Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

‘ഇത് നിങ്ങളുടെ അവസാനത്തെ ജന്മദിനം ആകട്ടെ എന്ന് ആശംസിക്കുന്നു...' ഹമാസിന്റെ 36ാം സ്ഥാപകദിനത്തിൽ ജന്മദിന സന്ദേശവുമായി ഇസ്രായേൽ..ഇതേ ദിവസം 36 വർഷങ്ങൾക്ക് മുൻപാണ് ഹമാസ് സ്ഥാപിതമായത്...രു കേക്കും അതിന് മുകളിലായി മെഴുകുതിരികളുടെ സ്ഥാനത്ത് റോക്കറ്റുകളും വച്ച ഒരു ചിത്രവും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്...

15 DECEMBER 2023 03:38 PM IST
മലയാളി വാര്‍ത്ത

‘ഇത് നിങ്ങളുടെ അവസാനത്തെ ജന്മദിനം ആകട്ടെ എന്ന് ആശംസിക്കുന്നു...ഇതൊരു പിറന്നാൾ ആശംസയാണ്. അവസാനത്തെ ആശംസ നേർന്നു കൊണ്ടാണ് ഇസ്രായേൽ രംഗത്ത് വന്നത് . അതും അവരുടെ ശത്രുക്കളായ ഹമാസിന്. ഹമാസിന്റെ 36ാം സ്ഥാപകദിനത്തിൽ ജന്മദിന സന്ദേശവുമായി ഇസ്രായേൽ. ഇത് ഹമാസിന്റെ അവസാനത്തെ ജന്മദിനം ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ഇസ്രായേൽ പറയുന്നു. ” ഇതേ ദിവസം 36 വർഷങ്ങൾക്ക് മുൻപാണ് ഹമാസ് സ്ഥാപിതമായത്. ഇത് അവരുടെ അവസാനത്തെ ജന്മദിനം ആകട്ടെ എന്ന് ആശംസിക്കുന്നുവെന്നും” സന്ദേശത്തിൽ പറയുന്നു.ഒരു കേക്കും അതിന് മുകളിലായി മെഴുകുതിരികളുടെ സ്ഥാനത്ത് റോക്കറ്റുകളും വച്ച ഒരു ചിത്രവും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗാസയെ ഹമാസിൽ നിന്ന് മോചിപ്പിക്കാൻ ആഹ്വാനം ചെയ്ത് കൊണ്ടാണ് കേക്കിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്.

 

ഇസ്രായേൽ അധിനിവേശത്തിനെതിരായ ആദ്യ ഇൻതിഫാദ (1987ൽ) ആരംഭിച്ചതിന് ശേഷമാണ് അഹ്‌മദ് യാസീൻ എന്ന മതപണ്ഡിതൻ ഹമാസിന് രൂപം കൊടുക്കുന്നത്. 1973 മുതൽ അതുവരെയും പ്രവർത്തിച്ചുവന്ന മുജാമഅ അൽ ഇസ്‌ലാമിയ്യ (ഈജിപ്തിലെ ബ്രദർഹുഡുമായി ബന്ധപ്പെട്ട സംഘടന) എന്ന സന്നദ്ധ സംഘടനയാണ് ഹമാസായി രൂപാന്തരപ്പെട്ടത്. 2006ലെ ഫലസ്തീൻ ലെജിസ്ലേറ്റീവ് തിരഞ്ഞെടുപ്പിൽ ഹമാസിന് ഭൂരിപക്ഷം ലഭിച്ചു. 2007ൽ ഗാസ മുനമ്പിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും വെസ്റ്റ് ബാങ്കിൽ നിന്ന് പിന്മാറുകയും ചെയ്തു.2007 മുതൽ ഇസ്രയേലിനും ഹമാസിനുമിടയിൽ നിരവധി ഏറ്റുമുട്ടലുകളുണ്ടായി. ഹമാസിൻ്റെ സിവിലിയൻ ലക്ഷ്യങ്ങളിലെ ചാവേർ സ്ഫോടനങ്ങൾ, റോക്കറ്റ് ആക്രമണങ്ങൾ എന്നിവ ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാൻ പല രാജ്യങ്ങളെയും ഏജൻസികളെയും പ്രേരിപ്പിച്ചു. കാനഡ, ഇസ്രായേൽ, ബ്രിട്ടൻ, അമേരിക്ക, ജപ്പാൻ,ഓസ്ട്രേലിയ എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഏതായാലും ഇനി ഹമാസിന് ഒരു പിറന്നാൾ ആഘോഷിക്കാൻ അവർ ഈ ഭൂമിയിൽ ഉണ്ടാകില്ലെന്ന് ആശംസ അറിയിച്ചിരിക്കുകയാണ് ഇസ്രായേൽ. ഹമാസുമായുള്ള പോരാട്ടം എത്രനാൾ നീണ്ടുനിന്നാലും അതിന്റെ ലക്ഷ്യം കാണാതെ പിന്മാറില്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.വിജയം നേടുന്നത് വരെ പോരാട്ടം തുടരുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്. ഇന്ന് തങ്ങൾ യുദ്ധം അവസാനിപ്പിച്ചാൽ നാളെ ഇതേ സാഹചര്യം വീണ്ടും ഉണ്ടാകുമെന്നും, എല്ലാത്തിനും അവസാനം കാണാനാണ് ഈ പോരാട്ടമെന്നുമാണ് നെതന്യാഹു വ്യക്തമാക്കിയത്. അന്താരാഷ്‌ട്ര പിന്തുണ ലഭിച്ചാലും ഇല്ലെങ്കിലും യുദ്ധം തുടരുമെന്നാണ് തങ്ങളുടെ നിലപാട് എന്ന് വിദേശകാര്യ മന്ത്രി എലി കോഹനും പറഞ്ഞു.അതേസമയം യുദ്ധക്കെടുതിയില്‍ വലയുകയാണ് ഗസ്സയിലെ ജനങ്ങള്‍. ഭക്ഷ്യക്ഷാമം രൂക്ഷമാണ്. ഒരു കാന്‍ ബീന്‍സിന് സാധാരണയെക്കാള്‍ 50 ഇരട്ടി പണം കൂടുതല്‍ നല്‍കേണ്ടി വരുന്നു.

