Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ജന്മദിനത്തിൽ മുട്ട പൊരിക്കാനുള്ള ശേഷി പോലുമില്ല; പരിഹസിച്ച് ഇസ്രായേൽ; മെർകാവ ടാങ്കുകൾ ചുട്ടെടുക്കുകയാണെന്ന് ഹമാസ്!!!

15 DECEMBER 2023 07:02 PM IST
മലയാളി വാര്‍ത്ത

ഹമാസിനെ പിഴുതെറിയുമെന്ന് പ്രതിജ്ഞയെടുത്ത ഇസ്രായേൽ  കര-കടൽ, വ്യോമാക്രമണം കഴിഞ്ഞ മൂന്ന് മാസമായി തുടരുകയാണ്  .ഗാസയിൽ 18,500-ലധികം ആളുകൾ മരിക്കുകയും ചെയ്തു.  ഹമാസിന്റെ 36-ാം സ്ഥാപക ദിനത്തിൽ ഇസ്രായേൽ മെഴുകുതിരികൾക്ക് പകരം റോക്കറ്റുകൾ സ്ഥാപിച്ച് ഇത് ഫലസ്തീൻ ഗ്രൂപ്പിന്റെ "അവസാന ജന്മദിനം" ആയിരിക്കുമെന്ന് ആശംസിച്ചു.

"36 വർഷം മുമ്പാണ് ഹമാസ് സ്ഥാപിതമായത്.   ഗാസയിലെ യുഎൻ സ്കൂളുകൾക്കും വീടുകൾക്കും നേരെ മാരകമായ വ്യോമാക്രമണം നടക്കുകയാണ് ..ഖാൻ യൂനിസിലെ യുഎൻ സ്കൂളിനും തെക്കൻ ഗാസയിലെ വീടുകൾക്കും നേരെയുണ്ടായ ആക്രമണത്തിൽ 10 പേരെങ്കിലും കൊല്ലപ്പെട്ടതായി പറയപ്പെടുന്നു.

ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ഗാസയിൽ വീണ്ടും സേവനങ്ങൾ വെട്ടിക്കുറച്ചതായി പലസ്തീൻ ടെലികമ്മ്യൂണിക്കേഷൻ സ്ഥാപനങ്ങൾ വ്യക്തമാക്കി . വാർത്താവിനിമയ തടസ്സം രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതായി ഗാസയിലെ സർക്കാർ മീഡിയ ഓഫീസ് പറയുന്നു.

ജെനിനിൽ 60 മണിക്കൂർ നീണ്ട ആക്രമണം ഇസ്രായേൽ അവസാനിപ്പിച്ചപ്പോൾ  11 ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട് ; അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം സൈന്യം  രാത്രിമുഴുവൻ റെയ്ഡുകൾ നടത്തുന്നുണ്ട്  .
ഹമാസിനെ പൂർണമായി പരാജയപ്പെടുത്തുന്നതിനു ചിലപ്പോൾ   “ഏതാനും മാസങ്ങൾ” വേണ്ടിവന്നേക്കുമെന്നും   “ഇത് ഒരു നീണ്ട യുദ്ധമായിരിക്കും” എന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു,

ഗാസയിലെ ജനങ്ങൾ ഭക്ഷണത്തിനായി നെട്ടോട്ടമോടുകയാണ് , ഒരു കാൻ ബീൻസിന് പതിവിലും 50 മടങ്ങ് കൂടുതൽ പണം നൽകേണ്ടിവരുന്നതിനാൽ പലരും സ്വന്തം , കഴുതകളെ കശാപ്പ് ചെയ്താണ്   കുടുംബം പോറ്റുന്നത് , മൂന്ന് മാസത്തെ നിരന്തരമായ ബോംബാക്രമണം ദൈനംദിന ജീവിതത്തെ തളർത്തിയിട്ടുണ്ട് , ഇസ്രായേൽ ഉറപ്പ് നൽകിയിട്ടും മെഡിക്കൽ, ഭക്ഷ്യ സഹായങ്ങൾ മോശമായി.  വടക്കൻ ഗാസ, വെറും അവശിഷ്ടങ്ങളായി മാറിക്കഴിഞ്ഞു . ഡിസംബർ 1-ന് ഒരാഴ്ച നീണ്ടുനിന്ന ഉടമ്പടി അവസാനിച്ചതിന് ശേഷം ഒരു സഹായവും ലഭിച്ചിട്ടില്ല.  

ഇതോടെ  പലസ്തീന്‍ ജനതയ്ക്കിടയില്‍ ഹമാസിനോട് ഉള്ള എതിർപ്പ് കുറഞ്ഞു വരുന്നതായി റിപ്പോർട്ടുകൾ . ഗാസയെ ദുരന്തമുഖമാക്കിയ യുദ്ധത്തിന് തുടക്കമിട്ടത് ഹമാസ് ആണെന്നതിനാല്‍ പലസ്തീന്‍ ജനത ഹമാസിന് എതിരായിരുന്നു . പക്ഷെ യുദ്ധ നിയമങ്ങൾ എല്ലാം തെറ്റിച്ച് ജനജീവിതം ദുസ്സഹമാക്കിയ ഇസ്രയേലിനെതിരെ ജനങ്ങൾ തിരിയാൻ തുടങ്ങിയിരിക്കുന്നു.. മൂന്ന് മാസത്തെ നിരന്തരമായ ബോംബാക്രമണം ഗസ്സയുടെ ദൈനംദിന ജീവിതത്തെ തളർത്തിയിരിക്കുകയാണ്. വെസ്റ്റ്ബാങ്കില്‍ സര്‍വേയോടു പ്രതികരിച്ചവരില്‍ 44 ശതമാനവും ഹമാസിനെ പിന്തുണച്ചു. സെപ്റ്റംബറില്‍ 12 ശതമാനം മാത്രമായിരുന്നു പിന്തുണ. ഗാസയില്‍ 42 ശതമാനംപേര്‍ ഹമാസിനെ അനുകൂലിച്ചു
 

ഹമാസ് നേതാക്കളെ കുറിച്ച് വിവരം നൽകുന്നവർക്ക് വൻ പ്രതിഫലം വാഗ്ദാനം ചെയ്ത് ഇസ്രായേൽ സേന വിതരണം ചെയ്ത ലഘുലേഖയ്ക്കും ഇപ്പോൾ പരിഹാസം ആണ് കിട്ടുന്നത് . ഹമാസിന് ശക്തി നഷ്ടപ്പെട്ടിരിക്കുന്നു, അവർക്ക് ഒരു മുട്ട പൊരിക്കാൻ പോലുമുള്ള കഴിവില്ല തുടങ്ങിയ വാചകങ്ങളാണ് ട്രോളിന് ഇരയായത്. മുട്ട പൊരിക്കാൻ നേരമില്ലെന്നും തങ്ങൾ ടാങ്കുകൾ ഗ്രിൽ ചെയ്യുന്ന തിരക്കിലാണ് എന്നുമാണ് ഹമാസ് വക്താവ് ഇതോട് പ്രതികരിച്ചത്.

