Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഹമാസ് കൂട്ടത്തിലേക്ക് ഹിസ്ബുള്ളകളെ ഇറക്കി;ടണലുകളിലൂടെ നുഴഞ്ഞുകയറി ലബനന്‍ ഭീകരര്‍,ഐഡിഎഫിന് നേരെ ഇറാന്റെ ചതിപ്രയോഗം,യുദ്ധഭൂമിയില്‍ ഹമാസിനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ ഇറാന്‍ ഇറക്കുന്ന കളി,ഇത് നിങ്ങളുടെ നാശത്തിന് ടെഹ്‌റാന് നേരെ ഇടഞ്ഞ് ഇസ്രയേല്‍

17 DECEMBER 2023 10:50 AM IST
മലയാളി വാര്‍ത്ത

ഈ യുദ്ധത്തില്‍ ഇസ്രയേലിന്റെ തല തകര്‍ത്തേ ഇനി മടങ്ങൂ. അടവുകളും ചുവടുകളും മാറ്റിപ്പിടിച്ച് ഹമാസ്. ഇറാന്റെ കുബുദ്ധിയില്‍ തെളിഞ്ഞ പ്ലാന്‍ പ്രകാരം മുന്നോട്ട് ഹമാസ് തലവന്മാര്‍. ഹമാസിന്റെ ഭാഗത്ത് വലിയ ആള്‍നാശവും ആയുധബലവും കുറഞ്ഞ് നില്‍ക്കുകയാണ്. ഇതോടെ ഇവരുടെ കൂട്ടത്തിലേക്ക് ഹിസ്ബുള്ളകളെ ഇറക്കിയെന്ന സൂചനകള്‍ പുറത്ത് വരുന്നു. ടണലുകള്‍ വഴി ഗാസയിലേക്ക് നുഴഞ്ഞ് കയറി ഇരിക്കുകയാണ് കൊടുംഭീകരരായ ഹിസ്ബുള്ളകള്‍. ഹമാസിനേക്കാള്‍ പൈശാചികമായ് യുദ്ധം ചെയ്യുന്നവരാണ് ലബനനിലെ ഹിസ്ബുള്ളകള്‍. തലകളും താവളങ്ങളും തകര്‍ന്ന് നില്‍ക്കുന്ന ഹമാസിനെ യുദ്ധഭൂമിയില്‍ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ ഇറാന്‍ ഇറക്കുന്ന കളിയാണിത്.

ഇസ്രായേലുമായി ദീര്‍ഘമായ പോരാട്ടത്തിനുള്ള സന്നാഹങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നു വ്യക്തമാക്കി ഹമാസ്. മാസങ്ങള്‍ നീളുന്ന പോരാട്ടത്തിനായി 35,000 പോരാളികള്‍ സജ്ജമാണെന്ന് ഹമാസ് മുന്‍ തലവനും മുതിര്‍ന്ന നേതാവുമായ ഖാലിദ് മിശ്അല്‍ അറിയിച്ചു. ദിവസം തോറും ഇസ്രായേല്‍ സൈനികര്‍ മരിച്ചുവീഴുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇസ്താംബൂളില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ തുര്‍ക്കി മാധ്യമമായ 'യെനി സഫാകി'നു നല്‍കിയ അഭിമുഖത്തിലാണ് ഖാലിദ് മിശ്അല്‍ ഹമാസിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. ''ഹമാസിന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു ചെറുത്തുനില്‍പ്പ് ഇസ്രായേല്‍ പ്രതീക്ഷിച്ചിരുന്നില്ല. ദിവസവും മുതിര്‍ന്ന ഇസ്രായേല്‍ സൈനികരാണു മരിച്ചുവീഴുന്നത്. അവര്‍ക്ക് ഹമാസിനെ ഇല്ലാതാക്കാനാകില്ലെന്നു മാത്രമല്ല, അവരുടെ ബന്ദികളെ രക്ഷിക്കാനുമാകില്ല. ഫലസ്തീനികളെ ഈജിപ്തിലേക്ക് അയക്കാനുള്ള പദ്ധതിയും വിജയിക്കില്ല.''മിശ്അല്‍ വ്യക്തമാക്കി.

