Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഗാസയെ കൊന്നുതിന്നാന്‍ നിശബ്ദ കൊലയാളി ഇറങ്ങി;ഇസ്രയേല്‍-ഹമാസ് യുദ്ധം ഗാസയുടെ നെഞ്ച് പിളര്‍ക്കുമ്പോള്‍ അടുത്ത വില്ലന്‍,ലോകരാജ്യങ്ങളും ഈ കാഴ്ച കണ്ട് ഭയപ്പെടുന്നു,ജനങ്ങള്‍ കുഞ്ഞുങ്ങളുമായ് നെട്ടോട്ടം തുടങ്ങി,ലോകാരോഗ്യ സംഘടന ഗാസയില്‍ പാഞ്ഞെത്തി

17 DECEMBER 2023 09:00 PM IST
മലയാളി വാര്‍ത്ത

ഇസ്രയേല്‍ യുദ്ധം ഗാസയുടെ നെഞ്ച് പിളര്‍ക്കുമ്പോള്‍ പിന്നാലെ ഒരു നിശബ്ദ കൊലയാളിയുടെ വരവ്. ഇതും കൂടി താങ്ങില്ല ഗാസക്കാര്‍. ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിനെ അതിജീവിച്ചവര്‍ മറ്റൊരു നിശബ്ദ കൊലയാളിയുടെ പിടിയിലാണ്. വ്യത്യസ്തമായ രോഗങ്ങളാണ് ആ നിശബ്ദ കൊലയാളികള്‍. അഭയാര്‍ഥി കേന്ദ്രങ്ങളില്‍ ആയിരകണക്കിന് പേര്‍ തിങ്ങിപ്പാര്‍ക്കുമ്പോള്‍ ആവശ്യത്തിന് ഭക്ഷണവും വെള്ളവും സുരക്ഷിതമായ ഇടവും ലഭിക്കാതെ ആളുകള്‍ രോഗത്തിന് അടിമപ്പെടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഡോക്ടര്‍മാര്‍ക്ക് ചികിത്സിക്കാന്‍ ആവശ്യമായ അവശ്യവസ്തുക്കള്‍ക്ക് ക്ഷാമം നേരിടുന്നതിനാല്‍ ഗാസയിലെ ആരോഗ്യസംവിധാനം മുഴുവന്‍ മുട്ടിലിഴയുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. പകര്‍ച്ചവ്യാധികളുടെ വലിയ വ്യാപനമുണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നതായി ഗാസയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും സന്നദ്ധ പ്രവര്‍ത്തകരും വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

യുദ്ധം തുടങ്ങിയതിന് ശേഷം കുട്ടികളിലെ വയറിളക്കം റിപ്പോര്‍ട്ടു ചെയ്യുന്ന കേസുകളില്‍ 66 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായി റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, മറ്റ് വിഭാഗങ്ങള്‍ക്കിടയില്‍ 55 ശതമാനമായി വര്‍ധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. ഈ സംഖ്യകള്‍ ഇതിനേക്കാള്‍ കൂടുതലാകാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യസംഘടന ഭയപ്പെടുന്നു. ഗാസയിലെ ആശുപത്രികളെല്ലാം തകര്‍ന്നടിഞ്ഞു രോഗം മൂര്‍ച്ഛിച്ചാല്‍ രോഗികലെ എവിടെ കൊണ്ടുപോയി ചികിത്സിയ്ക്കും. ജനങ്ങളുടെ ജീവന്‍ എങ്ങനെ രക്ഷിക്കും. ഉയര്‍ന്നിരിക്കുന്നത് വലിയ പ്രതിസന്ധിയാണ്.

''പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടല്‍ തുടങ്ങിക്കഴിഞ്ഞു. ഇനി അത് എത്രമോശമായി ബാധിക്കുമെന്നാണ് അറിയേണ്ടത്,'' യുനിസെഫ് വക്താവ് ജെയിംസ് എല്‍ഡര്‍ പറഞ്ഞു. കടുത്ത നിര്‍ജലീകരണം അനുഭവിക്കുന്ന കുട്ടികളെക്കൊണ്ട് തന്റെ വാര്‍ഡ് നിറഞ്ഞിരുന്നതായും ഇതുമൂലം വൃക്കകള്‍ തകരാറിലായ സംഭവങ്ങള്‍ വരെയുണ്ടെന്നും ഡോ. അഹമ്മദ് അല്‍ഫറ റോയിട്ടേഴ്‌സിനോട് പറഞ്ഞു. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ സ്ഥിതി ചെയ്യുന്ന നാസര്‍ ഹോസ്പിറ്റലിലെ കുട്ടികളുടെ വാര്‍ഡിലെ തലവനാണ് അദ്ദേഹം. കഴിഞ്ഞ 14 ദിവസത്തിനിടെ ഹെപ്പറ്റൈറ്റിസ് എ പിടിപെട്ട 15 മുതല്‍ 30 കേസുകള്‍ വരെ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വൈറസുകളുടെ ഇന്‍കുബേഷന്‍ കാലം മൂന്ന് ആഴ്ച മുതല്‍ ഒരു മാസം വരെയാണ്. അതിനാല്‍, ഒരു മാസത്തിന് ശേഷം ഹെപ്പറ്റൈറ്റിസ് എയുടെ വളരെ വലിയൊരു പൊട്ടിത്തെറിയുണ്ടാകാനുള്ള സാധ്യതയുണ്ട്, അദ്ദേഹം വ്യക്തമാക്കി.

ഗാസ മുനമ്പിലെ 36 ആശുപത്രികളില്‍ 21 എണ്ണവും അടച്ചുപൂട്ടിയിരിക്കുകയാണ്. 11 എണ്ണം ഭാഗികമായി പ്രവര്‍ത്തിക്കുമ്പോള്‍ നാലെണ്ണം ചെറിയ തോതില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ''പ്രധാനപ്പെട്ട ഒരു കാര്യം ഗാസയിലുടനീളം ഛര്‍ദിപോലുള്ള പകര്‍ച്ചവ്യാധി പടരുന്നു എന്നതാണ്. മറ്റൊന്ന് ആ പകര്‍ച്ചവ്യാധികളെ നേരിടാന്‍ ആരോഗ്യമന്ത്രാലയത്തിനോ മാനുഷിക സംഘടനകള്‍ക്കോ കഴിയില്ലെന്നതാണ്,'' ഗാസയിലെ എംഎസ്എഫിന്റെ എമര്‍ജന്‍സി മെഡിക്കല്‍ കോഡിനേറ്ററായ മേരിഓറെ പിയറോട്ട് പറഞ്ഞു.

യുദ്ധം മൂലമുള്ള പരോക്ഷമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ കാലക്രമേണ കൂടുതല്‍ വഷളാകുമെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ ഗവേഷകര്‍ കഴിഞ്ഞ മാസം മുന്നറിയിപ്പു നല്‍കിയിരുന്നു. ഭക്ഷണവും പരിചരണവും ലഭിക്കാത്തതും അമ്മമാര്‍ക്ക് ആവശ്യത്തിന് പോഷകാഹാരം ലഭിക്കാത്തതും നിമിത്തം നവജാത ശിശുക്കളിലെ പോഷകാഹാരക്കുറവ് റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. യുദ്ധം കൊന്ന അത്രയും കുട്ടികള്‍ രോഗം മൂലവും മരണപ്പെടുമെന്നും അവര്‍ ഭയപ്പെടുന്നു.

ഒക്ടോബര്‍ ഏഴു മുതല്‍ നടക്കുന്ന ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ 19,000 പേര്‍ മരണപ്പെട്ടതായി ഹമാസ് അറിയിച്ചു. മരിച്ചവരില്‍ മൂന്നില്‍ രണ്ടുഭാഗവും കുട്ടികളും സ്ത്രീകളുമാണ്. ഇസ്രയേലിന് 1200 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. അഭയാര്‍ഥികേന്ദ്രങ്ങളില്‍ ഭൂരിഭാഗവും ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധം ആളുകളാല്‍ തിങ്ങി നിറഞ്ഞിരിക്കുകയാണ്. മിക്കവയിലും ടോയിലറ്റ് സൗകര്യങ്ങലും ശുദ്ധജലവും ഇല്ല, യുഎന്‍ആര്‍ഡബ്ല്യുഎയുടെ കമ്യൂണിക്കേഷന്‍ വിഭാഗം ഡയറക്ടര്‍ ജൂലിയറ്റ് ടൗമ പറഞ്ഞു. യുദ്ധത്തില്‍ 135 ജീവനക്കാര്‍ കൊല്ലപ്പെട്ടതിനാല്‍ തങ്ങള്‍ക്ക് ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ പറഞ്ഞു. സംഘടനയുടെ കീഴിലുള്ള 70 ശതമാനം ആളുകളും ഗാസയില്‍ നിന്ന് പോയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും ആക്രമണത്തില്‍ കൊലചെയ്യപ്പെടുകയാണ്. ഗാസയിലെ വെള്ളം മനുഷ്യന് കുടിക്കാന്‍ യോഗ്യമല്ലെന്നും അസുഖം ബാധിച്ച കുട്ടികളെ ചികിത്സിക്കാന്‍ ആവശ്യത്തിന് മരുന്നുകളില്ലെന്നും കുട്ടികളുടെ വാര്‍ഡിലെ തലവനായ ഡോ. അല്‍ ഫറ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (42 minutes ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (53 minutes ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (1 hour ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (1 hour ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (2 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (2 hours ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (3 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (3 hours ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (4 hours ago)

Malayali Vartha Recommends