Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഹമാസ് തീവ്രവാദികളുടെ പ്രധാന താവളമായ ഭൂഗര്‍ഭ ടണലുകളിലേക്ക്, ഉപ്പുവെളളം പമ്പുചെയ്യണമോ അതോ വിഷപ്പുക കയറ്റണമോ...? ഇസ്രായേല്‍ സൈന്യം ആലോചന തുടങ്ങി...കൂട്ടക്കൊല ചെയ്യണമെന്നാണ് സൈന്യത്തിലെ പ്രബല വിഭാഗത്തിന്റെയും അഭിപ്രായം....

15 DECEMBER 2023 04:50 PM IST
മലയാളി വാര്‍ത്ത

ഹമാസ് തീവ്രവാദികളുടെ പ്രധാന താവളമായ ഭൂഗര്‍ഭ ടണലുകളിലേക്ക് ഉപ്പുവെളളം പമ്പുചെയ്യണമോ അതോ  വിഷപ്പുക കയറ്റണമോ എന്നതില്‍ ഇസ്രായേല്‍ സൈന്യം ആലോചന തുടങ്ങി. കടലില്‍ നിള്ള  ഉപ്പുവെള്ളം കയറ്റിയാല്‍ അതുറഞ്ഞ് ഹമാസുകളുടെ നിലനില്‍പ് അപകടത്തിലാകുമെന്നും ആയുധങ്ങള്‍ നശിക്കുമെന്നുമാണ് ഇസ്രായേലിന്റെ ഒരു നിരീക്ഷണം.എന്നാല്‍ അതിമാരകമായ വിഷപ്പുക അടിച്ച് ഹമാസുകളെ കൂട്ടക്കൊല ചെയ്യണമെന്നാണ് സൈന്യത്തിലെ പ്രബല വിഭാഗത്തിന്റെയും അഭിപ്രായം. ടണനുള്ളില്‍ ഹമാസുകള്‍ ഒളിപ്പിച്ചിരിക്കുന്ന ബന്ധികളെ മോചിപ്പിക്കാന്‍ ഇനിയും സാധിക്കാത്ത സാഹചര്യത്തില്‍ ഉപ്പുവെള്ളമോ വിഷപ്പുകയോ എന്നതില്‍ ആശങ്ക ഉയരുകയാണ്. കഴിഞ്ഞ മാസം ഇസ്രായേല്‍ സൈന്യം ബോംബു സ്ഥോടനങ്ങളില്‍ ടണലുകളുടെ അന്‍പതിലേറെ ഭാഗങ്ങള്‍ തകര്‍ത്ത സാഹചര്യത്തില്‍ അതിലൂടെ  വിഷപ്പുക പുറത്തേക്കു പോകുന്ന സാഹചര്യമുണ്ടായി ആനേകായിരങ്ങള്‍ മരിക്കുമെന്നതാണ് വലിയ പരിമിതിയായിരിക്കുന്നത്.

 

