Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഇസ്രായേലിന്റെ ചാരസംഘടന മൊസാദിനെ ഭയന്ന് ഹമാസ് ഉദ്യോഗസ്ഥർ....ഖത്തർ വിട്ടതായി റിപ്പോർട്ട്...സെൽഫോണുകൾ ഉപേക്ഷിച്ചാണ് പലരും രക്ഷപെട്ടിരിക്കുന്നത്...ഹമാസിന്റെ പ്രമുഖ തലവന്മാരും ഇതിൽ പെടുന്നു...

16 DECEMBER 2023 12:22 PM IST
മലയാളി വാര്‍ത്ത

ഇസ്രായേലിന്റെ ചാരസംഘടന മൊസാദിനെ ഭയന്ന് ഹമാസ് ഉദ്യോഗസ്ഥർ ഖത്തർ വിട്ടതായി റിപ്പോർട്ട് . സെൽഫോണുകൾ ഉപേക്ഷിച്ചാണ് പലരും രക്ഷപെട്ടിരിക്കുന്നത് .ഖത്തറിൽ ഒരിടത്തും തങ്ങൾ സുരക്ഷിതരായിരിക്കില്ലെന്ന് മനസിലായതിനെ തുടർന്നാണ് ഖത്തറിൽ താമസിച്ചിരുന്ന നേതാക്കൾ രാജ്യം വിട്ടത് . സെൽഫോണുകൾ ഉൾപ്പെടെയുള്ള ആശയവിനിമയങ്ങൾ വിച്ഛേദിച്ച് നിരവധി ഹമാസ് നേതാക്കൾ അടുത്തിടെ ഖത്തർ വിട്ടിരുന്നു.ഒരു ദശാബ്ദത്തിലേറെയായി ഖത്തറിൽ താമസിക്കുന്ന ഹമാസ് നേതാക്കളിൽ പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഇസ്മായിൽ ഹനിയേ, മൂസ അബു മർസൂഖ്, ഖാലിദ് മഷാൽ എന്നിവരും രക്ഷപെട്ടവരിൽ ഉൾപ്പെടുന്നു. ഗാസയിലെ മിക്ക പാലസ്തീനികളും കടുത്ത ദാരിദ്ര്യത്തിൽ കഴിയുമ്പോഴും ഇവർ ഗൾഫ് രാഷ്‌ട്രത്തിൽ ആഡംബര ജീവിതം നയിക്കുകയായിരുന്നു.

 

എന്നാൽ ഇപ്പോൾ മൊസാദിനെ ഭയന്ന് അൾജീരിയ, ലെബനൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് നേതാക്കൾ പോയത് .ലെബനനിൽ താമസിക്കുന്ന മറ്റൊരു ഹമാസ് നേതാവ് സലേഹ് അൽ-അറൂരിയും തുർക്കിയിലേക്ക് മാറി. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രം സ്ഥിതി ചെയ്യുന്ന ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലാണ് അൽ-അറൂരി സ്ഥിതി ചെയ്യുന്നത്. അവിടെ സലേഹ് രണ്ട് ഗ്രൂപ്പുകളെ ഏകോപിപ്പിക്കുകയും ഹമാസിന്റെ ലെബനൻ ബ്രാഞ്ചിന്റെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ട് പറയുന്നു.ഖത്തറിലും, തുർക്കിയിലും എവിടെയായാലും ഹമാസിന്റെ നേതാക്കളെ ഇസ്രായേൽ ഉന്മൂലനം ചെയ്യുമെന്ന് ഇസ്രായേൽ സെക്യൂരിറ്റി ഏജൻസി (ഷിൻ ബെറ്റ്) മേധാവി റോണൻ ബാർ ഡിസംബർ 3 ന് പറഞ്ഞു. അതിനു പിന്നാലെയാണ് ഈ പ്രയാണം. സാലിഹ് അൽ-അറൂരി അടക്കമുള്ള നേതാക്കൾക്ക് “രക്തസാക്ഷി” ആയി മരിക്കാൻ ഭയം വന്നിട്ടുണ്ടെന്നാണ് സൂചന .

അതെ സമയം ഇസ്രായേലുമായി ദീർഘമായ പോരാട്ടത്തിനുള്ള സന്നാഹങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നു വ്യക്തമാക്കി ഹമാസ്. മാസങ്ങൾ നീളുന്ന പോരാട്ടത്തിനായി 35,000 പോരാളികൾ സജ്ജമാണെന്ന് ഹമാസ് മുൻ തലവനും മുതിർന്ന നേതാവുമായ ഖാലിദ് മിശ്അൽ അറിയിച്ചു. ദിവസം തോറും ഇസ്രായേൽ സൈനികർ മരിച്ചുവീഴുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.ഇസ്താംബൂളിൽ നടത്തിയ സന്ദർശനത്തിനിടെ തുർക്കി മാധ്യമമായ 'യെനി സഫാകി'നു നൽകിയ അഭിമുഖത്തിലാണ് ഖാലിദ് മിശ്അൽ ഹമാസിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. ''ഹമാസിന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു ചെറുത്തുനിൽപ്പ് ഇസ്രായേൽ പ്രതീക്ഷിച്ചിരുന്നില്ല. ദിവസവും മുതിർന്ന ഇസ്രായേൽ സൈനികരാണു മരിച്ചുവീഴുന്നത്. അവർക്ക് ഹമാസിനെ ഇല്ലാതാക്കാനാകില്ലെന്നു മാത്രമല്ല, അവരുടെ ബന്ദികളെ രക്ഷിക്കാനുമാകില്ല. ഫലസ്തീനികളെ ഈജിപ്തിലേക്ക് അയക്കാനുള്ള പദ്ധതിയും വിജയിക്കില്ല.''-മിശ്അൽ വ്യക്തമാക്കി.

 

വെള്ളക്കൊടി വീശി കീഴടങ്ങാൻ ഇസ്രായേലിന് (ഹമാസ്) പോരാളികളെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിൽ സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, നേരെ തിരിച്ചാണ് ഗസ്സയിലെ സാഹചര്യം. ഒരുപാട് പ്രതിബന്ധങ്ങൾക്കിടയിലും ആദ്യത്തെ ദിവസം പോലെയാണ് ഖസ്സാം പോരാളികൾ ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുന്നതെന്നും ഹമാസ് നേതാവ് വെളിപ്പെടുത്തി.ഹമാസിനെ ഇല്ലാതാക്കാനുള്ള സഹായങ്ങൾ ഇസ്രായേലിനു നൽകുകയായിരുന്നു യു.എസ്. എന്നാൽ, അതിന്റെ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണവർ. ഗസ്സയിലെ സിവിലിയന്മാരുടെ മരണം നിരന്തരം അന്താരാഷ്ട്രതലത്തിൽ പരാമർശിക്കപ്പെടുന്നു. ഈ സാഹചര്യം യു.എസിനെ ആശങ്കപ്പെടുത്തുന്നു. അവിടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. (ബൈഡന്റെ) വോട്ട് നഷ്ടപ്പെടുമെന്ന ഭീതിയുണ്ട്. തെരഞ്ഞെടുപ്പിനുമുൻപ് മോശം പ്രതിച്ഛായയാണു സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. പതുക്കെ പിൻവാങ്ങാനാണ് ഇപ്പോൾ യു.എസ് പ്രസിഡന്റ് ബൈഡൻ നീക്കം നടത്തുന്നതെന്നും ഖാലിദ് മിശ്അൽ കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (42 minutes ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (53 minutes ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (1 hour ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (1 hour ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (2 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (2 hours ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (3 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (3 hours ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (4 hours ago)

Malayali Vartha Recommends