പാതാളം വരെ പിളരുന്നു ചിതറിയോടി ഹമാസ്;ഇസ്രയേല്‍ ബോംബിങ്ങില്‍ ചാമ്പലായ് ഗാസ,ഐഡിഎഫ് പുറത്തെടുത്തിരിക്കുന്നത് കാര്‍പെറ്റ് ബോംബിങ്,ഇത് രണ്ടാം ലോകമഹായുദ്ധത്തില്‍ സംഭവിച്ച വര്‍ഷങ്ങളോളം നീണ്ടുനിന്ന ബോബിങ്ങിന് സമാനം,ഒന്നും ബാക്കി വെയ്ക്കില്ലെന്ന് നെതന്യാഹു

ഗാസ വിറങ്ങലിക്കുന്ന ബോംബിങ് തുടരുകയാണ് ഇസ്രയേല്‍. കത്തിച്ചാമ്പലാകുകയാണ് ഹമാസിന്റെ ഗാസയെന്ന കോട്ട. ഇവിടെ ഞങ്ങള്‍ ഭരിക്കും എന്ന് നെതന്യാഹുവിനേയും അമേരിക്കയേയും വെല്ലുവിളിച്ച ഹമാസിന് കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ച് തുടങ്ങി. ഗാസയെന്ന നഗരം ഭൂമുഖത്ത് ഉണ്ടായതിന്റെ ഒരു ലക്ഷണം പോലും ബാക്കി വെയ്ക്കില്ലെന്ന വാശിയിലാണ് ബെഞ്ചമിന്‍ നെതന്യാഹു. അതിന് പുറത്തെടുത്തിരിക്കുന്നത് കാര്‍പെറ്റ് ബോംബിങ്ങ്. ഗസയില്‍ ഇസ്രയേല്‍ നടത്തുന്ന ബോബിങ് ആക്രമണങ്ങള്‍ രണ്ടാം ലോകമഹായുദ്ധ സമയത്ത് ജര്‍മന്‍ നഗരങ്ങളില്‍ വര്‍ഷങ്ങളോളം നീണ്ടുനിന്ന കാര്‍പെറ്റ് ബോബിങ് മൂലമുണ്ടായ അപകടത്തോട് സമാനമാണെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട്.
ചരിത്രത്തില്‍ തന്നെ ഏറ്റവും കടുത്ത രീതിയില്‍ പരമ്പരാഗത ബോബിങ് കാമ്പെയ്‌നുകള്‍ നടന്ന സ്ഥലമായി ഗസ മാറുമെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിലവില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ അമേരിക്കന്‍ ആയുധങ്ങളുടെ സഹായത്താല്‍ ഗസയിലെ 70 ശതമാനം കെട്ടിടങ്ങളും ഇസ്രഈല്‍ നശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ചില ജില്ലകളില്‍ 70 ശതമാനത്തോളം കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് കണക്ക്. ഗസയില്‍ ഉടനീളം 82,600 നും 105,300 നും ഇടയില്‍ കെട്ടിടങ്ങള്‍ അവശിഷ്ടങ്ങളായി അവശേഷിക്കുന്നുണ്ട്. അതായത് ഗസയിലെ പകുതി കെട്ടിടങ്ങള്‍ക്ക് നാശം സംഭവിച്ചുവെന്ന് കണക്കാക്കപ്പെടുന്നു.
ഇസ്രയേലിന്റെ ക്രൂരമായ ബോംബിങ് കാമ്പെയ്‌നുകള്‍ കുടിയൊഴിപ്പിക്കപ്പെട്ട സിവിലിയന്‍മാര്‍, ആശുപത്രികള്‍, യു.എന്‍ നടത്തുന്ന സ്‌കൂളുകള്‍, മോസ്‌ക്കുകള്‍, പള്ളികള്‍, ബേക്കറികള്‍, വാട്ടര്‍ ടാങ്കുകള്‍, ആംബുലന്‍സുകള്‍ എന്നിവയുള്‍പ്പെടെയുള്ള സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. 43 പേരുടെ മരണത്തിനിടയാക്കിയ ഗസയിലെ വീടുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ 1,000 എല്‍.ബി, 2,000 എല്‍.ബി ബോംബുകള്‍ ഉപയോഗിച്ചതിന് തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി, ഇത്തരത്തില്‍ ഭാരമേറിയ യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ചതില്‍ ഇസ്രയേല്‍ യുദ്ധക്കുറ്റ അന്വേഷണത്തിന് വിധേയമാവണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടിരുന്നു.
