Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ബെത്‌ലഹേമിലെ തകര്‍ന്ന കെട്ടിടത്തില്‍ മുറിവേറ്റ് ചോരയൊലിപ്പിച്ച് ഉണ്ണിയേശു;ഈ വംശഹത്യ അവസാനിക്കാതെ ഞങ്ങള്‍ എങ്ങനെ ക്രിസ്തുമസ്സ് ആഘോഷിക്കും,ദീപാലങ്കാരങ്ങള്‍ ഇല്ലാതെ ബെത്‌ലഹേമിലെ മെയ്ഞ്ചര്‍ ചത്വരം,ഈ യുദ്ധം അവസാനിക്കാതെ ക്രിസ്തുമാസ് ആഘോഷമില്ല,പലസ്തീന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഇസ്രയേലിലെ പള്ളികള്‍

15 DECEMBER 2023 07:33 PM IST
മലയാളി വാര്‍ത്ത

തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പുതപ്പില്‍ പൊതിഞ്ഞ ഉണ്ണിയേശു..ചുറ്റും മാലാഖമാരോ സമ്മാന ങ്ങളുമായി എത്തിയ രാജാക്കന്മാരോ ഇല്ല . ക്രിസ്മസ് നക്ഷത്രങ്ങളോ അലങ്കാര വിളക്കുകളോ ഇല്ല.. ചുറ്റും നില്‍ക്കുന്നവരുടെ മുഖത്ത് തെളിയുന്നത് നിര്‍വികാരത മാത്രം .. ഇവിടെ ഉള്ളവര്‍ ചിരിക്കാനൊക്കെ മറന്നിട്ട് മാസങ്ങളായി..കണ്മുന്നില്‍ സ്വന്തം കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിക്കുന്നതും ഒരിറ്റ് വെള്ളത്തിനായി കരയുന്നതും കണ്ട മനസ്സ് മടുത്ത ഒരു ജനത. കുഞ്ഞുങ്ങള്‍ നിര്‍ദ്ദയം കൊല്ലപ്പെടുന്നു. അമ്മമാര്‍ പിടഞ്ഞുവീണു മരിക്കുന്നു. നാലുപാടും തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനുവേണ്ടിയുള്ള ദീനരോദനങ്ങള്‍, ജനം ആലംബഹീനരായി പരക്കം പായുന്നു.. ഈ വംശഹത്യ അവസാനിക്കാതെ ഞങ്ങള്‍ എങ്ങനെ ക്രിസ്തുമസ്സ് ആഘോഷിക്കും ? ' കുഞ്ഞുങ്ങള്‍ മരിച്ചുവീഴുന്നത് ലോകത്തിന് എങ്ങനെ ന്യായീകരിക്കാനാകും ? പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതും പലസ്തീനിലെ ഏറ്റവും പഴക്കം ചെന്നതുമായ ബെത്‌ലഹേമിലെ ലൂഥറന്‍ പള്ളിയിലെ പുരോഹിതന്‍ റവ.മുന്തര്‍ ഐസക് പറയുന്നു

ജറുസലേമിന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ബെത്‌ലഹേം, ചര്‍ച്ച് ഓഫ് നേറ്റിവിറ്റി കാണാന്‍ ലോകമെമ്പാടുമുള്ള സന്ദര്‍ശകര്‍ എത്താറുണ്ട്. സാധാരണയായി ഡിസംബറില്‍ ബെത്‌ലഹേം ഏറ്റവും തിരക്കുള്ള സ്ഥലമായിരിക്കും.. ക്രിസ്തു ജനിച്ചെന്ന് വിശ്വസിക്കുന്ന ബത്‌ലഹേമില്‍ സാധാരണഗതിയില്‍ ദീപങ്ങളും വര്‍ണങ്ങളും പാട്ടുകളും ഒക്കെയായി ക്രിസ്മസിനെ വരവേല്‍ക്കാന്‍ എല്ലാ വിധ ഒരുക്കങ്ങളും നടക്കേണ്ടതാണ്. യേശുവിന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കുന്ന ബെത്‌ലഹേമിലെ ആഘോഷങ്ങളില്‍ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുക്കാറുള്ളത്. വെസ്റ്റ് ബാങ്കിനോട് ചേര്‍ന്ന് ജെറുസലേമിലാണ് ബെത്‌ലഹേം സ്ഥിതി ചെയ്യുന്നത്. ആധുനിക കാല ക്രിസ്മസ് ആഘോഷങ്ങള്‍ ആരംഭിച്ചതിനുശേഷം ആദ്യമായി ഈ പ്രാവശ്യം ബെത്‌ലഹേമിലെ മാങ്കര്‍ സ്‌ക്വയറിലെ ട്രീയും യേശുവിന്റെ ജന്മസ്ഥലവും ക്രിസ്മസ് ലൈറ്റുകള്‍ കൊണ്ട് അലങ്കരിക്കില്ല. ഇത്തവണ ബത്‌ലഹേമില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ഒന്നും ഇല്ല.

