Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

യമനെ ആക്രമിച്ചാല്‍ യമപുരിയ്ക്ക് അയക്കുമെന്ന് ഭീഷണി;ചെങ്കടലില്‍ അഭ്യാസം ഇറക്കുന്ന ഹൂതികളെ തീര്‍ക്കാന്‍ യുഎസ് പടക്കപ്പല്‍ ഇറങ്ങും?,ചെങ്കടലില്‍ ഹൂതിവേട്ടയ്ക്ക് യുദ്ധകാഹളമുയര്‍ത്തി രാജ്യങ്ങള്‍,കൈ കൊടുത്ത് അമേരിക്കയും ഇസ്രയേലും,പിന്നില്‍ കളിക്കുന്ന ഇറാന്റെ തല വീഴും

17 DECEMBER 2023 08:34 PM IST
മലയാളി വാര്‍ത്ത

ഇസ്രായേലോ അമേരിക്കയോ മറ്റേതെങ്കിലും പാശ്ചാത്യ ശക്തികളോ യമനെ ആക്രമിച്ചാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ പിന്തുണയുള്ള യമനിലെ ഹൂതി വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇസ്രായേല്‍ കപ്പലില്‍ ജോലി ചെയ്യുകയോ യാത്ര ചെയ്യുകയോ പാടില്ലെന്ന് യമനിലെ ഹൂതി വിമതര്‍. ഇസ്രായേല്‍ പതാക വച്ചുള്ള കപ്പലുകള്‍ ആക്രമിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ഹൂതി ആക്രമണ ഭീഷണിയെ തുടര്‍ന്ന് ചെങ്കടല്‍ വഴിയുള്ള യാത്രകള്‍ വന്‍കിട കപ്പല്‍ കമ്പനികള്‍ റദ്ദാക്കിയതോടെ ആഗോള വിപണിയെയും ഗള്‍ഫിനേയും ബാധിച്ചട്ടുണ്ട്.

എല്ലാ പ്രതിരോധ സംവിധാനങ്ങളും സജ്ജമാണ്. ഇസ്രായേല്‍ ഫലസ്തീനിലെ അക്രമം തുടരുന്ന കാലത്തോളം ഇസ്രായേലിനെതിരെ ആഞ്ഞടിക്കുമെന്നാണ് ഹൂതികളുടെ നിലപാട് . ഇസ്രായേലിലേക്ക് പോകുന്ന കപ്പലുകള്‍ ഏത് രാജ്യത്തിന്റേതായാലും തകര്‍ക്കും എന്നാണു ഭീഷണി. ഇതിനെതിരെ അമേരിക്കയും ഗള്‍ഫ് രാജ്യങ്ങളുള്‍പ്പടെയുള്ള ഉള്‍പ്പടെയുള്ള ലോക രാജ്യങ്ങളും പ്രതികരണവുമായെത്തി. ഇസ്രായേല്‍ സൈന്യം ഗാസയില്‍ ആക്രമണം തുടങ്ങിയ വേളയില്‍ തന്നെ ഹൂതികള്‍ യുദ്ധത്തിന് ഒരുങ്ങുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. കൂടാതെ യമനിലെ സൈന്യവും ഇസ്രായേലിനെതിരെ തയ്യാറെടുക്കുന്നു എന്ന വാര്‍ത്തകളും വന്നിട്ടുണ്ട്. ഇസ്രായേലിലേക്ക് ഇരുവരും മിസൈലുകള്‍ തൊടുത്തുവിടുകയും ചെയ്തിരുന്നു. സൗദി അറേബ്യ, ജോര്‍ദാന്‍ അതിര്‍ത്തികള്‍ കടന്നുവേണം യമനില്‍ നിന്നുള്ള മിസൈലുകള്‍ ഇസ്രായേലില്‍ എത്താന്‍. അതുകൊണ്ടുതന്നെ ഹൂതികളും യമന്‍ സൈന്യവും നടത്തിയ മിസൈല്‍ ആക്രമണം ഇസ്രായേലിന് ഭീഷണിയായിരുന്നില്ല. എന്നാല്‍ ഹൂതികളുടെ പുതിയ ഭീഷണി ഗൗരവമുള്ളതാണ്. ഇസ്രായേല്‍ കപ്പല്‍ എവിടെ കണ്ടാലും ആക്രമിക്കുമെന്നാണ് മുന്നറിയിപ്പ്.



ഇസ്രായേലിന്റെയും അമേരിക്കയുടെയും ഒന്നും ഭീഷണി വകവെക്കുന്നില്ലെന്ന് ഹൂതികളുടെ 'അന്‍സാറുല്ല' സൈനിക വിഭാഗം പോളിറ്റ് ബ്യൂറോ അംഗം അലി അല്‍ ഖാഹൂം ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു. ഹൂതികളുടെ ആക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചെങ്കടല്‍വഴി ഗതാഗതം ഒഴിവാക്കാന്‍ പ്രമുഖ കപ്പല്‍ കമ്ബനികള്‍ തീരുമാനിച്ചതോടെ ചരക്ക് ഗതാഗതം സ്തംഭിച്ചു . ലോകത്തിലെ രണ്ട് വലിയ കപ്പല്‍ കമ്ബനികള്‍ ചെങ്കടല്‍വഴി എല്ലാ യാത്രയും നിര്‍ത്തിവെക്കുന്നതായി പ്രഖ്യാപിച്ചു. എണ്ണ, ഇന്ധന കയറ്റുമതിക്കുള്ള ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട റൂട്ടുകളില്‍ ഒന്നാണ് ചെങ്കടല്‍. ഡാനിഷ് കമ്പനിയായ മായെര്‍സ്‌കും ജര്‍മന്‍ കമ്പനിയായ ഹാപെഗ് ലോയ്ഡുമാണ് തിങ്കളാഴ്ചവരെ ഗതാഗതം നിര്‍ത്തുന്നതായി പ്രഖ്യാപിച്ചത്. സ്ഥിതിയില്‍ മാറ്റമില്ലെങ്കില്‍ ഇത് തുടരും. ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇന്‍ഷുറന്‍സ് കമ്ബനികള്‍ കഴിഞ്ഞ ദിവസം പ്രീമിയം കുത്തനെ ഉയര്‍ത്തിയിരുന്നു. അതില്‍ യമന്റെയും ജിബൂട്ടിയുടേയും അതിരിനിടയിലൂടെയുളള കടലിടുക്കാണ് ബാബ് അല്‍ മന്ദബ്. 32 കി.മീ വീതിയുള്ള ഈ കടലിടുക്ക് വഴിയാണ് അറബിക്കടലില്‍ നിന്നും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നുമുള്ള കപ്പലുകള്‍ ചെങ്കടലിലേക്ക് പ്രവേശിക്കുക. ഇവിടെ നിന്നും നേരിട്ട് ഇസ്രയേലിലേക്ക് എത്താം. ഈജിപ്തിലെ സൂയിസ് കനാല്‍ വഴി ഏഷ്യയില്‍ നിന്നും യൂറോപ്പിലേക്കുള്ള കുറുക്കുവഴിയും ഇതാണ്. പ്രതിവര്‍ഷം 17,000 കപ്പലുകള്‍, അഥവാ ആഗോള വ്യാപാരത്തിന്റെ 10 ശതമാനം ഇതുവഴി കടന്നുപോകുന്നു.

ഈ വഴിയില്ലെങ്കില്‍ യൂറോപ്പിലെത്താന്‍ കപ്പലുകള്‍ക്ക് ആഴ്ചകള്‍ അധികമെടുക്കും. ദക്ഷിണാഫ്രിക്ക വഴി ചുറ്റിക്കറങ്ങിപ്പോകണം. ക്രിസ്മസ് കാലമടുത്തതോടെ വിപണിയില്‍ തിരക്കേറുന്ന സമയമാണിത്. ഈ സമയം ചരക്കു കപ്പലുകള്‍ സര്‍വീസ് റദ്ദാക്കുന്നതോടെ യൂറോപ്പില്‍ സാധനങ്ങളുടെ ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമാകും. ആക്രമണ ഭയം കാരണം കണ്ടെയ്‌നറുകളുടെ ഇന്‍ഷുറന്‍സ് തുകയും വര്‍ധിച്ചിട്ടുണ്ട്. ഇതുവഴി പോകുന്ന സകല കപ്പലുകളും ഹൂതികള്‍ നിരീക്ഷിച്ചാണ് വിട്ടയയ്ക്കുന്നത്. ഇസ്രയേലിലേക്കുള്ളവയ്ക്ക് നേരെ ആക്രമണം ഉറപ്പാണ്. രണ്ടു ദിവസത്തിനിടെ മൂന്ന് കപ്പലുകള്‍ക്ക് നേരെയുളള ഹൂതി ആക്രമണം ലക്ഷ്യം കണ്ടു. ഒരു മാസത്തിനിടെ ഇസ്രയേലിലേക്കുള്ള പത്തിലേറെ കപ്പലുകള്‍ക്ക് ആക്രമണമുണ്ടായി. ഇറാന്‍ പിന്തുണയുള്ള യമനിലെ വിമതരാണ് ഹൂതികള്‍. യമന്റെ തീരപ്രദേശമടക്കം സുപ്രധാന മേഖലകള്‍ ഇവരുടെ ഭരണത്തിലാണ്.

പശ്ചിമേഷ്യയിലെ രണ്ട് പ്രധാന ചരക്കു പാതകളിലൊന്നാണ് ചെങ്കടല്‍ പാത. മറ്റൊന്നു ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. ഇവിടെ ഇറാന്റെ സ്വാധീനം ശക്തമാണ്. ഇസ്രായേല്‍ കമ്പനികളുടെ കപ്പല്‍, ഇസ്രായേല്‍ പതാക വച്ചുള്ള കപ്പല്‍, ഇസ്രായേലിന് ഓഹരിയുള്ള കമ്പനികളുടെ കപ്പല്‍ എന്നിവയെല്ലാം ആക്രമിക്കുമെന്നാണ് ഹൂതികളുടെ ഭീഷണി. മേഖലയിലൂടെ പോകുന്ന ചരക്കു കപ്പലുകളില്‍ ജോലി ചെയ്യുന്നവര്‍ പല രാജ്യക്കാരാണ്. അതുകൊണ്ടാണ് ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകളില്‍ വിദേശ പൗരന്മാര്‍ കയറരുത് എന്ന് ഹൂതികള്‍ താക്കീത് ചെയ്യാന്‍ കാരണം. ചെങ്കടലില്‍ നിന്ന് ഇസ്രായേലി ചരക്കുകപ്പല്‍ ഹൂതികള്‍ പിടിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹൂതികള്‍ക്കെതിരെ തിരിച്ചടിക്കാന്‍ യു.എസ് ഉള്‍പ്പെടെ ഭയക്കുന്നുണ്ട്. ഹൂതികളുമായി സൂക്ഷിച്ചേ ഇടപെടാവൂ എന്ന് നേരത്തെ ഇവരുമായി യുദ്ധം ചെയ്ത സൗദിയുള്‍പ്പെടെയുള്ളവര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഗസ്സ യുദ്ധത്തിന്റെ പേരില്‍ യമനില്‍ യു.എസും ഇസ്രയേലും ആക്രമണം നടത്തിയാല്‍ അത് പെട്ടെന്ന് ഗള്‍ഫിലുടനീളം പടരും. ഇതാണ് ഭീതിക്ക് കാരണം. ഇതോടെ ഹൂതികളുടെ ആക്രമണം ചെറുക്കാനുള്ള വഴികള്‍ തേടുകയാണ് യു.എസ് ഉള്‍പ്പെടെ ഇസ്രയേല്‍ അനുകൂല രാജ്യങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (43 minutes ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (54 minutes ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (1 hour ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (1 hour ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (2 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (2 hours ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (3 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (3 hours ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (4 hours ago)

Malayali Vartha Recommends