന്‍മാര്‍ക്കില്‍ കടലില്‍ തകര്‍ന്നു വീണു

ഡെന്‍മാര്‍ക്കില്‍ എഫ്16 യുദ്ധ വിമാനം കടലില്‍ തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്. കിഴക്കന്‍ ഡെന്‍മാര്‍ക്കിന് സമീപമുള്ള കടലിലാണ് സംഭവം.
പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടെന്ന് വ്യോമസേന വക്താവ് അറിയിച്ചു. കടലില്‍ വീണ പൈലറ്റിനെ പിന്നീട് ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുത്തുകയായിരുന്നു.
പരിശീലന പറക്കലിനിടെയാണ് അപകടം. വിമാനത്തിന് സാങ്കേതിക പിഴവുകള്‍ ഉണ്ടായിരുന്നതായി പൈലറ്റ് എയര്‍ ട്രാഫിക്ക് കണ്‍ട്രോളറെ അറിയിച്ചിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് സൈന്യം അറിയിച്ചു. ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ക്കെതിരെ ആക്രമണം നടത്താന്‍ ഉപയോഗിക്കുന്ന വിമാനമാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha