Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

യഹ്യ സിന്‍വറെ ഒറ്റി ഗാസ ഹമാസിനും വേണ്ട തലവനെ;വോക്കിങ് ഡെഡ് മാനെ ഖത്തറില്‍ കയറി പൊക്കും,സിന്‍വാറും കൂട്ടരും ഞങ്ങളെ നശിപ്പിച്ചുവെന്ന് ഗാസ മുനമ്പിലെ ആളുകള്‍ പറയുന്നു,ഓക്ടോബര്‍ 7 ആക്രമണത്തിലെ സൂത്രധാരനെ പൂട്ടാന്‍ ഇറങ്ങി ഇസ്രയേല്‍,എല്ലാ സഹായവും വാഗ്ദാനം ചെയ്ത് അമേരിക്ക

17 DECEMBER 2023 12:11 PM IST
മലയാളി വാര്‍ത്ത

ഒക്ടോബര്‍ 7 നു ആരംഭിച്ച ഹമാസ് ഇസ്രായേല്‍ യുദ്ധം ആകെ കുഴഞ്ഞു മറിഞ്ഞിരിക്കുകയാണ്. യഹ്യ സിന്‍വറെ വധിക്കുന്നതുവരെ യുദ്ധം അവസാനിപ്പിക്കില്ലെന്നു പ്രതിജ്ഞ എടുത്തിരിക്കുകയാണ് ഇസ്രായേല്‍ . എന്നാല്‍ യഹ്യ സിന്‍വറെ ഗാസയും ഹമാസും ഒരുപോലെ തള്ളിക്കളഞ്ഞിരിക്കുകയാണ്. ഗാസയിലെ ഹാമാസ് നേതാവ് യഹ്യ സിന്‍വറിനെ ഗാസക്കാര്‍ കൊലപ്പെടുത്തിയാല്‍ യുദ്ധം നീണ്ടുപോകില്ലെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞിരുന്നു. ഹമാസ് സ്ഥാപക നേതാവ് യഹ്യ സിന്‍വാറിന്റെ നേതൃത്വത്തിലുള്ള ഭീകര സംഘത്തെ 'ഭ്രാന്തന്‍മാര്‍' എന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് ഹമാസ് മുന്‍ മന്ത്രി യൂസഫ് അല്‍ മാന്‍സി. ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരായ ഹമാസിന്റെ മാരകമായ ആക്രമണത്തിന്റെ സൂത്രധാരനായ സിന്‍വാറിനെ 'വോക്കിങ് ഡെഡ് മാന്‍' എന്നാണ് അല്‍ മാന്‍സി വിശേഷിപ്പിച്ചത്.

സിന്‍വാറും കൂട്ടരും ഞങ്ങളെ നശിപ്പിച്ചുവെന്നാണ് ഗാസ മുനമ്പിലെ ആളുകള്‍ പറയുന്നത്. നമ്മള്‍ അവരെ ഒഴിവാക്കണം. സിന്‍വാറിനെ പിന്തുണയ്ക്കുന്ന ആരെയും ഗാസ മുനമ്പില്‍ ഞാന്‍ കണ്ടിട്ടില്ല. സിന്‍വാറിനെ ആര്‍ക്കും ഇഷ്ടമല്ല. അവനില്‍ നിന്ന് ദൈവം നമ്മെ മോചിപ്പിക്കണമെന്ന് രാവും പകലും പ്രാര്‍ത്ഥിക്കുന്ന ആളുകളുണ്ടെന്ന് മന്ത്രി പങ്കിട്ട വീഡിയോയിലൂടെ പറയുന്നു. യഹ്യ സിന്‍വരെ കണ്ടെത്താനായി ഇസ്രായേല്‍ ഉപയോഗിക്കുന്നത് പലസ്തീന്‍കാരെ തന്നെയാണ് . ഹമാസ് സാന്നിധ്യം സംശയിച്ച് ഗസ്സയിലെ തുരങ്കത്തിലേക്ക് ഹകീം എന്നു പേരുള്ള 30കാരനായ ഫലസ്തീന്‍ യുവാവിനെ സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച് ഇസ്രായേല്‍ സൈന്യം അയച്ചതായി പറഞ്ഞിരുന്നു . തലയില്‍ ഗോപ്രോ കാമറ അടക്കം ഘടിപ്പിച്ചായിരുന്നു യുവാവിനെ അയച്ചത്. എന്നാല്‍, അകത്ത് ഒന്നും കണ്ടെത്താനായില്ലെന്നും യുവാവ് പറഞ്ഞു. ഇസ്രായേല്‍ സൈന്യം നഗ്‌നരാക്കിനിര്‍ത്തി ഫോട്ടോ പുറത്തുവിട്ട ഫലസ്തീനുകാരില്‍ ഒരാളാണ് ഹകീം. രണ്ടു ദിവസം മുന്‍പാണ് യുവാവിനെ ഇസ്രായേല്‍ മോചിപ്പിച്ചത്.

തന്നെ ദൈവത്തിലേക്ക് അയയ്ക്കുകയാണെന്നാണ് ഒരു സൈനികന്‍ പറഞ്ഞതെന്ന് ഹകീം ഓര്‍ത്തെടുത്തു. തുടര്‍ന്ന് സ്‌ഫോടകവസ്തുക്കള്‍ അടങ്ങിയ ഒരു ബെല്‍റ്റ് ധരിപ്പിച്ചു. തലയില്‍ ഗോപ്രോ കാമറയും ഘടിപ്പിച്ചു. അരയില്‍ ഒരു കയര്‍ കെട്ടുകയും ചെയ്തു. എന്നിട്ട് ഗസ്സ മുനമ്പിലെ ഒരു തുരങ്കത്തിലേക്ക് പറഞ്ഞുവിടുകയായിരുന്നുവെന്ന് യുവാവ് വെളിപ്പെടുത്തി. അകത്ത് ഹമാസ് പോരാളികളുണ്ടോ എന്നു പരിശോധിച്ചുവരാനാണ് തന്നോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. തലയിലുള്ള കാമറ വഴി ഹമാസ് പോരാളികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞാല്‍ ഉടന്‍ തന്റെ ശരീരം ഉപയോഗിച്ച് തുരങ്കത്തില്‍ സ്‌ഫോടനം നടത്താനായിരുന്നു ഇസ്രായേല്‍ പദ്ധതി. താന്‍ കൊല്ലപ്പെടാന്‍ പോകുകയാണെന്ന് നൂറുശതമാനവും ഉറപ്പിച്ചിരുന്നു. എന്നാല്‍, അകത്ത് അവര്‍ക്ക് ഒന്നും കണ്ടെത്താനായില്ല. മുന്നില്‍ ഹമാസ് നേതാക്കളെ ആരെയെങ്കിലും കണ്ടാല്‍ താന്‍ പൊട്ടിത്തെറിക്കുമായിരുന്നു എന്നാണു ഹകീം വാര്‍ത്താ മാധ്യമങ്ങളോട് പറഞ്ഞത്.

ഇസ്രയേലിനെതിരെ ഭീഷണി മുഴക്കിയ ഹമാസ് സായുധ വിഭാഗ വക്താവ് അബു ഉബൈദ തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ ഒരു ബന്ദിയും ജീവനോടെ പ്രദേശം വിടില്ലെന്ന ഭീഷണി ഉയര്‍ത്തിയിട്ടുണ്ട് . സൈനിക ശക്തിക്കോ നേതൃത്വത്തിനോ അല്ലെങ്കില്‍ പിന്തുണക്കാര്‍ക്കോ ഇതിന് പരിഹാരം കണ്ടെത്താന്‍ കഴിയില്ല. തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കൃത്യമായ ചര്‍ച്ചകള്‍ ആവശ്യമാണ്. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ബന്ദികള്‍ ജീവനോടെ തങ്ങളുടെ പക്കല്‍ നിന്ന് വിട്ടുകിട്ടില്ലെന്ന് അബു ഉബൈദ പറഞ്ഞു. ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് ഭീഷണി മുഴക്കിയിരിക്കുന്നത്.

