ഫ്‌ളോറിഡയില്‍ വിമാനത്തിനു തീപിടിച്ച് 15 പേര്‍ക്കു പരിക്കേറ്റു, ഒരാളുടെ നില ഗുരുതരം

ഫ്‌ളോറിഡയില്‍ വിമാനത്തിനു തീപിടിച്ച് 15 പേര്‍ക്കു പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഫോര്‍ട്ട് ലോഡര്‍ഡെയില്‍ വിമാനത്താവളത്തില്‍ വെനസ്വേലയിലേക്കു പുറപ്പെടാനൊരുങ്ങിയ ഡൈനാമിക് എയര്‍വേസിന്റെ ബോയിംഗ് 767 വിമാനത്തിനാണ് തീപിടിച്ചത്. വിമാനത്തില്‍ യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 101 പേരാണ് ഉണ്ടായിരുന്നത്. വിമാനത്തിന്റെ ഇടതു വശത്തെ എന്‍ജിനില്‍ ഇന്ധനം ചോര്‍ന്നതിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha