അമ്മയ്ക്കു പിന്നാലെ മകനും.... അമ്മയുടെ മരണാനന്തരച്ചടങ്ങിന് ന്യൂയോര്‍ക്കില്‍ നിന്നെത്തിയ യുവാവിനു വാഹനാപകടത്തില്‍ ദാരുണാന്ത്യം....

അമ്മയ്ക്കു പിന്നാലെ മകനും.... അമ്മയുടെ മരണാനന്തരച്ചടങ്ങിനു ന്യൂയോര്‍ക്കില്‍ നിന്നെത്തിയ യുവാവിനു വാഹനാപകടത്തില്‍ ദാരുണാന്ത്യം. ആര്‍ത്താറ്റ് പനയ്ക്കല്‍ പരേതരായ വില്‍സന്റെയും ബേബിയുടെയും മകന്‍ സജിത്ത് വില്‍സനാണു (42) മരിച്ചത്.
സജിത്ത് സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ വഴിയിരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ കോട്ടപ്പടിയിലാണ് അപകടം നടന്നത്.
ഞായറാഴ്ചയാണ് അമ്മ ബേബി മരിച്ചത്. തുടര്‍ന്നു സംസ്‌കാരത്തിനും മരണാനന്തരച്ചടങ്ങുകള്‍ക്കുമായി ചൊവ്വാഴ്ച സജിത്ത് നാട്ടിലെത്തി. ഇന്നലെ രാത്രി സജിത്തിന് ഉറങ്ങാന്‍ ബുദ്ധിമുട്ടു നേരിട്ടിട്ടുണ്ടായിരുന്നു. എഴുന്നേറ്റ് ഗുരുവായൂര്‍ ഭാഗത്തേക്കു ചായ കുടിക്കാനായി പോയപ്പോഴായിരുന്നു ദുരന്തമുണ്ടായത്. ഭാര്യ: ഷൈന്‍. മക്കള്‍: എമ, എമിലി, എയ്ഞ്ചല്‍, ഏബല്‍. യുഎസിലെ ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ സോഷ്യല്‍ വര്‍ക്കറാണു സജിത്ത്.
"
https://www.facebook.com/Malayalivartha