ബലം പ്രയോഗിച്ച് മോചിപ്പിക്കാന്‍ ശ്രമിച്ച ബന്ദി കൊല്ലപ്പെട്ടത് തെളിവാണെന്നും ഓര്‍മ്മപ്പെടുത്തലാണെന്നും ഹമാസ് വക്താവ് പറഞ്ഞു. ഹമാസ് ബന്ദികളാക്കിയവരെ തിരഞ്ഞ് കണ്ടുപിടിക്കുന്നതിനായി നിയോഗിക്കപ്പെട്ട ഇസ്രായേല്‍ സൈനിക തലവന്‍ യുഹ യെഗോര്‍ ഹിര്‍ഷ്ബര്‍ഗ് കൊല്ലപ്പെട്ടത് സൂചിപ്പിച്ച് കൊണ്ടായിരുന്നു ഉബൈദയുടെ പരാമര്‍ശം. അതുകൊണ്ട് നെതന്യാഹുവിനും മന്ത്രി ഗാലന്റിനും യുദ്ധ മന്ത്രിസഭയ്ക്കും ബന്ദികളെ ചര്‍ച്ചകളിലൂടെ അല്ലാതെ തിരികെ കൊണ്ടുവരാന്‍ കഴിയില്ലെന്ന് ഹമാസ് വക്താവ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ഗാസയിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പാവകുട്ടികളില്‍ ഒളിപ്പിച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തിയതായി ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. മറ്റൊരു സ്‌കൂളില്‍ നിന്ന് യുഎന്നിന്റെ റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സിയുടെ ലോഗോ ഉള്ള ബാഗില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തു. സൈന്യം ഇവിടങ്ങളില്‍ തെരച്ചില്‍ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

അതേസമയം ഗാസയിലേക്ക് കടക്കാന്‍ തയ്യാറെടുത്ത് ഇസ്രയേലിന്റെ പതിനായിരം സൈനികര്‍ അതിര്‍ത്തിയിലെത്തി . വടക്കന്‍ ഗാസയില്‍ നിന്ന് ജനങ്ങള്‍ക്ക് ഒഴിഞ്ഞുപോകാന്‍ അനുവദിച്ച സമയം അവസാനിക്കുന്നതോടെ, ഇസ്രയേല്‍ സൈന്യം ഗാസയിലേക്ക് പ്രവേശിക്കും. കഴിഞ്ഞ നാലുവര്‍ഷമായി അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന ഇസ്രയേല്‍ കരസേന ഉടന്‍ ഗാസയിലേക്ക് പ്രവേശിക്കും. ഒപ്പം വ്യോമാക്രമണം ശക്തമാക്കും. നാവിക സേനയും ആക്രമണം ആരംഭിക്കും. 2006ലെ രണ്ടാം ലബനന്‍ യുദ്ധത്തിന് ശേഷം, ഇസ്രയേല്‍ നടത്തുന്ന ഏറ്റവും വലിയ സൈനിക വിന്യാസമാണ് ഇത്. ഹമാസ് തലവന്‍ യഹ്യ സിന്‍വറിനെ വധിക്കുന്നതുവരെ ആക്രമണം തുടരാനാണ് ഇസ്രയേല്‍ പദ്ധതിയെന്ന് ഐഡിഎഫ് വക്താവ് ലഫ്.കേണല്‍ റിച്ചാര്‍ഡ് ഹെച്ച് പറഞ്ഞു. അതേസമയം, ഹിസ്ബുള്ളയ്ക്ക് എതിരായ ആക്രണവും ഇസ്രയേല്‍ കടുപ്പിച്ചു. ഹിസ്ബുള്ളയുടെ മിസൈല്‍ ആക്രണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് ലബനനില്‍ പ്രവേശിച്ച് പ്രത്യാക്രമണം നടത്താന്‍ ഇസ്രയേല്‍ സേന മുതിര്‍ന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (44 minutes ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (55 minutes ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (1 hour ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (1 hour ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (2 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (2 hours ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (3 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (3 hours ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (4 hours ago)

Malayali Vartha Recommends