പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു , യുഎഇയിലെ ആശുപത്രിയിലായിരുന്നു അന്ത്യം

പര്‍വേസ് മുഷറഫ് അന്തരിച്ചു ... പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു , യുഎഇയിലെ ആശുപത്രിയിലായിരുന്നു അന്ത്യം
ഏറെ കാലമായി അസുഖങ്ങളെ തുടര്‍ന്ന് മുഷറഫ് ചികിത്സയിലായിരുന്നു. പാക്ക് മാധ്യമങ്ങളാണ് മുഷറഫിന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്.
1943 ഓഗസ്റ്റ് 11ന് ബ്രിട്ടീഷ് ഇന്ത്യയിലെ ഡല്‍ഹിയിലായിരുന്നു മുഷറഫിന്റെ ജനനം. 1999 മുതല്‍ 2008 വരെയാണ് പര്‍വേസ് മുഷറഫ് പാകിസ്താന്‍ ഭരിച്ചത്.
സൈനികമേധാവിയായിരുന്ന അദ്ദേഹം അട്ടിമറിയിലൂടെയാണ് അധികാരം പിടിച്ചത്. വിഭജനത്തിനു ശേഷം പാകിസ്താനിലെ കറാച്ചിയിലെത്തിയ അദ്ദേഹം 1964 -ല്‍ പാക് സൈനിക സര്‍വീസിലെത്തി.ഏകാധിപത്യഭരണ നയം സ്വീകരിച്ചിരുന്ന മുഷറഫിനെതിരേ 2013-ല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി.
അറസ്റ്റ് ഭയന്ന് പാകിസ്താന്‍ വിട്ട മുഷറഫ് 2016 മുതല്‍ ദുബായിലാണു കഴിയുന്നത്. കാര്‍ഗില്‍ സംഘര്‍ഷമുണ്ടായത് മുഷറഫ് സേനാമേധാവിയായിരുന്ന കാലത്താണ്.
"
https://www.facebook.com/Malayalivartha