Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഇസ്രയേല്‍ ഭീഷണി വകവെയ്ക്കുന്നില്ല അല്‍ഷിഫയെ പുനരുജ്ജീവിപ്പിക്കണം;അല്‍ഷിഫ ഗാസയുടെ ശ്വാസമാണ് ഉയര്‍ത്തെഴുനേല്‍പ്പിക്കണം, IDFനെ മറികടന്ന് പുതിയ നീക്കം,ലോകരാജ്യങ്ങള്‍ ഒന്നിക്കുന്നു ഒപ്പം ലോകാരോഗ്യ സംഘടനയും,കലിയിളകി നെതന്യാഹു രംഗത്തേക്ക് വരുന്നു

17 DECEMBER 2023 09:11 PM IST
മലയാളി വാര്‍ത്ത

ഇസ്രയേല്‍ ബോംബിങ്ങില്‍ തകര്‍ന്നടിഞ്ഞ അല്‍ഷിഫ ആശുപത്രിയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ നീക്കം. അല്‍ഷിഫ ഗാസയുടെ ശ്വാസമാണ് പുനരുജ്ജീവിപ്പിക്കണം. അതിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ഗാസയിലെ ഏറ്റവും വലിയ ആരോഗ്യ കേന്ദ്രത്തിലെ അടിയന്തര ചികിത്സാ വിഭാഗത്തെ എത്രയും പെട്ടെന്ന് പുനരുജ്ജീവിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന. ഹമാസിന്റെ പ്രവര്‍ത്തനങ്ങളെ നിര്‍വീര്യമാക്കുന്നതിന്റെ ഭാഗമായി ഒക്ടോബറില്‍ ഇസ്രയേല്‍ സേന ഗാസ മുനമ്പില്‍ നടത്തിയ തുടര്‍ വ്യോമാക്രമണങ്ങളില്‍ അല്‍ശിഫ ആശുപത്രിയ്ക്ക് ഏറെ നാശനഷ്ടം സംഭവിച്ചിരുന്നു. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാണെന്ന് വിശദീകരിച്ച ലോകാരോഗ്യസംഘടന ആശുപത്രിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടത്തണമെന്നും ആവശ്യപ്പെട്ടു അല്ലാത്തപക്ഷം ഇനിയും നിരവധി ജീവനുകള്‍ നഷ്ടമാകാനിടയുണ്ടെന്നും ഔദ്യോഗിക പ്രസ്താവനയില്‍ സംഘടന മുന്നറിയിപ്പ് നല്‍കി.

ശനിയാഴ്ച ആശുപത്രിയില്‍ അവശ്യ മരുന്നുകളും മറ്റു ചികിത്സാ സംവിധാനങ്ങളും എത്തിച്ച ശേഷമായിരുന്നു എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ സംഘടനയുടെ പ്രതികരണം. യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ആയിരക്കണക്കിനാളുകള്‍ ആശുപത്രിസമുച്ചയത്തില്‍ അഭയം തേടിയിട്ടുണ്ടെന്നും ആവശ്യത്തിന് കുടിവെള്ളവും ഭക്ഷണവും ലഭിക്കാതെ ആളുകള്‍ പ്രയാസപ്പെടുകയാണെന്നും ലോകാരോഗ്യസംഘടനയുടെ എമര്‍ജന്‍സി മെഡിക്കല്‍ ടീംസ് കോഓഡിനേറ്റര്‍ സീന്‍ കാസേ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. അടിയന്തര ചികിത്സാവിഭാഗത്തില്‍ നൂറുകണക്കിന് രോഗികളുണ്ടെന്നും ഓരോ നിമിഷവും കൂടിതല്‍ രോഗികള്‍ ചികിത്സ തേടിയെത്തുകയാണെന്നും കാസേ പറഞ്ഞു. ഗുരുതര പരിക്കുകളോടെയെത്തുന്ന രോഗികളെ നിലത്താണ് കിടത്തുന്നതെന്നും വേദന കുറയ്ക്കുന്നതിനുള്ള മരുന്നുകളോ സംവിധാനങ്ങളോ ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആശുപത്രിയുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയിരിക്കുകയാണെന്നും വളരെക്കുറവ് ആരോഗ്യപ്രവര്‍ത്തകര്‍ മാത്രമാണ് ആശുപത്രയിലുള്ളതെന്നും ലോകാരോഗ്യസംഘടന അറിയിച്ചു. ഗാസയിലെ മറ്റ് ആശുപത്രികളുടേയും സ്ഥിതി സമാനമാണെന്നും സംഘടന വ്യക്തമാക്കി. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ശസ്ത്രക്രിയയ്ക്കായി അല്‍അഹിലി അറബ് ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും എന്നാല്‍ ഓക്‌സിജന്റേയും മറ്റ് സംവിധാനങ്ങളുടേയും അഭാവം മൂലം ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവര്‍ത്തനരഹിതമാണെന്നും സംഘടന കൂട്ടിച്ചേര്‍ത്തു. വരും ആഴ്ചകളില്‍ അല്‍ശിഫ ആശുപത്രിയില്‍ പുനരുദ്ധാരണപ്രവൃത്തികള്‍ നടത്തുമെന്നും അതിലൂടെ ആശുപത്രിയുടെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിക്കാനാകുമെന്നും ലോകാരോഗ്യസംഘടന പറഞ്ഞു. ഇരുപതോളം ഓപ്പറേഷന്‍ തീയേറ്ററുകളും ശസ്ത്രക്രിയാനന്തരസേവനങ്ങളും പ്രവര്‍ത്തനസജ്ജമാകുമെന്നും ഇന്ധനം, ഓക്‌സിജന്‍, മരുന്നുകള്‍, ഭക്ഷണം, വെള്ളം എന്നിവ ലഭ്യമാക്കുമെന്നും സംഘടന കൂട്ടിച്ചേര്‍ത്തു. അല്‍ശിഫ ആശുപത്രിയ്ക്ക് കീഴെയായി ഹമാസിന്റെ രഹസ്യതാവളം പ്രവര്‍ത്തിക്കുകയാണെന്നാരോപിച്ചാണ് ഇസ്രയേല്‍ സേനയുടെ ആക്രമണം ഉണ്ടായത്.

