ഇസ്രായേലി ടാങ്കുകൾ നിർത്തിയിട്ടിരുന്നത്, അത്യാഹിത വിഭാഗത്തിന് മുന്നിൽ:- എമർജൻസി, റിസപ്ഷൻ കെട്ടിടങ്ങൾക്കുള്ളിൽ ഇസ്രായേൽ സൈന്യം റെയ്ഡ് നടത്തിയത് ഇരച്ച് കയറി: ശിശു ഭക്ഷണം, മെഡിക്കൽ സപ്ലൈസ് എന്ന പേരിൽ പെട്ടികൾ വഹിക്കുന്ന സൈനികർ യാതൊരു സഹായവും നൽകിയില്ലെന്ന് റിപ്പോർട്ടുകൾ...

ആരോഗ്യ പ്രവർത്തകർക്കും രോഗികൾക്കും പുറമെ നൂറ് കണക്കിന് സാധാരണക്കാർ അഭയം തേടിയിരുന്ന അൽ ഷിഫ ആശുപത്രി സമുച്ചയത്തിലേക്ക് ഇസ്രായേൽ സൈന്യം റെയ്ഡ് നടത്തിയത് ഇരച്ച് കയറി. അത്യാഹിത വിഭാഗത്തിന് മുന്നിലാണ് ഇസ്രായേലി ടാങ്കുകൾ നിർത്തിയിട്ടതെന്ന് ദൃക്‌സാക്ഷികൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഇസ്രായേൽ സൈനികർ അത്യാഹിത വിഭാഗത്തിലേക്കും ശസ്ത്രക്രിയാ കെട്ടിടത്തിലേക്കും പ്രവേശിച്ചു. തീവ്ര പരിചരണ വിഭാഗങ്ങളും ഈ മേഖലയിൽ തന്നെയാണ്. എമർജൻസി, റിസപ്ഷൻ കെട്ടിടങ്ങൾക്കുള്ളിൽ ഡസൻ കണക്കിന് സൈനികരെയും കമാൻഡോകളെയും കാണാൻ കഴിഞ്ഞെന്നും ദൃക്‌സാക്ഷികൾ പറയുന്നു.
"ശിശു ഭക്ഷണം", "മെഡിക്കൽ സപ്ലൈസ്" എന്ന് പേരെഴുതിയിരിക്കുന്ന പെട്ടികൾ സൈനികർ വഹിക്കുന്നതായി കാണിക്കുന്ന വീഡിയോ ഇസ്രായേലി സൈന്യം പുറത്ത് വിട്ടിട്ടുണ്ട്. എന്നാൽ സൈനികർ സഹായമോ സാധനങ്ങളോ കൊണ്ട് വന്നിട്ടില്ലെന്ന് ആശുപത്രിക്കുള്ളിലെ രോഗികൾ പറഞ്ഞു. "അവർ ഭീകരതയും മരണവും മാത്രമാണ് കൊണ്ടുവന്നത്,” അൽ-ഷിഫയിലെ എമർജൻസി റൂമിൽ ജോലി ചെയ്യുന്ന ഒമർ സഖൗത്ത് പറഞ്ഞു.
പുലർച്ചെ മൂന്ന് മണിയോടെയാണ് ഇസ്രായേൽ ടാങ്കുകൾ ആശുപത്രി സമുച്ചയത്തിനുള്ളിലേക്ക് കടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ ചെയ്തു. അൽ ഷിഫാ ആശുപത്രിയിൽ നടക്കുന്ന ഇസ്രയേലി റെയ്‌ഡിനെ സംബന്ധിച്ച് വലിയ പ്രതിഷേധമാണ് ആഗോള തലത്തിൽ ഉയർന്ന് വരുന്നത്. ആശുപത്രികൾ യുദ്ധഭൂമികൾ അല്ലെന്നും സൈനിക റെയ്‌ഡുകളുടെ റിപ്പോർട്ടുകൾ കണ്ട് ഞെട്ടിപ്പോയെന്നുമാണ് യുഎൻ ഹ്യൂമാനിറ്റേറിയൻ ചീഫ് മാർട്ടിൻ ഗ്രിഫിത്ത്സ് പ്രതികരിച്ചത്.
https://www.facebook.com/Malayalivartha























