Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഇസ്രയേല്‍ ബോംബാക്രമണം കലിയിളകി ഹൂതികള്‍;'പല്ലിന് പല്ല് കണ്ണിന് കണ്ണ്' എന്നതാണ് ഹൂതി ഭീകരരുടെ ശൈലി,ശത്രുക്കളെ എണ്ണയില്‍ വറുത്തുകോരി പിടിച്ചെടുത്ത ഹൂതി സാമ്രാജ്യം വെട്ടി നിരത്താന്‍ ഇസ്രായേല്‍,ഇറാന്‍ വളര്‍ത്തുന്ന ഹൂതികള്‍ക്ക് ചാവുമണി അടിച്ച് നെതന്യാഹു,ചെങ്കടലില്‍ പോര് മുറുകും

14 DECEMBER 2023 08:48 PM IST
മലയാളി വാര്‍ത്ത

ഇസ്രയേല്‍ ഗസ്സയില്‍ നടത്തുന്ന ബോംബാക്രമണത്തില്‍ നിയന്ത്രണം വിട്ടിരിക്കുകയാണ് യമനിലെ ഹൂതികള്‍. യമനിലെ 35 ശതമാനം വരുന്ന ശിയാ സെയ്ദി വിശ്വാസം പിന്തുടരുന്ന ഒരു ഗോത്രമാണ് ഹൂതി. തങ്ങളെ അന്‍സാറുള്ള അഥവാ (അല്ലാഹുവിന്റെ സഹായികള്‍) എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്. നേരത്തെ തന്നെ കടുത്ത ഇസ്രയേല്‍ വിരുദ്ധരാണ് ഹൂതികള്‍. 1990 കളില്‍ ആണ് ഹൂതികള്‍ ശക്തി പ്രാപിക്കുന്നത്. സൗദി അറേബ്യയെ ഏറെ കാലം വട്ടംകറക്കിയ യമനിലെ ഗോത്ര വിഭാഗമാണിത്. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഷിയാ വിഭാഗക്കാരായ ഹൂതികളെ പൂര്‍ണമായും പരാജയപ്പെടുത്താന്‍ അറബ് സഖ്യസേനക്ക് സാധിച്ചിരുന്നില്ല. സൗദിയുമായി സമാധാനത്തിന്റെ പാതയിലെത്തിയ ശേഷമാണ് ഹൂതികള്‍ ഇസ്രയേലിനെതിരെ തിരിഞ്ഞിരിക്കുന്നത്.