അല്‍ശിഫയ്ക്ക് താഴെ തുരങ്കം ഉണ്ടെന്ന് വാദിക്കുകയാണ് ഐഡിഎഫ്. അതുകൊണ്ട് അല്‍ശിഫയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടിയോട് ഇസ്രയേല്‍ എങ്ങനെ പ്രതികരിക്കും എന്ന് വ്യക്തമല്ല. ഇപ്പോള്‍ ഹമാസിനോട് കൊലവെറിയില്‍ നില്‍ക്കുകയാണ് നെതന്യാഹു. അതിന് കാരണം ഹമാസ് ഇപ്പോള്‍ ഒരു പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഗസ മുനമ്പിലെ ഇസ്രഈലി ആക്രമണം എന്നന്നേക്കുമായി അവസാനിപ്പിക്കാതെ ബന്ദികളെ കൈമാറുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്ന് ഹമാസ്. ഹമാസിനും ഇസ്രഈലിനുമിടയില്‍ മധ്യസ്ഥത വഹിക്കുന്ന എല്ലാ വിഭാഗങ്ങളെയും ഈ കാര്യം അറിയിച്ചതായി ഹമാസ് പറഞ്ഞു.

'ഞങ്ങളുടെ ജനങ്ങള്‍ക്ക് നേരെയുള്ള സയണിസ്റ്റ് ആക്രമണം എന്നന്നേക്കുമായി അവസാനിപ്പിക്കാതെ ബന്ദിക്കളെ കൈമാറുന്നത് സംബന്ധിച്ച് യാതൊരു ചര്‍ച്ചകളും നടക്കില്ലെന്ന നിലപാട് ഒന്നുകൂടെ ആവര്‍ത്തിക്കുന്നു. ഈ കാര്യം മധ്യസ്ഥത വഹിക്കുന്ന എല്ലാവരെയും അറിയിച്ചിട്ടുണ്ട്,' ഹമാസ് ഡിസംബര്‍ 17ന് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. നവംബര്‍ അവസാന വാരം ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടന്ന ഉടമ്പടി പ്രകാരം ഇരുപക്ഷവും താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ഗസയിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിച്ചേരുകയുമുണ്ടായി. ഉടമ്പടിയുടെ ഭാഗമായി ഇസ്രഈലി ജയിലുകളില്‍ കഴിയുന്ന 240 ഫലസ്തീനികളെയും ഹമാസ് ബന്ദികളാക്കിയ 105 പേരെയും മോചിപ്പിച്ചിരുന്നു. ഇതില്‍ 81 ഇസ്രഈലികളും 24 വിദേശികളും ഉള്‍പ്പെടുന്നു. 137 ഇസ്രഈലികള്‍ ഇനിയും ഹമാസിന്റെ തടങ്കലിലുണ്ടെന്നാണ് ഇസ്രഈല്‍ കരുതുന്നത്. ഇസ്രഈല്‍ ജയിലുകളില്‍ 7,000ത്തോളം ഫലസ്തീനികള്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ പലര്‍ക്കെതിരെയും കേസുകള്‍ പോലും ചുമത്തിയിട്ടില്ലെന്നാണ് വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (43 minutes ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (54 minutes ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (1 hour ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (1 hour ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (2 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (2 hours ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (3 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (3 hours ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (4 hours ago)

Malayali Vartha Recommends