വെള്ളക്കൊടി വീശി കീഴടങ്ങാന്‍ ഇസ്രായേലിന് പോരാളികളെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലില്‍ സ്ഥിതിഗതികള്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, നേരെ തിരിച്ചാണ് ഗസ്സയിലെ സാഹചര്യം. ഒരുപാട് പ്രതിബന്ധങ്ങള്‍ക്കിടയിലും ആദ്യത്തെ ദിവസം പോലെയാണ് ഖസ്സാം പോരാളികള്‍ ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുന്നതെന്നും ഹമാസ് നേതാവ് വെളിപ്പെടുത്തി. ഹമാസിനെ ഇല്ലാതാക്കാനുള്ള സഹായങ്ങള്‍ ഇസ്രായേലിനു നല്‍കുകയായിരുന്നു യു.എസ്. എന്നാല്‍, അതിന്റെ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണവര്‍. ഗസ്സയിലെ സിവിലിയന്മാരുടെ മരണം നിരന്തരം അന്താരാഷ്ട്രതലത്തില്‍ പരാമര്‍ശിക്കപ്പെടുന്നു. ഈ സാഹചര്യം യു.എസിനെ ആശങ്കപ്പെടുത്തുന്നു. അവിടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. വോട്ട് നഷ്ടപ്പെടുമെന്ന ഭീതിയുണ്ട്. തെരഞ്ഞെടുപ്പിന് മുന്‍പ് മോശം പ്രതിച്ഛായയാണു സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. പതുക്കെ പിന്‍വാങ്ങാനാണ് ഇപ്പോള്‍ യു.എസ് പ്രസിഡന്റ് ബൈഡന്‍ നീക്കം നടത്തുന്നതെന്നും ഖാലിദ് മിശ്അല്‍ കൂട്ടിച്ചേര്‍ത്തു.

ഇസ്രായേലിന്റെ ചാരസംഘടന മൊസാദിനെ ഭയന്ന് ഹമാസ് ഉദ്യോഗസ്ഥര്‍ ഖത്തര്‍ വിട്ടതായി റിപ്പോര്‍ട്ട്. സെല്‍ഫോണുകള്‍ ഉപേക്ഷിച്ചാണ് പലരും രക്ഷപെട്ടിരിക്കുന്നത്. ഖത്തറില്‍ ഒരിടത്തും തങ്ങള്‍ സുരക്ഷിതരായിരിക്കില്ലെന്ന് മനസിലായതിനെ തുടര്‍ന്നാണ് ഖത്തറില്‍ താമസിച്ചിരുന്ന നേതാക്കള്‍ രാജ്യം വിട്ടത് . സെല്‍ഫോണുകള്‍ ഉള്‍പ്പെടെയുള്ള ആശയവിനിമയങ്ങള്‍ വിച്ഛേദിച്ച് നിരവധി ഹമാസ് നേതാക്കള്‍ അടുത്തിടെ ഖത്തര്‍ വിട്ടിരുന്നു. ഒരു ദശാബ്ദത്തിലേറെയായി ഖത്തറില്‍ താമസിക്കുന്ന ഹമാസ് നേതാക്കളില്‍ പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ ഇസ്മായില്‍ ഹനിയേ, മൂസ അബു മര്‍സൂഖ്, ഖാലിദ് മഷാല്‍ എന്നിവരും രക്ഷപെട്ടവരില്‍ ഉള്‍പ്പെടുന്നു. ഗാസയിലെ മിക്ക പാലസ്തീനികളും കടുത്ത ദാരിദ്ര്യത്തില്‍ കഴിയുമ്പോഴും ഇവര്‍ ഗള്‍ഫ് രാഷ്ട്രത്തില്‍ ആഡംബര ജീവിതം നയിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മൊസാദിനെ ഭയന്ന് അള്‍ജീരിയ, ലെബനന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് നേതാക്കള്‍ പോയത് .