ഇനിയൊരിക്കലും ഗാസ ഇസ്രയേലിന് ഒരു ഭീഷണിയാകില്ല. ഭീകരതയെ പിന്തുണയ്ക്കാനോ സാമ്പത്തികമായി സഹായിക്കാനോ ഭീകരത പഠിപ്പിക്കാനോ ഒരാളും ഉണ്ടാകില്ലെന്നാണ് നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് എല്ലാം ചുട്ട് ചാമ്പലാക്കുമെന്ന മുന്നറിയിപ്പാണിത്. ഹമാസിനെ തീര്‍ത്തുകെട്ടിയേ അടങ്ങൂവെന്ന് കച്ചകെട്ടി ഇറങ്ങിയ നെതന്യാഹു എന്തിനും തയ്യാറായ് നില്‍ക്കുകയാണ്. ഇസ്രയേല്‍ ബോംബിങ്ങില്‍ ഗാസയുടെ പാതാളം വരെ വിറയ്ക്കുന്നു. ഇടതടവില്ലാതെ ബോംബിങ്ങ് തുടരുകയാണ് പല നഗരങ്ങളിലും. നിമിഷം നേരം കൊണ്ട് കെട്ടിടഹ്ങള്‍ ഒരുപിടി ചാരമാകുന്നു. ലോകം തന്നെ ഭയപ്പെടുകയാണ് ഇസ്രയേല്‍ ബോംബിങ്ങില്‍. ഹമാസ് ഭീകരര്‍ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയാതെ ടണലുകളില്‍ കുടുങ്ങിയിരിക്കുകയാണ്. ഇതോടെ ടണലുകളില്‍ പ്രളയമുണ്ടാക്കി ഭീകരരെ മുക്കി കൊല്ലുന്നു.
ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷം അന്താരാഷ്ട്ര സമാധാനത്തേയും സുരക്ഷയേയും കൂടുതല്‍ വഷളാക്കുന്നുവെന്ന് സുരക്ഷാ കൗണ്‍സിലിന് മുന്നറിയിപ്പ് നല്‍കി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. മാനുഷിക വ്യവസ്ഥയുടെ ഗുരുതരമായ തകര്‍ച്ചയെയും അപകട സാധ്യതയേയും നമ്മള്‍ അഭിമുഖീകരിക്കുന്നുവെന്നും പരിഹാരം കാണാന്‍ കഴിയാത്ത രീതിയിലുള്ള പ്രത്യാഘാതങ്ങളാണ് പലസ്തീനില്‍ ഉണ്ടാവുന്നതെന്നും അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഇത്തരം സ്ഥിതിഗതികള്‍ അതിവേഗത്തില്‍ ദുരന്തമാവുമെന്നും അത്തരമൊരു ഫലം എന്തുവിലകൊടുത്തും ഒഴിവാക്കണമെന്നും അദ്ദേഹം 15 അംഗ കൗണ്‍സിലിന് അയച്ച തുറന്ന കത്തില്‍ കൂട്ടിച്ചേര്‍ത്തു. 15 അംഗ സുരക്ഷാ കൗണ്‍സിലിന് അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിര്‍ത്താനുള്ള ചുമതലയുണ്ടെന്നും ഗുട്ടെറസ് ചൂണ്ടിക്കാട്ടി.
തുറന്ന കത്തിന് മറുപടിയായി സെക്യൂരിറ്റി കൗണ്‍സില്‍ അംഗമായ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഒരു പുതിയ കരട് പ്രമേയം സമര്‍പ്പിച്ചതായും മാനുഷിക വെടിനിര്‍ത്തല്‍ പ്രമേയം അടിയന്തരമായി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സമാധാനത്തിലും സുരക്ഷയിലുമുള്ള തന്റെ നിലപാടുകള്‍ സുരക്ഷാ കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അപൂര്‍വമായി ഉപയോഗിക്കുന്ന ആര്‍ട്ടിക്കിള്‍ 99 പ്രയോഗിച്ചു. ഇതുപ്രകാരം അന്താരാഷ്ട്ര സമാധാനത്തിന് വെല്ലുവിളിയാകുന്ന കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ നിയമം അനുവദിക്കുന്നു. ഇസ്രയേലും ഹമാസും സഖ്യകക്ഷികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം സുരക്ഷാ കൗണ്‍സില്‍ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് സെക്രട്ടറി ജനറല്‍ ഈ നീക്കം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha