Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

100 മീറ്റർ അകലെ വാഹനങ്ങൾക്കു സഞ്ചരിക്കാനാവുന്ന 4 കിലോമീറ്റർ നീളമുള്ള വലിയ തുരങ്കം.....ഭൂനിരപ്പിൽ നിന്ന് 50 മീറ്റർ താഴെ 3 മീറ്റർ വീതിയുള്ള ഈ കോൺക്രീറ്റ് തുരങ്കത്തിൽ വൈദ്യുതി ബന്ധവുമുണ്ട്... ഗാസയിൽ ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ തുരങ്കം

18 DECEMBER 2023 12:05 PM IST
മലയാളി വാര്‍ത്ത

ഹമാസ് ബന്ദികളാക്കിയവരുടെ മോചനത്തിനു ഖത്തർ പുതിയ സമാധാനശ്രമം നടത്തുന്നതിനിടെ ഇസ്രയേൽ ഗാസയിലെങ്ങും ആക്രമണം ശക്തമാക്കി. 40 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒട്ടേറെ പേർക്കു പരുക്കേറ്റു. വാർത്താ വിനിമയ ബന്ധം പൂർണമായും തകർന്നതിനാലും മിസൈൽ ആക്രമണം തുടരുന്നതിനാലും പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ പോലും കഴിയുന്നില്ലെന്ന് റെഡ് ക്രെസന്റ് അധികൃതർ പറഞ്ഞു. ഖാൻയൂനുസ് പട്ടണം നിയന്ത്രണത്തിലായതായി ഇസ്രയേൽ സേന അറിയിച്ചു.

 

 

 

ഇതേസമയം, ഗാസ അതിർത്തി ചെക്ക് പോയിന്റിൽ നിന്ന് 100 മീറ്റർ അകലെ വാഹനങ്ങൾക്കു സഞ്ചരിക്കാനാവുന്ന 4 കിലോമീറ്റർ നീളമുള്ള വലിയ തുരങ്കം കണ്ടെത്തിയതായി ഇസ്രയേൽ സേന അവകാശപ്പെട്ടു. ഭൂനിരപ്പിൽ നിന്ന് 50 മീറ്റർ താഴെ 3 മീറ്റർ വീതിയുള്ള ഈ കോൺക്രീറ്റ് തുരങ്കത്തിൽ വൈദ്യുതി ബന്ധവുമുണ്ട്. ഗാസയിൽ ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ തുരങ്കമാണിതെന്ന് ഇസ്രയേൽ സേനയുടെ മുഖ്യ വക്താവ് അഡ്മിറൽ ഡാനിയൽ ഹാഗറി പറഞ്ഞു.

 

 

 

ബന്ദികളുടെ മോചനത്തിനു കടുത്ത ആക്രമണം മാത്രമാണു പോംവഴി എന്നു പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹു പറഞ്ഞിരുന്നു. ഹമാസിനെ തകർക്കാതെ പിൻ‍മാറില്ലെന്നും അദ്ദേഹം പറഞ്ഞു. നോർവേയിലെ ഓസ്‌ലോയിൽ ശനിയാഴ്ച ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽത്താനിയും മൊസാദ് തലവൻ ഡേവിഡ് ബാർനിയയും ചർച്ച നടത്തിയിരുന്നു.

ഗാസയിൽ ഇസ്രയേലിന്റെ 2 സൈനികർ കൂടി ഇന്നലെ കൊല്ലപ്പെട്ടു. ഇതോടെ ഇപ്പോഴത്തെ സൈനിക നടപടിയിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 121 ആയെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. കരയുദ്ധത്തിനിറങ്ങിയ ഇസ്രയേൽ സൈന്യം ഗാസയിലെങ്ങും കടുത്ത വെല്ലുവിളി നേരിടുന്നുണ്ട്. തുരങ്കങ്ങളുടെ വലക്കൂട്ടിൽ അത്യാധുനിക ആയുധങ്ങളുടെ സഹായത്തോടെ ഗറില യുദ്ധമുറ ഹമാസ് ഫലപ്രദമായി നടപ്പാക്കുന്നുണ്ട്. യുദ്ധം പത്താഴ്ച പിന്നിട്ടിട്ടും ഹമാസിന്റെ ആയുധശേഖരത്തിൽ കുറവില്ലെന്നു ചെറുത്തുനിൽപ് വ്യക്തമാക്കുന്നു. 4 ദിവസമായി ഗാസയിലെങ്ങും വാർത്താവിനിമയ സംവിധാനം പൂർണമായും നിശ്ചലമാണ്. വടക്കൻ ഗാസയിലെ കമാൽ അഡ്വാൻ ആശുപത്രിയിൽ ഇസ്രയേൽ സേന പരിശോധന നടത്തി. ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തതായി അവകാശപ്പെട്ടു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (44 minutes ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (55 minutes ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (1 hour ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (1 hour ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (2 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (2 hours ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (3 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (3 hours ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (4 hours ago)

Malayali Vartha Recommends