റഷ്യന്‍ ബൈക്ക് റൈഡര്‍ വാഹനാപകടത്തില്‍ മരിച്ചു

റഷ്യന്‍ ബൈക്ക് റൈഡര്‍ വാഹനാപകടത്തില്‍ മരിച്ചു. തത്യാന ഓസോലിനാണ് തുര്‍ക്കിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. തത്യാനയുടെ ബൈക്ക് ട്രക്കിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. അപകടത്തിന് പിന്നാലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. റഷ്യയിലെ അതിസുന്ദരിയായ ബൈക്ക് റൈഡര്‍ എന്നാണ് തത്യാന അറിയപ്പെട്ടിരുന്നത്. തുര്‍ക്കിയിലെ ടുഡേ എന്ന മാദ്ധ്യമമാണ് അപകടവിവരം റിപ്പോര്‍ട്ട് ചെയ്തത്.
മറ്റൊരു ബൈക്കര്‍ തത്യാനയുടെ ബൈക്കിലിടിച്ചു. ഉടന്‍ ബ്രേക്കിട്ടെങ്കിലും നിയന്ത്രണം വിട്ട് ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തത്യാനയുടെ സഹയാത്രികനായ തുര്‍ക്കി ബൈക്കര്‍ ഒനുര്‍ ഒബട്ടിനും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
'മോട്ടോതാന്യ' എന്ന പേരിലാണ് തത്യാന ഓസോലിന അറിയപ്പെടുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ 10 ലക്ഷത്തിലധികം ഫോളോവേഴ്‌സും യൂട്യൂബില്‍ 20 ലക്ഷത്തിലധികം ഫോളോവേഴ്‌സമുള്ള ജനപ്രിയ മോട്ടോ വ്‌ലോഗര്‍ ആയിരുന്നു തത്യാന. ഇവര്‍ക്ക് 13 വയസുള്ള മകനുണ്ട്.
https://www.facebook.com/Malayalivartha


