ഒരേ സമയം ഉപ്പുവെള്ളം നിറയ്ക്കുകയും പുറത്തേക്കിറങ്ങുന്ന ഹമാസുകളെ വക വരുത്തുകയും ചെയ്യുകയെന്ന യുദ്ധതന്ത്രമാണ് കൂടുതല്‍ ഉചിതമെന്ന് സൈന്യത്തില്‍ ഒരു വിഭാഗം നിര്‍ദേശിക്കുന്നു.എന്നാല്‍ ടണലുകളുടെ വാതിലുകള്‍ ഏറെയും ആശുപത്രികളുടെയും മദ്രസകളുടെയും മോസ്‌കുകളുടെയും താഴത്തെ നിലകളുമായാണ് ഹമാസ് ബന്ധിച്ചിരിക്കുന്നതെന്നും ഇതിനുള്ളിലൂടെ തീവ്രവാദികള്‍ രക്ഷപ്പെടുമെന്നതുമാണ് പ്രധാന പരിമിതിയായിരിക്കുന്നത്. യുദ്ധം രണ്ടാഴ്ച പിന്നിട്ടപ്പോള്‍തന്നെ അയ്യായിരത്തിലേറെ ഹമാസുകള്‍ ഇത്തരത്തില്‍ രക്ഷപ്പെട്ട് അഭയാര്‍ഥിക്യാമ്പുകളില്‍ പാര്‍ക്കുന്നതായാണ് ഇസ്രായേല്‍ ചാരസംഘടന മൊസാദ് കണ്ടെത്തിയിരിക്കുന്നത്.കടല്‍ ജലം അടിച്ചുകയറ്റി  ടണലുകള്‍ നശിപ്പിക്കാനുള്ള ഇസ്രായേല്‍ നീക്കത്തിനു പിന്നില്‍ അമേരിക്കയുടെ  ഉപദേശമാണ്. ഹമാസ് ബന്ദികളാക്കിയ ഇസ്രായേലി പൗരന്‍മാര്‍ ഈ ടണലുകളില്‍ നിലവിലില്ലെന്നും  അവരെ മറ്റേതോ കേന്ദ്രത്തിലാണ് ഒളിപ്പിച്ചിരിക്കുന്നതെന്നും അമേരിക്കന്‍ രഹസ്യാന്വേഷണവിഭാഗം  പറയുന്നു.

ആ നിലയില്‍ ഉപ്പുവെള്ളമോ വിഷപ്പുകയോ പ്രയോഗിക്കുന്നതില്‍ ഇനി  താമസം  വേണ്ടെന്നാണ് ഇസ്രായേലിന്റെ തീരുമാനം.ഇതിന്റെ ഭാഗമായി   വടക്കന്‍ ഗാസയില്‍ ശാത്വി അഭയാര്‍ഥി ക്യാമ്പിനു സമീപം അഞ്ചു കൂറ്റന്‍ പമ്പുകള്‍ ഇസ്രേയേല്‍ സൈനികര്‍  സ്ഥാപിച്ചിരുന്നു. ഒരേ സമയം ആയിരക്കണക്കിന് ക്യുബിക് മീറ്റര്‍ ജലം പമ്പുചെയ്യാന്‍ ഇവയ്ക്കാകുമെന്നാണ് കണക്കുകൂട്ടല്‍.ഇതേ സമയം ഹമാസിനെതിരെ അതിശക്തമായ ആക്രമണമാണ് ഇന്നലെ മുതല്‍ ഇസ്രായേല്‍ നടത്തിവരുന്നത്. പുതുവത്സരത്തിനു മുന്‍പ് ഗാസയില്‍ നിന്ന് പാലസ്തീനികളെ പൂര്‍ണമായി ഒഴിപ്പിച്ച് ഗാസ എന്നേക്കുമായി  പിടിച്ചെടുക്കണമെന്ന് ഇസ്രായേലിനു നിര്‍ബന്ധമുണ്ട്.

 

ഹമാസിനെ തകര്‍ക്കുംവരെ ഗാസയിലെ ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍  നെതന്യാഹു ആവര്‍ത്തിച്ചു പറഞ്ഞു കഴിഞ്ഞു.
അഭയാര്‍ഥികള്‍ തിങ്ങിനിറഞ്ഞ റഫയില്‍ ഇസ്രയേല്‍ തുടരെ നടത്തിയ ബോംബാക്രമണത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ഇന്നലെ മാത്രം അന്‍പതിലേറെ പേര്‍ കൊല്ലപ്പെടുകയും ചെയ്തു. യുദ്ധം മാസങ്ങള്‍ പിന്നിടുമ്പോള്‍ ഗാസയിലെ  മരണസംഖ്യ ഇരുപതിനായിരത്തിലേക്ക് കടക്കുകയാണ്. ഇസ്രായേല്‍ പക്ഷത്ത് ഇതുവരെ 113 ഇസ്രയേല്‍ സൈനികരാണു കൊല്ലപ്പെട്ടത്.പാലസ്തീനി അഭയാര്‍ഥിക്യാമ്പുകളില്‍ പട്ടിണി രൂക്ഷമാണെന്നും ആസന്നഭാവിയില്‍തന്നെ പട്ടണിമരണം ഉണ്ടാകുമെന്നുമുള്ള  റിപ്പോര്‍ട്ടുകളും  പുറത്തുവരികയാണ്.രണ്ടും മൂന്നും ദിവസമായി ഒന്നും കഴിക്കാത്തവരാണേറെയും. കുടിവെള്ളം ക്യാമ്പുകളിലൊന്നും  കിട്ടാനുമില്ല.

 

ക്യാംപുകളിലേക്കു ഭക്ഷ്യവസ്തുക്കളുമായെത്തുന്ന  ട്രക്കുകള്‍ തെരുവില്‍ തടയുന്ന ജനക്കൂട്ടം അവിടെവച്ചു തന്നെ തടഞ്ഞ്  ഭക്ഷണം തിന്നുതീര്‍ക്കുന്നസാഹചര്യമാണുള്ളത്.ഗാസയില്‍ അവശേഷിക്കുന്ന ജനങ്ങള്‍ റൊട്ടിക്കായി കേഴുന്ന കാ്ചയാണുള്ളത്.അവശ്യസാഘനങ്ങള്‍ക്ക്  സാധാരണയേക്കാള്‍ 50 മടങ്ങ് കൂടുതല്‍ പണം നല്‍കുന്നതായും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പലയിടങ്ങളിലും അലഞ്ഞു തിരിയുന്ന കഴുതകളെ പാലസ്തീനികള്‍  അറുത്തു ഭക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.  ഗാസയിലെ ജനസംഖ്യയുടെ പകുതിയോളം വരുന്നവര്‍ ഈജിപ്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള റഫ പ്രദേശത്തെ പരിമിതമായ സൗകര്യങ്ങളിലാണ് കഴിഞ്ഞു കൂടുന്നത്. ഗാസ മുനമ്പിന്റെ മറ്റുഭാഗങ്ങളിലേക്ക് ഇസ്രായേല്‍ സൈന്യത്തിന്റെ നിയന്ത്രണങ്ങള്‍ കാരണം അവശ്യവസ്തുക്കള്‍ എത്തിക്കാനാകുന്നില്ല.

പത്തില്‍ ഒന്‍പതു  കുടുംബങ്ങള്‍ക്കും ഇവിടെ  ഒരു നേരം പോലും ഭക്ഷണം ലഭിക്കുന്നില്ലെന്നാണ് ഐക്യരാഷ്ട്രസഭാ  ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. നിലവില്‍ റാഫാ അതിര്‍ത്തി വഴി മാത്രമാണ് ഗാസയിലേക്ക് ഭക്ഷണമുള്‍പ്പെടെ എത്തുന്നത്. ഷെല്ലാക്രമണം ശക്തമായി തുടരുന്നതും ഭക്ഷണ വിതരണം തടസപ്പെടുത്തുന്നുണ്ട്.ഒരു കഷ്ണം റൊട്ടികിട്ടിയാല്‍ പോലും തങ്ങള്‍ ഭാഗ്യവാന്മാരെന്ന് ചിന്തിക്കുന്നവരായി അഭയാര്‍ഥി  ജനത മാറിക്കഴിഞ്ഞു. ഇവിടെയുള്ള  അഭയാര്‍ഥികള്‍ രാവും പകലും പട്ടിണിയിലാണ്. ജീവന്‍ നിലനിര്‍ത്താന്‍ ആകെയുള്ളത് എവിടെ നിന്നെങ്കിലും എത്തിച്ചുകൊണ്ടിരിക്കുന്ന   വെള്ളം മാത്രമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (3 minutes ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (26 minutes ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (34 minutes ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (41 minutes ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (2 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (2 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (3 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (3 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (3 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (3 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (4 hours ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (4 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (4 hours ago)

Malayali Vartha Recommends