ഗസ്സ മുനമ്പിൽ നശീകരണവും നാശവും കൊണ്ടുവന്ന വ്യക്തികളെ പിടിക്കാൻ വിവരങ്ങൾ കൈമാറണം. അർഹമായ പ്രതിഫലം നൽകപ്പെടും' എന്നും  ലഘുലേഖയിൽ പറയുന്നുണ്ട് . നേതാക്കളെ കുറിച്ച് വിവരം നൽകുന്നവർക്കുള്ള പ്രതിഫലവും വിശദീകരിച്ചിട്ടുണ്ട്. മുതിർന്ന നേതാവ് യഹ്‌യ സിൻവാറിനെ കുറിച്ച് വിവരം നൽകുന്നവർക്ക് നാലു ലക്ഷം ഡോളറാണ് പ്രതിഫലം. സഹോദരൻ മുഹമ്മദ് സിൻവാറിനെ കുറിച്ചുള്ള വിവരത്തിന് മൂന്നു ലക്ഷം യുഎസ് ഡോളർ. ഖാൻ യൂനിസ് ബ്രിഗേഡ് കമാൻഡർ റാഫിഅ് സലാമയ്ക്ക് രണ്ടു ലക്ഷം ഡോളറും ഹമാസിന്റെ സൈനിക വിഭാഗം മേധാവി മുഹമ്മദ് ദെയ്ഫിന് ഒരു ലക്ഷം ഡോളറും വിലയിട്ടിട്ടുണ്ട്. വിവരം നൽകുന്നവരുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കുമെന്നും ലഘുലേഖ പറയുന്നു. നമ്പറും ചേർത്തിട്ടുണ്ട്.

പക്ഷെ ഇസ്രയേലിനുണ്ടായിരുന്ന ജന ന്തുണ നല്ലരീതിയിൽ തന്നെ കുറഞ്ഞിട്ടുണ്ട് . മഴയും അതിശൈത്യവും അഭയാര്‍ഥിക്യാമ്പുകളില്‍ക്കഴിയുന്ന ജനങ്ങളെ കൊടുംദുരിതത്തിലാക്കി. കൂടാരങ്ങള്‍ മഴയില്‍ നശിച്ചു. ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായത്തിലൂടെയാണ് പലസ്തീന്‍കാര്‍ കടന്നുപോകുന്നതെന്ന് യു.എന്‍. ഏജന്‍സി വ്യക്തമാക്കി . ജന ഹിത സര്‍വേയില്‍ പങ്കെടുത്ത 90 ശതമാനം പേരും പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മെഹമൂദ് അബ്ബാസിന്റെ രാജിയാവശ്യപ്പെട്ടു. അതെ സമയം യുദ്ധത്തിനുമുമ്പ് 58 ശതമാനം പിന്തുണയുണ്ടായിരുന്ന ഹമാസിന്റെ രാഷ്ട്രീയവിഭാഗം തലവന്‍ ഇസ്മായില്‍ ഹനിയ്യയെ ഇപ്പോൾ  78 ശതമാനം പേര്‍ ആണ് പിൻതുണയ്ക്കുന്നത്

ഇതിനൊപ്പമാണ് ഇപ്പോൾ വടക്കൻ ഗസ്സയിലെ സെമിത്തേരിയിൽനിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സെമിത്തേരിയിലെ കല്ലറകൾ ഇസ്രായേൽ സൈന്യം ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തുന്നതും തകർക്കപ്പെട്ട കല്ലറകളുടെ ദൃശ്യങ്ങളും  എക്‌സ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതേസമയം വടക്കൻ ഗാസയിലെ ഒരു ആശുപത്രിയിൽ നിന്ന് കീഴടങ്ങിയ ശേഷം തീവ്രവാദികൾ ആയുധങ്ങൾ കൈമാറുന്ന വീഡിയോ ഇസ്രായേൽ സൈന്യം പുറത്തുവിട്ടു.ഗാസ സിറ്റിയിലെ കമാൽ അദ്‌വാൻ ആശുപത്രിക്ക് ചുറ്റും ഒരാഴ്ചയിലേറെയായി ഇസ്രായേൽ സേനയുടെ കനത്ത സാന്നിധ്യമുണ്ട്, 70-ലധികം തീവ്രവാദ പ്രവർത്തകർ കൈയിൽ ആയുധങ്ങളുമായി ആശുപത്രിയിൽ കടന്നിട്ടുണ്ടെന്നു IDF പറഞ്ഞു . 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (3 minutes ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (26 minutes ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (34 minutes ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (41 minutes ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (2 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (2 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (3 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (3 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (3 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (3 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (4 hours ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (4 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (4 hours ago)

Malayali Vartha Recommends