Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

യൂറോപ്പിൽ ജൂത സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം... ലക്ഷ്യമിട്ട ഹമാസ് ഭീകരർ ഉൾപ്പെടെ ഏഴ് പേർ പിടിയിൽ....ഡെൻമാർക്ക്, ജർമ്മനി, നെതർലൻഡ്‌സ് എന്നിവിടങ്ങളിൽ നിന്നാണ് ഇവർ അറസ്റ്റിലായത്....ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് സംഭവം...

15 DECEMBER 2023 04:56 PM IST
മലയാളി വാര്‍ത്ത

യൂറോപ്പിൽ ജൂത സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം നടത്താൻ ലക്ഷ്യമിട്ട ഹമാസ് ഭീകരർ ഉൾപ്പെടെ ഏഴ് പേർ പിടിയിൽ. ഡെൻമാർക്ക്, ജർമ്മനി, നെതർലൻഡ്‌സ് എന്നിവിടങ്ങളിൽ നിന്നാണ് ഇവർ അറസ്റ്റിലായത്. ഏഴിൽ നാല് പേർ ഹമാസ് ഭീകര സംഘടനയിൽ ഉൾപ്പെട്ടവരാണ്. ഗാസയിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് സംഭവം.ഹമാസുമായി ബന്ധമുള്ള മൂന്ന് പേരെ ബെർലിനിൽ നിന്നും ഒരാളെ നെതർലൻഡ്‌സിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. അബ്ദുൽ ഹമീദ്, ഇബ്രാഹിം, മുഹമ്മദ് എന്നിവരാണ് ബെർലിനിൽ നിന്ന് പിടിയിലായത്. ഹമാസിന്റെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നതെന്ന് ജർമ്മൻ പ്രോസിക്യൂട്ടർമാർ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. നാസിഹ് എന്നയാളാണ് നെതർലൻഡ്‌സിൽ നിന്ന് പിടിയിലായത്.ഇവരുടെ കൈവശം ആയുധങ്ങളും ഉണ്ടായിരുന്നതായാണ് വിവരം.

 

ജൂതസ്ഥാപനങ്ങളുടേയും പൗരന്മാരുടേയും സുരക്ഷ ഉറപ്പാക്കുമെന്ന് ജർമ്മൻ മന്ത്രിസഭാംഗമായ മാർക്കോ ബുഷ്മാൻ പറഞ്ഞു. ജൂതസ്ഥാപനങ്ങളിൽ പോലീസ് നിരീക്ഷണം വർദ്ധിപ്പിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ അറസ്റ്റിലായവർക്ക് തങ്ങളുമായി ബന്ധമുണ്ടെന്ന വിവരം ഹമാസ് നിഷേധിച്ചിട്ടുണ്ട്.ഡെൻമാർക്കിൽ അറസ്റ്റിലായ മൂന്ന് പേർക്കെതിരെയും തീവ്രവാദ വിരുദ്ധ നിയമപ്രകാരം കേസ് എടുത്തുവെന്നും, പ്രതികളെ കോടതിക്ക് മുൻപാകെ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.ഡെൻമാർക്കിൽ അറസ്റ്റിലായവരും ഹമാസ് അംഗങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.ബൈഡന്റെ വെടിനിർത്തൽ അഭ്യർത്ഥനയും തള്ളി ഇസ്രയേൽ ഗസ്സയിൽ തീമഴ പെയ്യിക്കുന്നത് തുടരുകയാണ്. ഹമാസിനെ തകർക്കും വരെ ഗസ്സയിലെ ആക്രമണം തുടരുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവർത്തിക്കുന്നത്.

രാജ്യന്തര തലത്തിൽ വെടിനിർത്തണമെന്ന ആവശ്യം ശക്തമായിരിക്കവേയാണ് ഇസ്രയേൽ പിന്നോട്ടില്ലെന്ന നിലപാട് കൈക്കൊള്ളുന്നത്.ഗസ്സയിയിൽ ഇപ്പോഴും തലങ്ങും വിലങ്ങും ബോംബുകൾ വർഷിക്കുന്ന അവസ്ഥയാണുള്ളത്. അഭയാർഥികൾ തിങ്ങിനിറഞ്ഞ റഫയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 2 വീടുകൾ തകർന്നു. 20 പേർ കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ്ബാങ്കിലെ ജെനിൻ നഗരത്തിൽ ഇസ്രയേൽ സേനയുടെ വെടിവയ്പിൽ 11 പേരും കൊല്ലപ്പെട്ടു. അതേസമയം യുദ്ധം നരകമാക്കിയ നഗരത്തിൽ പട്ടിണിയും പിടിമുറിക്കി.ഗസ്സയിൽ ദുരിതാശ്വാസവിതരണം അസാധ്യമായതായി യുഎൻ ഫലസ്തീൻ അഭയാർഥി ഏജൻസി (യുഎൻആർഡബ്ല്യൂഎ) അറിയിച്ചു. രണ്ടും മൂന്നും ദിവസമായി ഒന്നും കഴിക്കാത്തവരാണേറെയും.

 

ക്യാംപുകളിലേക്കു ഭക്ഷ്യവസ്തുക്കളുമായെത്തുന്ന ട്രക്കുകൾ തെരുവിൽ തടയുന്ന ജനക്കൂട്ടം അവിടെവച്ചു തന്നെ ഭക്ഷണം തിന്നുതീർക്കുന്ന സ്ഥിതിയാണെന്ന് യുഎൻആർഡബ്ല്യൂഎ തലവൻ ഫിലീപ് ലാസറിനി പറഞ്ഞു.ഖാൻ യൂനിസിലെ നാസർ ആശുപത്രിയിൽ രോഗികളായ ഒന്നിലധികം കുഞ്ഞുങ്ങളെയാണ് ഒരു കട്ടിലിൽ കിടത്തി ചികിത്സിക്കുന്നത്.ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീൻകാർ 18,787 ആയി ഉയർന്നിട്ടുണ്ട്. ഇതുവരെ 113 ഇസ്രയേൽ സൈനികരാണു കൊല്ലപ്പെട്ടത്. അതിനിടെ, യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ ഇന്നലെ ടെൽ അവീവിലെത്തി. അതേസമയം യുദ്ധം നീളുന്തോറും ഫലസ്തീൻകാർക്കിടയിൽ ഹമാസിനു പിന്തുണ വർധിക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഫലസ്തീൻ സെന്റർ ഫോർ പോളിസി ആൻഡ് സർവേ റിസർച് നടത്തിയ വോട്ടെടുപ്പിൽ 44% പേരും ഹമാസിനെ പിന്തുണച്ചു.

 

കഴിഞ്ഞ സെപ്റ്റംബറിൽ ഇതു 12% മാത്രമായിരുന്നു.ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നൽ ആക്രമണത്തെ നാലിൽ മൂന്നു ഫലസ്തീനികളും ശരിവെക്കുന്നതായി സർവേ റിപ്പോർട്ട്. ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഹമാസിനുള്ള പിന്തുണ ഗണ്യമായി വർധിച്ചതായും ഫലസ്തീനിയൻ സെന്റർ ഫോർ പോളിസി സർവേ ആൻഡ് റിസർച്ച് (പി.സിപിഎസ്.ആർ) നടത്തിയ സർവേയിൽ പറയുന്നതായി വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (4 minutes ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (27 minutes ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (35 minutes ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (42 minutes ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (2 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (2 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (3 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (3 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (3 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (3 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (4 hours ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (4 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (4 hours ago)

Malayali Vartha Recommends