ചരിത്രത്തിലാദ്യമായാണ് ബെത്‌ലഹേമിലെ മെയ്ഞ്ചര്‍ ചത്വരത്തില്‍ ക്രിസ്മസ് ആഘോഷത്തിന് ദീപങ്ങള്‍കൊണ്ട് അലങ്കരിക്കാതിരിക്കുന്നത്. യേശുവിന്റെ ജന്മദേശമെന്നതിനൊപ്പം ബെത്‌ലഹേമിലെ ക്രിസ്മസ് ആഘോഷങ്ങളുടെ കേന്ദ്രമാണ് മെയ്ഞ്ചര്‍ സ്‌ക്വയര്‍. പലസ്തീനിലെ ക്രിസ്ത്യന്‍ സമൂഹം ഇത്തവണ ക്രിസ്മസ് ആഘോഷങ്ങള്‍ എല്ലാം ഒഴിവാക്കി പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ മാത്രം നടത്തുമെന്നാണ് റവ. ഐസക് പറഞ്ഞു. ഗാസയിലെ അവസ്ഥയെ ലോകത്തിന് മുന്നില്‍ ചിത്രീകരിക്കുന്നതിനായി കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഉണ്ണിയേശു കിടക്കുന്ന പുല്‍ക്കൂടാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ചുറ്റുമുള്ള രാജാക്കന്മാര്‍ , ആട്ടിടയന്മാര്‍, മാലാഖമാര്‍ എന്നിവരാല്‍ ചുറ്റപ്പെട്ട ഉണ്ണിയേശുവിന് പകരം തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കിടക്കുന്ന പാവയെയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഗാസയിലെ കുഞ്ഞുങ്ങളുടെ അവസ്ഥയാണ് ഇതിലൂടെ ലോകത്തോട് പറയാന്‍ ആഗ്രഹിച്ചതെന്ന് ബെത്‌ലഹേമിലെ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ക്രിസ്മസ് ചര്‍ച്ച് പാസ്റ്റര്‍ റവ.മുന്തര്‍ ഐസക് പറഞ്ഞു.

ഇപ്പോള്‍ ആഘോഷങ്ങള്‍ നടത്തുന്നത് അനുചിതമാണെന്ന് ചൂണ്ടിക്കാട്ടി ക്രിസ്ത്യന്‍ നേതാക്കളും മുനിസിപ്പല്‍ അതോറിറ്റിയും പരിപാടികള്‍ റദ്ദാക്കുന്നതായി അറിയിച്ചിരുന്നു. ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനമെന്നും സമാധാനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നും ബെത്‌ലഹേമിലെ പ്രാദേശിക ഇവാഞ്ചലിക്കല്‍ ചര്‍ച്ചസിന്റെ കൗണ്‍സില്‍ അധ്യക്ഷന്‍ മുനീര്‍ കാക്കിഷ് പറഞ്ഞു. പരമ്പരാഗതമായ ആചാരങ്ങളും പ്രാര്‍ത്ഥനകളും മാത്രമേ നടത്തുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. ലോകം വലിയ ആഘോഷങ്ങളോടെ ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ ഇവിടെ കുട്ടികള്‍ കൊല്ലപ്പെടുന്നു, വീടുകള്‍ നശിപ്പിക്കപ്പെടുന്നു, കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കപ്പെടുന്നു. പലസ്തീനികളുടെ കഷ്ടപ്പാടുകളെക്കുറിച്ചും നാം കടന്നുപോകുന്ന അനീതികളെക്കുറിച്ചും ലോകത്തെ ഓര്‍മ്മിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനാല്‍ സമാധാനത്തിനായി പ്രവര്‍ത്തിക്കാന്‍ ലോകത്തോട് അഭ്യര്‍ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ ക്രിസ്മസില്‍ ഞങ്ങളുടെ ഒരേയൊരു ആഗ്രഹവും പ്രാര്‍ത്ഥനയും ഈ വംശഹത്യ അവസാനിക്കട്ടെ എന്നാണ്. ബെത്‌ലഹേമില്‍ 70 വര്‍ഷങ്ങള്‍ക്ക് മുമ്പ് 86 ശതമാനത്തിലധികം ക്രിസ്ത്യാനികളായിരുന്നു. നക്ബ എന്നറിയപ്പെടുന്ന 1948ലെ യുദ്ധത്തിന് ശേഷം നിരവധി പലസ്തീനികള്‍ പലായനം ചെയ്യപ്പെട്ടതോടെ ഇവിടുത്തെ ക്രൈസ്തവരുടെ ജനസംഖ്യ ഗണ്യമായി കുറഞ്ഞു. 2017 ലെ പലസ്തീന്‍ അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലേം, ഗാസ എന്നിവിടങ്ങളിലായി 47,000 ക്രിസ്ത്യാനികള്‍ പലസ്തീനില്‍ താമസിക്കുന്നു. ഇതില്‍ 1000 ക്രൈസ്തവര്‍ ഗാസയിലാണ് താമസിക്കുന്നത്. ഗാസയില്‍ യുദ്ധം ആരംഭിച്ചതു മുതല്‍ ഗാസ നിവാസികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനായി വെസ്റ്റ് ബാങ്കിലെ ക്രിസ്ത്യന്‍ പള്ളികള്‍ ദിവസേന പ്രാര്‍ത്ഥനകള്‍ നടത്തിവരുന്നുണ്ട്. അപ്പത്തിന്റെ ഭവനം എന്നര്‍ത്ഥം വരുന്ന ബെത്‌ലഹേം എന്ന ചെറിയ ഗ്രാമത്തില്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം ലോകരക്ഷകനായ ഉണ്ണിയേശു നല്‍കിയ സ്‌നേഹവും, സമാധാനവും, ശാന്തിയും ഇനിയും ഭൂമിയില്‍ ഉണ്ടാകട്ടെ എന്ന് നമുക്കും പ്രാര്‍ത്ഥിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (43 minutes ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (54 minutes ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (1 hour ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (1 hour ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (2 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (2 hours ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (3 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (3 hours ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (4 hours ago)

Malayali Vartha Recommends