1990വരെ സോവിയറ്റ് നിയന്ത്രണത്തിലുള്ള രണ്ട് രാജ്യങ്ങളായിരുന്നു കമ്യൂണിസ്റ്റ് രാഷ്ട്രമായ തെക്കന്‍ യമനും, സുന്നി രാഷ്ട്രമായ വടക്കന്‍ യമനും . സോവിയറ്റ് യൂണിയന്റെ പിടി അയഞ്ഞതോടെ, ഐക്യ യമന്‍ പിറന്നു. അലി അബ്ദുള്ള സാലിഹ് രാഷ്ട്രത്തലവനായി. 1990ല്‍ പുതിയ ഭരണഘടന വന്നു. പക്ഷേ, സാലിഹിന്റെ ഭരണരീതികള്‍ രാജ്യത്ത് അസ്വസ്ഥതയുണ്ടാക്കി. യമനിലെ ഷിയാ വിഭാഗമായ സയിദി എന്നറിയപ്പെടുന്ന ഒരു ഇസ്ലാമിക ശാഖയാണ് ഹൂതികള്‍. ലബനനില്‍ ശക്തമായ ഹിസ്ബുളളയ്ക്കു സമാനമാണ് യെമനിലെ ഹൂതികള്‍. അവരുടെ സൈനിക ശക്തിയും ഏറെക്കുറെ അങ്ങനെ തന്നെയാണ് . 'പല്ലിന് പല്ല് കണ്ണിന് കണ്ണ്' എന്നതാണ് ഇവരുടെ ശൈലി.. സുന്നികള്‍ സയിദികളെ അടിച്ചമര്‍ത്തുന്നതിനോടുള്ള ചെറുത്തുനില്‍പ്പായാണ് ഹൂതി മുന്നേറ്റം തുടങ്ങിയത്. ഹുസൈന്‍ അല്‍ഹൂതി എന്നയാളാണ് ഹൂതികളുടെ സ്ഥാപക നേതാവ്. 2004 ല്‍ ഇദ്ദേഹം യെമന്‍ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഹുസൈന്‍ അല്‍ഹൂതിയുടെ മരണത്തിന് ഇടയാക്കിയ സര്‍ക്കാരിന്റെ സൈനിക നീക്കമാണ് ഹൂതികളെ സായുധ ആക്രമണങ്ങളിലേക്ക് നയിക്കുന്നത്. ഇതോടെ ലക്ഷണമെത്ത ഒരു ഭീകരവാദ സംഘടനയായി ഹൂതികള്‍ മാറി. ഇറാന്റെ പിന്തുണതോടെ വളരെ പെട്ടെന്ന് ലബനനിലെ ഹിസ്ബുല്ലയെപ്പോലെ ആധുനികോത്തര ആയുധങ്ങളുമുള്ള സൈനിക സ്വഭാവമുള്ള സംഘടനയായി മാറി.



2011ല്‍ ഏകാധിപതികളായ അറേബ്യന്‍ രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ക്ക് എതിരെയുണ്ടായ മുല്ലപ്പൂ വിപ്ലവം എന്ന് പേരിട്ട സായുധകലാപങ്ങള്‍ ഫലത്തില്‍ ഹൂതികള്‍ക്കും ഗുണം ചെയ്തു. 33 വര്‍ഷം അധികാരത്തിലിരുന്ന പ്രസിഡന്റ് അലി അബ്ദുള്ള സലേയെ പുറത്താക്കാന്‍ യമെന്‍ ജനത തെരുവിലിറങ്ങി. വ്യാപകപ്രക്ഷോഭങ്ങള്‍, ഉപരോധങ്ങള്‍, വധശ്രമം, അയല്‍രാജ്യങ്ങളുടെ സമ്മര്‍ദം. എല്ലാമായപ്പോള്‍ സലേ രാജിവെച്ചു. അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് അബ്ദ്‌റബ്ബോ മന്‍സൂര്‍ ഹാദി പ്രസിഡന്റായി. ആഭ്യന്തരയുദ്ധം തുടങ്ങി. ഇതോടെ ഹൂതികള്‍ സ്വന്തം സൈന്യം തന്നെ രൂപീകരിച്ചു. പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു നടന്നത്. യമനിലെ പ്രധാന കേന്ദ്രങ്ങള്‍ മുഴുവന്‍ ഹൂതികള്‍ പിടിച്ചടക്കി. സര്‍ക്കാരും സൈന്യവും പ്രതിരോധത്തിലായി. എതിര്‍ക്കുന്നവരെ പല്ലിന് പല്ല് കണ്ണിന് എന്ന ശൈലിയില്‍ നേരിട്ടു. തങ്ങളില്‍ ഒരാളെ കൊന്നാല്‍ പത്താളെ കൊന്ന് പകവീട്ടുക എന്നതാണ് ഹൂതികളുടെ ശൈലി. തലവെട്ടലും, കണ്ണ് ചൂഴ്്ന്ന് കൊല്ലലും, തിളപ്പിച്ച എണ്ണയില്‍ മുക്കി തൊലിയിരിച്ച് കൊല്ലലുമെല്ലാമായി ക്രൂരതയുടെ പരമ്പരകള്‍. ഷിയാ ഐസിസ് എന്നപേര് ക്രൂരതയുടെ പര്യായമായി മാറി.

2014 സെപ്റ്റംബറില്‍ ഹൂതികള്‍ തലസ്ഥാനമായ സനാ ആക്രമിച്ചു. നിയന്ത്രണം പിടിച്ചെടുത്തു. ഹാദി സൗദി അറേബ്യയില്‍ അഭയം തേടി. എന്നാല്‍ സുന്നി രാജ്യമായ സൗദി ഒമ്പത് സഖ്യരാഷ്ട്രങ്ങളെയും ചേര്‍ത്ത് യമനെതിരെ പടനയിച്ചു. സൗദി, യു.എ.ഇ, കുവൈത്ത്, മൊറോക്കോ, ഈജിപ്ത്, ജോര്‍ദാന്‍, ലിബിയ, ഖത്തര്‍, ബഹഹൈന്‍, എന്നീ ഒമ്പത് സുന്നി രാഷ്ട്രങ്ങളാണ് 2015ല്‍ സഖ്യസേനയുണ്ടാക്കി ഹൂതികള്‍ക്കെതിരെ ആക്രമണം നടത്തിയത്. എന്നിട്ടം അവര്‍ പിടിച്ച് നില്‍ക്കുന്നു. സൗദിയിലെ സല്‍മാന്‍ രാജാവ് ആയിരുന്നു എല്ലാറ്റിനും നേതൃത്വം കൊടുത്തിരുന്നത്. സൗദി ഒന്നരലക്ഷം ഭടന്മാരെയും യുദ്ധത്തിന് വിട്ടുകൊടുത്തു. യുദ്ധവിമാനങ്ങളും കപ്പലുകളുമാണ് സഖ്യരാഷ്ട്രങ്ങള്‍ കൊടുത്തത്.

ഹൂതികള്‍ ആവട്ടെ സൗദിയുടെ പുക കണ്ടേ അടങ്ങൂ എന്ന വാശിയിലായിരുന്നു. അവര്‍ ആരാംകോ പോലുള്ള സൗദിയുടെ എണ്ണക്കമ്പനികളെയും കപ്പലുകളെയും ആക്രമിക്കുന്നു. എന്തിന് മക്കയ്ക്കും മദീനക്കും നേരെ മിസൈല്‍ വിടുന്നു. ലോകത്തിലെ ഒരു ഇസ്ലാമിക തീവ്രവാദ സംഘടനയും അവരുടെ പുണ്യഭൂമിയായ മക്കയിലേക്ക് മിസൈല്‍ വിടില്ല. പക്ഷേ ഹൂതികള്‍ അങ്ങനെയും ചെയ്തു. പക്ഷേ ഭാഗ്യത്തിന് വലിയ ദുരന്തം ഉണ്ടായില്ല എന്ന് മാത്രം. ആ യുദ്ധം ഇന്നും എവിടെ എത്തിയിട്ടില്ല.

ഹൂതി പ്രസ്ഥാനം കടുത്ത ഇസ്ലാമിസ്റ്റ് പ്രത്യയശാസ്ത്രമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. കാലക്രമേണ, അത് അമേരിക്കന്‍ വിരുദ്ധ, സൗദി വിരുദ്ധ, ഇസ്രയേല്‍ വിരുദ്ധ മുന്നേറ്റങ്ങള്‍ ശക്തമാക്കി. 'ദൈവമാണ് ഏറ്റവും വലിയവന്‍, അമേരിക്കയ്ക്ക് മരണം, ഇസ്രയേലിന് മരണം. യഹൂദരെ ശപിക്കൂ, ഇസ്ലാമിന് വിജയം'' എന്നതാണ് ഹൂതികളുടെ ഔദ്യോഗിക മുദ്രാവാക്യം. ഇസ്രയേല്‍ സൈന്യം ഗസ്സയില്‍ ആക്രമണം തുടങ്ങിയ വേളയില്‍ തന്നെ ഹൂതികള്‍ യുദ്ധത്തിന് ഒരുങ്ങുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. കൂടാതെ യമനിലെ സൈന്യവും ഇസ്രയേലിനെതിരെ തയ്യാറെടുക്കുന്നു എന്ന വാര്‍ത്തകളും വന്നിട്ടുണ്ട്. ഇസ്രയേലിലേക്ക് ഇരുവരും മിസൈലുകള്‍ തൊടുത്തുവിടുകയും ചെയ്തിരുന്നു.

വര്‍ഷങ്ങളായി, ഹൂതി വിമതര്‍ തങ്ങളുടെ ബഹുജന റാലികളില്‍ ഇസ്രയേലിനെ നശിപ്പിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് മുദ്രാവാക്യം വിളിക്കാറുണ്ട്. എന്നാല്‍ ഒക്ടോബര്‍ 7 ന് ഇസ്രയേല്‍ഹമാസ് യുദ്ധം ആരംഭിക്കുന്നത് വരെ അവര്‍ അത്തരമൊരു നടപടി സ്വീകരിച്ചിട്ടില്ലായിരുന്നു. പക്ഷേ ഇപ്പോള്‍ അവര്‍ക്ക് ഗസ്സയുടെ പേരില്‍ ഒരു കാരണം കിട്ടിയിരിക്കയാണ്. ഹൂതികള്‍ക്ക് ആകെ കൂറുള്ളത് ഇറാനോടാണ് . ഇറാന്‍ ഇസ്രയേലിന്റെ ശത്രുവായതുകൊണ്ട് ഹൂതികളും അങ്ങനെയായി മാറി..ഇറാന്റെ പിന്തുണയുള്ള ഹമാസിനുള്ള പരസ്യ പിന്തുണയാണ് ഹൂതികളുടെ ആക്രമണങ്ങളും

2015 മുതല്‍ യെമനില്‍ തുടരുന്ന സൗദി സഖ്യസേനയും ഹൂതി വിമതരും തമ്മിലുള്ള പേരാട്ടത്തില്‍ ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. സൗദിയുടെ ബോംബിങ്ങില്‍ ഗസ്സക്ക് സമാനമായി കുട്ടികള്‍ കൊല്ലപ്പെട്ടു. പക്ഷേ കൊല്ലുന്നത് മുസ്ലീങ്ങള്‍ പരസ്പരം ആയതുകൊണ്ടാവാം കേരളത്തില്‍ ഉള്‍പ്പടെ എവിടെയും റാലികളും ഹര്‍ത്താലുകളും ഒന്നു നടന്നില്ല. ഇറാന്‍ പിന്തുണയുള്ള ഹൂതികളെ ആക്രമിച്ചാല്‍ മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് വളരെ വലിയ ഭീഷണി നേരിടേണ്ടി വരും എന്നതിനാലാണ് അമേരിക്ക നിലവില്‍ പ്രതികരിക്കാതിരിക്കുന്നത്. മറ്റു അറബ് രാജ്യങ്ങളെല്ലാം മൗനം ദീക്ഷിച്ച് യുദ്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കുമ്പോഴും സാധ്യമാവുന്ന രീതിയില്‍ ഇസ്രയേലിനെ അക്രമിക്കാന്‍ ശ്രമിക്കുന്നതിലൂടെ മേഖലയില്‍ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ ഹൂതികള്‍ക് സാധിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. അത് തന്നെയാവാം, ഇതിലൂടെ അവര്‍ ലക്ഷ്യം വെക്കുന്നതുംഫലസ്തീന്‍ സംഘര്‍ഷങ്ങളില്‍ എന്നപോലെ ഇവിടെയും അടിസ്ഥാന കാരണം മതം തന്നെയാണ്.

.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (4 minutes ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (27 minutes ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (35 minutes ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (42 minutes ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (2 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (2 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (3 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (3 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (3 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (3 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (4 hours ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (4 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (4 hours ago)

Malayali Vartha Recommends