ലെബനനില്‍ താമസിക്കുന്ന മറ്റൊരു ഹമാസ് നേതാവ് സലേഹ് അല്‍അറൂരിയും തുര്‍ക്കിയിലേക്ക് മാറി. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രം സ്ഥിതി ചെയ്യുന്ന ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലാണ് അല്‍അറൂരി സ്ഥിതി ചെയ്യുന്നത്. അവിടെ സലേഹ് രണ്ട് ഗ്രൂപ്പുകളെ ഏകോപിപ്പിക്കുകയും ഹമാസിന്റെ ലെബനന്‍ ബ്രാഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഖത്തറിലും, തുര്‍ക്കിയിലും എവിടെയായാലും ഹമാസിന്റെ നേതാക്കളെ ഇസ്രായേല്‍ ഉന്മൂലനം ചെയ്യുമെന്ന് ഇസ്രായേല്‍ സെക്യൂരിറ്റി ഏജന്‍സി (ഷിന്‍ ബെറ്റ്) മേധാവി റോണന്‍ ബാര്‍ ഡിസംബര്‍ 3 ന് പറഞ്ഞു. അതിനു പിന്നാലെയാണ് ഈ പ്രയാണം. സാലിഹ് അല്‍അറൂരി അടക്കമുള്ള നേതാക്കള്‍ക്ക് 'രക്തസാക്ഷി' ആയി മരിക്കാന്‍ ഭയം വന്നിട്ടുണ്ടെന്നാണ് സൂചന.

ഇതിനിടെ ഗാസയില്‍ വിവിധ സ്ഥലങ്ങളില്‍ ഇസ്രയേല്‍ സൈന്യവും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി തുടരുന്നതിനിടെ, ആക്രമണം മയപ്പെടുത്താനായി ഇസ്രയേലിനുമേല്‍ യുഎസ് സമ്മര്‍ദം ശക്തമായി. വടക്കന്‍ ഗാസയിലെ ഷജയ്യ അടക്കം 5 പട്ടണങ്ങളിലും സെന്‍ട്രല്‍ ഗാസയിലെ മഗാസിയിലും തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലുമാണു നേര്‍ക്കുനേര്‍ യുദ്ധം തുടരുന്നത്. ഖാന്‍ യൂനിസിലെയും റഫയിലെയും ആശുപത്രികളിലെത്തുന്ന മരിച്ചവരുടെയും പരുക്കേറ്റവരുടെയും എണ്ണം വര്‍ധിച്ചു. റഫയില്‍ വീടുകളില്‍ ഇസ്രയേല്‍ ബോംബിട്ടതിനെത്തുടര്‍ന്നു 4 പേര്‍കൂടി കൊല്ലപ്പെട്ടു. റഫയുടെ കിഴക്ക് ഈജിപ്ത് അതിര്‍ത്തിയോടുചേര്‍ന്ന സ്ഥലങ്ങളില്‍ ഇസ്രയേല്‍ കനത്ത ഷെല്ലാക്രമണവും നടത്തി. ഖാന്‍ യൂനിസില്‍ അല്‍ ജസീറ ടിവിയുടെ 2 മാധ്യമപ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. ദിവസങ്ങളായി കനത്ത ഏറ്റുമുട്ടല്‍ തുടരുന്ന ഷജയ്യ പട്ടണത്തില്‍ ഹമാസിന്റെ താവളം തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഇവിടെ ഏറ്റുമുട്ടലിലാണ് കഴിഞ്ഞദിവസം 2 കേണല്‍മാര്‍ അടക്കം 9 ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (44 minutes ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (55 minutes ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (1 hour ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (1 hour ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (2 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (2 hours ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (3 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (3 hours ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (4 hours ago)

Malayali Vartha Recommends