 

മൂന്ന് മാസത്തെ നിരന്തരമായ ബോംബാക്രമണം ഗസ്സയുടെ ദൈനംദിന ജീവിതത്തെ തളർത്തിയിരിക്കുകയാണ്. തെക്കൻ ഗസ്സയിലെ ഈജിപ്തിന്റെ അതിർത്തിയോട് ചേർന്നുള്ള റഫ പ്രദേശത്ത് പരിമിതമായ സഹായ വിതരണം നടക്കുന്നുണ്ടെന്ന് യുഎൻ ഹ്യൂമാനിറ്റേറിയൻ ഓഫീസ് OCHA അറിയിച്ചു. വടക്കന്‍ ഗസ്സയിലേക്ക് ഒരു സഹായവും ലഭിക്കുന്നില്ല. ഗസ്സയിലെ 2.4 ദശലക്ഷം ജനങ്ങളിൽ 1.9 ദശലക്ഷം പേർ പലായനം ചെയ്യപ്പെട്ടതായി യുഎൻ കണക്കാക്കുന്നു.അതിനിടെ, ഇസ്രായേൽ അധിനിവേശ വെസ്റ്റ്ബാങ്ക് മേഖല രണ്ട് പതിറ്റാണ്ടിനിടെ കാണാത്ത വിധത്തിലുള്ള അക്രമങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്.ബൈഡന്റെ വെടിനിർത്തൽ അഭ്യർത്ഥനയും തള്ളി ഇസ്രയേൽ ഗസ്സയിൽ തീമഴ പെയ്യിക്കുന്നത് തുടരുകയാണ്. ഹമാസിനെ തകർക്കും വരെ ഗസ്സയിലെ ആക്രമണം തുടരുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവർത്തിക്കുന്നത്. രാജ്യന്തര തലത്തിൽ വെടിനിർത്തണമെന്ന ആവശ്യം ശക്തമായിരിക്കവേയാണ് ഇസ്രയേൽ പിന്നോട്ടില്ലെന്ന നിലപാട് കൈക്കൊള്ളുന്നത്. ഗാസയിലെ സാധാരണക്കാരെ സംരക്ഷിക്കാൻ ഇസ്രായേൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടു.

 

