സായിപ്പന്‍മാരുടെ കളിയാക്കലില്‍ നാണം കെട്ട് വിദേശ ഇന്ത്യക്കാര്‍, ബീഫ് വിവാദം തങ്ങളെ നാണം കെടുത്തുന്നുവെന്ന് വിദേശമലയാളികള്‍

കിട്ടിയ അവസരങ്ങളിലെല്ലാം ഇന്ത്യയെ താറടിച്ച് കാട്ടുന്നത് വിദേശികളുടെ ഒരു ഹോബിയാണ്. പരസ്യമായും രഹസ്യമായും അവരത് പ്രകടപ്പിക്കുയും ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ ബീഫ് വിവാദവും വിദേശ രാജ്യങ്ങളിലും ചൂടേറിയ ചര്‍ച്ചയാണ്. ഇത് മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാര്‍ക്ക് നാണക്കേട് ഉണ്ടാക്കുന്നതായാണ് റിപ്പോര്‍ട്ട്. അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ് ,ജര്‍മനി , ഗള്‍ഫ് രാജ്യങ്ങള്‍ ഇവിടങ്ങളില്‍ ഇന്ത്യയിലെ ബീഫ് വിവാദം ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. മാത്രമല്ല പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ വിവാദങ്ങള്‍ വന്‍ പ്രധാന്യത്തോട് കൂടിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മലയാളികളുള്‍പ്പടുന്ന ഇന്ത്യക്കാരെ എവിടെകണ്ടാലും വിദേശികള്‍ക്ക് ഇന്ത്യയിലെ ബീഫ് വിവാദത്തെക്കുറിച്ച് അറിയണം. മലയാളികള്‍ ഉള്‍പ്പെടുന്ന വിവിധ അസോസിയേഷനുകളിലും ചര്‍ച്ച ബീഫിന്റെയും പശുവിന്റെയും ആളെക്കൊല്ലുന്ന ഇന്ത്യയെ കുറിച്ചാണ്. ഇതിന് മറുപടി പറഞ്ഞ് മടുത്തെന്നും ഇങ്ങനെ പോയാള്‍ വിദേശ രാജ്യങ്ങളില്‍ ഇന്ത്യയുടെ യശസ് താഴുമെന്നുമാണ് വിദേശ ഇന്ത്യക്കാരുടെ അഭിപ്രായം.
നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് വളരെ പ്രധാന്യത്തോടെയാണ് വിദേശ രാജ്യങ്ങള്‍ കണ്ടിരുന്നത്. മോഡി വിദേശ സന്ദര്‍ശനത്തില്‍ പറയുന്നതല്ല ഇന്ത്യയില്‍ നടക്കുന്നതെന്നാണ് വിദേശികളുടെ അഭിപ്രായം. ഇന്ത്യയുടെ സംസ്‌കാരിക വൈവിധ്യത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന പ്രധാനമന്ത്രിക്ക് എന്ത് കൊണ്ട് ബീഫിന്റെ പേരില്‍ ഇന്ത്യയില്‍ നടക്കുന്ന അക്രമണങ്ങളെ നിയന്ത്രിക്കാന്‍ കഴിയില്ലെന്നുമുള്ള ചോദ്യങ്ങളും ഇവര്‍ ഉയര്‍ത്തുന്നുണ്ട്. ഇവരുടെ ചോദ്യങ്ങളെല്ലാം വിദേശത്തെ ഇന്ത്യക്കാരുടെ നേരെയാണ്.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പശുവിറച്ചി വിളമ്പിയെന്ന പേരില്‍ പോലീസ് റെയ്ഡും വിദേശ മാധ്യമങ്ങള്‍ വന്‍ പ്രധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ നടക്കുന്ന ഇത്തരം ആക്രമണങ്ങളില്‍ വിദേശ മലയാളികളും ആശങ്കയിലാണ്. എന്താണ് ഇപ്പോള്‍ ഇങ്ങനെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതെന്നാണ് ഇവരുടെ ചോദ്യം. കഴിഞ്ഞ മാസമാണ് ഉത്തര്‍ പ്രദേശില്‍ വീട്ടില്‍ ബീഫ് കറി വെച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാക് എന്നയാളെ കൊന്നത്, ഇത് വിദേശ രാജ്യങ്ങളില്‍ വന്‍ ചര്‍ച്ചയായിരുന്നു. മാത്രമല്ല ഹരിയാനയില്‍ ദളിത് കുഞ്ഞുങ്ങളെ ജാതിയുടെ പേരില്‍ ചുട്ടെരിച്ചത്, പിഞ്ചു കുട്ടികളടക്കമുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നത്, സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമണം തുടങ്ങിയ സംഭവങ്ങള്‍ ഇന്ത്യയെ കുറിച്ച് വിദേശികളുടെ ഇടയില്‍ അവമതിപ്പുണ്ടാക്കാനേ സാധിക്കുകയുള്ളുവെന്നാണ് വിദേശ ഇന്ത്യക്കാരുടെ അഭിപ്രായം.
മാത്രമല്ല സാഹിത്യകാരന്‍മാരെ കൊല്ലുന്നതും വിദേശത്ത് വന്‍ ചര്‍ച്ചയായിരുന്നു. ഇന്ത്യയിലെ ഭരണകൂടത്തിന്റെ വര്‍ഗീയതക്കെതിരെ സാഹിത്യകാരന്‍മാരും കലാകാരന്‍മാരും തങ്ങളുടെ അവാര്‍ഡുകള്‍ തിരികെ നല്‍കുന്നതും സ്ഥാനമാനങ്ങള്‍ ഒഴിയുന്നതിനും മറുപടി പറയേണ്ടത് തങ്ങളാണെന്നും വിദേശമലയാളികള്‍ പറയുന്നു.
അക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെപ്പോലെയാണ് വിദേശ രാജ്യക്കാര്‍ ഇന്ത്യയെ കാണുന്നതെന്നും എന്തെങ്കിലും കൊലപാതകങ്ങളോ വര്‍ഗീയ സംഘര്‍ഷങ്ങളോ ഉണ്ടാകുമ്പോള്‍ നിങ്ങളുടെ സ്ഥലത്താണോ ഇതെന്നു ചോദിക്കുമെന്നും വിദേശമലയാളികള്‍ പറയുന്നു. ഇത്തരം നിരവധി ചേദ്യങ്ങള്‍ തങ്ങള്‍ ദിവസവും നേരിടേണ്ടി വരുന്നുണ്ടന്നും ഇങ്ങനെ പോയാല്‍ ഇന്ത്യയുടെ യശസ് താഴുമെന്നുമാണ് ഇവരുടെ അഭിപ്രായം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha