Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ദൈവം ഇസ്രയേലിനൊപ്പം ഗാസയില്‍ കനത്ത മഴ;തുരങ്കങ്ങള്‍ നിറയുന്നു ഒളിയ്ക്കാന്‍ ഇടമില്ലാതെ ഹമാസ്,മഴയും കൊടുങ്കാറ്റും പലസ്തീനിലെ സാധാരണ ജനത്തേയും ബാധിക്കുന്നു,ജലജന്യ രോഗങ്ങളും ബാക്ടീരിയ അണുബാധയും വര്‍ധിച്ചിട്ടുണ്ട്,സര്‍വ്വനാശം നേരിട്ട് ഗാസ തകര്‍ന്നടിഞ്ഞു

14 DECEMBER 2023 09:18 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ രാത്രി വീശിയടിച്ച കൊടുങ്കാറ്റില്‍ ഗാസയിലെ സ്ഥിതി വീണ്ടും വഷളായിരിക്കുകയാണ് . തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്ത ലക്ഷക്കണക്കിന് ഫലസ്തീനികളില്‍ പലരും താല്‍ക്കാലിക ഷെല്‍ട്ടറുകളിലാണ് ഉറങ്ങുന്നത്. ഇപ്പോള്‍ നിലയ്ക്കാതെ പെയ്യുന്ന കനത്ത മഴ പലസ്തീനികള്‍ക്ക് പുതിയ ആശങ്കകളും വെല്ലുവിളികളും നല്‍കുന്നു, വീടുകള്‍ നഷ്ടപ്പെട്ട് താല്‍ക്കാലിക ടെന്റുകളില്‍ കഴിയുന്ന ഫലസ്തീനികളെ മഴ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ജലജന്യ രോഗങ്ങളും ബാക്ടീരിയ അണുബാധയും മഴ വര്‍ധിപ്പിച്ചിട്ടുണ്ട്. ഗാസ മുനമ്പ് മാനുഷിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഭക്ഷണം, ഇന്ധനം, അവശ്യസാധനങ്ങള്‍ എന്നിവയുടെ അഭാവമുണ്ട്.

ഇതിനിടയില്‍ തെക്ക് ഖാന്‍ യൂനിസിനെ കേന്ദ്രീകരിച്ച് ഇസ്രായേല്‍ ഗാസ മുനമ്പില്‍ ബോംബാക്രമണം തുടരുന്നു. ഈജിപ്ത് അതിര്‍ത്തിക്കടുത്തുള്ള റഫയിലും ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ട്. ഗാസയിലെ ഹമാസിനെതിരായ യുദ്ധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഇസ്രയേല്‍. ആഴ്ചകളോ മാസങ്ങളോയെടുത്താലും ഹമാസിനെ ഉന്മൂലനം ചെയ്യുമെന്നും ഇസ്രയേല്‍ പറയുന്നു. അന്തരാരാഷ്ട്ര തലത്തില്‍ മനുഷ്യാവകാശ സംഘടനകളും മറ്റു രാജ്യങ്ങളും ആവശ്യം ഉന്നയിക്കുമ്പോഴാണ് ഇസ്രയേലിന്റെ ഈ നിലപാട്.

പക്ഷെ ഇതോടൊപ്പമാണ് ഗസയില്‍ കനത്ത മഴ പെയ്യാന്‍ തുടങ്ങിയത് .ഇതോടെ ഇസ്രായേല്‍ യഹൂദ പാരമ്പര്യമനുസരിച്ച്, യഹൂദന്മാരുടേ എന്ന് വാഗ്ദത്ത ഭൂമിയാണ് ഇസ്രായേല്‍ എന്ന രീതിയിലുള്ള കമെന്റുകളും ഉയരുന്നു ..ബൈബിളില്‍ ഇസ്രയേലിനെ കുറിച്ചുള്ള, ഇസ്രായേല്യരെക്കുറിച്ചുള്ള വിവരണമനുസരിച്ച് ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനതയാണ് ഇസ്രയേലിയര്‍.. യേശുവിന്റെ കാലത്തു ഇന്നത്തെ ഇസ്രയേലും പലസ്തീനും ജോര്‍ദാനുമെല്ലാം പലസ്തീനെ എന്ന ഒറ്റ രാജ്യമായിരുന്നു. റോമാ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്ന പലസ്തീനയില്‍ നിന്ന് AD 72 ഓടെ തദ്ദേശീയരായ ജൂതന്മാരില്‍ ഭൂരിപക്ഷവും പേര്‍ക്കും സ്വന്തം ദേശം ഉപേക്ഷിച്ചു പലായനം ചെയ്യേണ്ടി വന്നു. വളരെ ചുരുക്കം ജൂതന്മാര്‍ മാത്രം സ്വന്തം ദേശമായ പാലസ്തീനയില്‍ എല്ലാ പീഡനങ്ങളും ഏറ്റു കഴിഞ്ഞു.

എന്നെങ്കിലും ഒരിക്കല്‍ തങ്ങളുടെ ജന്മദേശമായ പാലസ്തീനയിലേക്കു തിരിച്ചുപോകാമെന്ന പ്രത്യാശയില്‍ സ്വന്തം ദേശത്തുനിന്നു പലായനം ചെയ്യപ്പെട്ട ജൂതന്മാര്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ചേക്കേറി. വൈകാതെ റോമാ സാമ്രാജ്യം തകര്‍ന്നു. ജൂതന്മാരുടെ മാതൃരാജ്യമായ പലസ്തീന അറബികളുടെ കൈവശമായി. വളരെ കുറഞ്ഞ തോതില്‍ ജൂതന്മാര്‍ അപ്പോഴും പലസ്തീനയില്‍ കഴിഞ്ഞിരുന്നു.ബുദ്ധിയിലും ശക്തിയിലും ലോകത്തെ ഏറ്റവും മികച്ച തലകളായ ജൂതന്മാര്‍ ലോകത്തിന്റെ ചിന്താഗതികളെ തന്നെ മാറ്റിമറിച്ചു. ഹിറ്റ്‌ലറുടെ പീഡനങ്ങളും ലോകത്തു പല ഭാഗങ്ങളില്‍ നേരിട്ട സഹനങ്ങളുമൊക്കെ തങ്ങള്‍ക്കു തങ്ങളുടെ പൂര്‍വിക ഭൂമിയായ പലസ്തീനില്‍ ഒരു രാജ്യം വേണമെന്ന ജൂതന്മാരുടെ ചിന്ത ഇസ്രായേല്‍ എന്ന രാജ്യത്തിന്റെ ഉദയത്തില്‍ കലാശിക്കുകയായിരുന്നു. ഇപ്പോഴത്തെ ഇസ്രേയേല്‍ പലസ്തീന്‍ തര്‍ക്കത്തിന്റെ പ്രധാന വിഷയം ജെറുസലേം ആണ്. ജെറുസലേം ജൂതന്മാരും, മുസ്ലിങ്ങളും , ക്രിസ്ത്യാനികളും പുണ്യ ഭൂമിയയായി കരുതുന്ന സ്ഥലമാണ്. ഇസ്രയേലിന്റെ തലസ്ഥാനം ജെറുസലേം ആകുകയും ജെറുസലമെങ്കില്‍ ജൂത പള്ളി നിര്‍മിക്കുകയും ചെയ്താല്‍ മാത്രമേ ഇസ്രായേല്‍ എന്ന രാഷ്ട്രം അതിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ നിലവില്‍ വരൂ എന്ന് ജൂതന്മാര്‍ കരുതുന്നു.

ജൂതന്മാര്‍ക്കു ലോകത്തു ഒരേ ഒരു പള്ളിയെ ഉള്ളു (ബാക്കിയെല്ലാം സിനഗോഗുകള്‍ ആണ്). അത് ജെറുസലേം ദേവാലയം ആയിരുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് തകര്‍ത്ത ആ പള്ളി പുനര്‌നിര്മ്മിക്കുക എന്നതാണ് ഓരോ ജൂതന്റെയും സ്വപ്നം.ഇതേ ജെറുസലേം കേന്ദ്രമാക്കി പലസ്തീന്‍ എന്ന രാഷ്ട്രം സൃഷ്ടിക്കണം എന്നതാണ് പലസ്തീന്റെ ആവശ്യം. ഇതാണ് ഇസ്രയേലും പലസ്തീനുമായ പ്രധാന തര്‍ക്ക വിഷയം.ഒരിക്കല്‍ ഒഴികെ തങ്ങളെ ഇങ്ങോട്ടു ആക്രമിച്ചപ്പോള്‍ മാത്രമാണ് ഇസ്രായേല്‍ തിരിച്ചടിച്ചിട്ടുള്ളത്. ഇപ്പോള്‍ ഉള്ള യുദ്ധവും ഹമാസ് തീവ്രവാദികള്‍ പിടിച്ചു വാങ്ങിയതാണ്. അതേസമയം ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ബോംബാക്രമണത്തിലൂടെ രാജ്യത്തിന് ലോകജനതയില്‍നിന്ന് ലഭിച്ച പിന്തുണ നഷ്ടമാകുകയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കി. ഇസ്രയേലിലെ ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാറിന്റെ നിലപാടുകള്‍ മാറണമെന്നും ബൈഡന്‍ പറഞ്ഞു. വാഷിംഗ്ടണില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അനുകൂലികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജോ ബൈഡന്‍.

ഗാസയില്‍ വെടിനിര്‍ത്താനുള്ള യു.എന്‍. രക്ഷാസമിതി പ്രമേയം ഏകപക്ഷീയമായി വീറ്റോചെയ്തതിനുപിന്നാലെ യു.എസും ഇസ്രയേലും അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെട്ടിട്ടുണ്ട് .ഇതോടെയാണ് യു എസ് നെതന്യാഹു സര്‍ക്കാറിനു മുന്നറിയിപ്പ് നല്‍കുന്നത് . മനുഷ്യാവകാശസംഘടനകളും അറബ്!രാഷ്ട്രങ്ങളും വെടിനിര്‍ത്തലിന് സമ്മര്‍ദം ചെലുത്തുമ്പോഴും മാസങ്ങളോ ആഴ്ചകളോ എടുത്താലും ഹമാസിനെ ഉന്മൂലനംചെയ്യാതെ യുദ്ധം നിര്‍ത്തില്ലെന്ന നിലപാടിലാണ് ഇസ്രയേല്‍ .വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ അത് ഹമാസ് വിജയിക്കുന്നതിന് തുല്യമാണെന്നും ഗാസയുടെ ചെറിയ കോണിലെങ്കിലും അവര്‍ തിരിച്ചുവരുന്നതിനുകാരണമാകുമെന്നും ഇസ്രയേല്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.

ഗാസയില്‍ ഹമാസിന്റെ ടണല്‍ ശൃംഖലയിലേക്ക് ഇസ്രയേല്‍ സൈന്യം കടല്‍ വെള്ളം പമ്പ് ചെയ്യാന്‍ തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ വരുന്നതിനൊപ്പമാണ് ഗാസയില്‍ കൊടുംകാറ്റും മഴയുമെന്ന റിപ്പോര്‍ട്ടും വരുന്നത് . ഒളിച്ചിരിക്കാനും ബന്ധികളെയും ആയുധങ്ങളും ഒളിപ്പിക്കാനും ഹമാസ് ഉപയോഗിച്ചിരുന്ന ടണലുകള്‍ നശിപ്പിക്കാനാണു ഇസ്രായേല്‍ തണലുകളില്‍ വെള്ളം നിറയ്ക്കാന്‍ തീരുമാനിച്ചത് ..ണലുകളില്‍ വെള്ളം നിറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികള്‍ നേരത്തെ തന്നെ ഇസ്രയേല്‍ സൈന്യം തുടങ്ങിയിരുന്നു. കൂറ്റന്‍ മോട്ടോറുകള്‍ ഗാസയില്‍ പലയിടങ്ങളിലായി സജ്ജീകരിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങളും നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (3 minutes ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (26 minutes ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (34 minutes ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (41 minutes ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (2 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (2 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (3 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (3 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (3 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (3 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (4 hours ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (4 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (4 hours ago)

Malayali Vartha Recommends