"സാധാരണക്കാരുടെ ജീവൻ എങ്ങനെ രക്ഷിക്കാം എന്നതിൽ അവർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു - ഹമാസിനെ പിന്തുടരുന്നത് നിർത്തരുത്, എന്നാൽ കൂടുതൽ ശ്രദ്ധാലുവായിരിക്കുക."-വാഷിംഗ്ടണിനടുത്തുള്ള ഒരു മെഡിക്കൽ റിസർച്ച് സെന്ററിൽ നടന്ന ഒരു പരിപാടിയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ബൈഡൻ ഇക്കാര്യം പറഞ്ഞത്.ഗാസയിൽ നടത്തുന്ന ആക്രമണത്തിൽ നിന്ന് മാറി കൂടുതൽ കൃത്യമായ യുദ്ധങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഹമാസിന്റെ ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ചുകൊണ്ട് പ്രവൃത്തിക്കണമെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ പറഞ്ഞു. അധിനിവേശ വെസ്റ്റ്ബാങ്ക് നഗരമായ ജെനിനിലെ ഒരു പള്ളിയിൽ ഇസ്രായേൽ സൈന്യം റെയ്ഡ് നടത്തുകയും ജൂത പ്രാർത്ഥനകൾ നടത്തുകയും ചെയ്തു. തുടർന്നുണ്ടായ സംഘർഷത്തിൽ 12 പലസ്തീനികൾ കൊല്ലപ്പെട്ടതായും ആക്രമണത്തിൽ, നിരവധി ഭീകരരെ പിടികൂടാൻ കഴിഞ്ഞതായും ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി.

പള്ളിയെ ചില ഇസ്രായേൽ സൈനികർ പള്ളി അവഹേളിച്ചത് മതപരമായ സംഘർഷത്തിന് കാരണമായെന്നും പ്രസ്താവനയിൽ പറയുന്നു. സൈനികരോട് അച്ചടക്കം പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഐഡിഎഫ് പറഞ്ഞു. വെസ്റ്റ്ബാങ്കിനെ ഭാവി സ്വതന്ത്ര രാഷ്ട്രത്തിന്റെ കേന്ദ്രമായാണ് പലസ്തീനികൾ കാണുന്നത്. അധിനിവേശ വെസ്റ്റ് ബാങ്കിൽ പലസ്തീനികൾക്കെതിരായ ആക്രമണത്തിന് ഉത്തരവാദികളായ ഇസ്രായേലി കുടിയേറ്റക്കാർക്ക് ബ്രിട്ടൻ യാത്രാ നിരോധനം പ്രഖ്യാപിച്ചു.ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീൻകാർ 18,787 ആയി ഉയർന്നിട്ടുണ്ട്. ഇതുവരെ 113 ഇസ്രയേൽ സൈനികരാണു കൊല്ലപ്പെട്ടത്. അതിനിടെ, യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ ഇന്നലെ ടെൽ അവീവിലെത്തി. അതേസമയം യുദ്ധം നീളുന്തോറും ഫലസ്തീൻകാർക്കിടയിൽ ഹമാസിനു പിന്തുണ വർധിക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഫലസ്തീൻ സെന്റർ ഫോർ പോളിസി ആൻഡ് സർവേ റിസർച് നടത്തിയ വോട്ടെടുപ്പിൽ 44% പേരും ഹമാസിനെ പിന്തുണച്ചു.

 

കഴിഞ്ഞ സെപ്റ്റംബറിൽ ഇതു 12% മാത്രമായിരുന്നു.ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നൽ ആക്രമണത്തെ നാലിൽ മൂന്നു ഫലസ്തീനികളും ശരിവെക്കുന്നതായി സർവേ റിപ്പോർട്ട്. ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഹമാസിനുള്ള പിന്തുണ ഗണ്യമായി വർധിച്ചതായും ഫലസ്തീനിയൻ സെന്റർ ഫോർ പോളിസി സർവേ ആൻഡ് റിസർച്ച് (പി.സിപിഎസ്.ആർ) നടത്തിയ സർവേയിൽ പറയുന്നതായി വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.ഇസ്രയേൽ അതിർത്തി കടന്ന് ഹമാസ് നടത്തിയ മിന്നൽ ആക്രമണം ശരിയായ തീരുമാനമെന്നാണ് സർവേയിൽ പങ്കെടുത്ത 72 ശതമാനം പേരും പ്രതികരിച്ചത്. എന്നാൽ, 22 ശതമാനം ആളുകൾ തെറ്റായ തീരുമാനമെന്നാണ് മറുപടി നൽകിയത്. ഒക്ടോബർ ഏഴിനുശേഷം ഗസ്സയിൽ ഹമാസിനുള്ള പിന്തുണ വർധിച്ചതായും ഫലസ്തീൻ അഥോറിറ്റിയുടെ കീഴിലുള്ള വെസ്റ്റ് ബാങ്കിൽ ഹമാസിനുള്ള പിന്തുണ മൂന്നിരട്ടിയായി വർധിച്ചതായും സർവേയിൽ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (2 minutes ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (25 minutes ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (33 minutes ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (40 minutes ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (2 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (2 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (3 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (3 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (3 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (3 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (3 hours ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (4 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (4 hours ago)

Malayali Vartha Recommends