Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...

പുതുവത്സരദിനത്തില്‍ ജപ്പാനിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ നാലുപേര്‍ മരിച്ചു...അഞ്ചു മീറ്ററിലേറെ ഉയരത്തില്‍ തിരമാലയടിക്കുന്ന വന്‍ സുനാമിയുണ്ടാകുമെന്ന് ജപ്പാന്റെ കാലാവസ്ഥാ ഏജന്‍സി...

02 JANUARY 2024 12:54 PM IST
മലയാളി വാര്‍ത്ത

പുതുവത്സരദിനത്തില്‍ ജപ്പാനിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ നാലുപേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജപ്പാന്‍ കടലോരത്തെ ഇഷികാവ പ്രിഫെക്ചറിലെ നോതോയില്‍ പ്രാദേശികസമയം തിങ്കളാഴ്ച വൈകീട്ട് 4.10-നുണ്ടായ (ഇന്ത്യന്‍ സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.51) ഭൂകമ്പത്തില്‍ 1.2 മീറ്റര്‍ ഉയരത്തില്‍ തിരമാലയടിച്ചു. ഭൂകമ്പമാപിനിയില്‍ 7.6 തീവ്രതരേഖപ്പെടുത്തിയ ചലനത്തില്‍ വീടുകള്‍ തകരുകയും തീപ്പിടിത്തമുണ്ടാവുകയും ചെയ്തിട്ടുണ്ട്.അഞ്ചു മീറ്ററിലേറെ ഉയരത്തില്‍ തിരമാലയടിക്കുന്ന വന്‍ സുനാമിയുണ്ടാകുമെന്ന് ജപ്പാന്റെ കാലാവസ്ഥാ ഏജന്‍സി ആദ്യം മുന്നറിയിപ്പു നല്‍കിയെങ്കിലും പിന്നീട് അതിന്റെ തീവ്രത താഴ്ത്തി. ആദ്യ ഭൂകമ്പത്തിനുശേഷമുള്ള 90 മിനിറ്റിനിടെ നാല് തീവ്രത രേഖപ്പെടുത്തിയ 21 എണ്ണമുള്‍പ്പെടെ ഒട്ടേറെ തുടര്‍ചലനങ്ങളുണ്ടായി. പ്രദേശികസമയം രാത്രി 11-ഓടെ ഏഴ് തീവ്രതയുള്ള ഭൂകമ്പവുമുണ്ടായി.

 

ജപ്പാനില്‍ തിങ്കളാഴ്ച ഭൂകമ്പമുണ്ടായ ഇഷികാവയിലെ ഷിക ആണവനിലയത്തിനോ മറ്റ് ആണവനിലയങ്ങള്‍ക്കോ തകരാറൊന്നുമില്ലെന്ന് സര്‍ക്കാര്‍ വക്താവ് യോഷിമസ ഹയാഷി പറഞ്ഞു. വലിയ സുനാമിയുണ്ടാകാനിടയില്ലെന്ന് ആദ്യ വന്‍ഭൂചലനമുണ്ടായി നാലുമണിക്കൂറിനുശേഷം യു.എസിന്റെ പസഫിക് സുനാമി മുന്നറിയിപ്പു കേന്ദ്രം അറിയിച്ചു. ജപ്പാന്റെ 300 കിലോമീറ്റര്‍ തീരത്ത് സുനാമിയുണ്ടാകുമെന്നായിരുന്നു ആദ്യമുന്നറിയിപ്പ്.പുതുവത്സര അവധിയായതിനാല്‍ കുടുംബങ്ങള്‍ ഒന്നിച്ചുകൂടുകയും ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യുന്ന ദിനമായിരുന്നു തിങ്കളാഴ്ച. സുനാമിസാധ്യതയുള്ള ഇടങ്ങളില്‍നിന്ന് പെട്ടെന്ന് ഒഴിഞ്ഞുപോകാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിഡ നിര്‍ദേശിച്ചു. നാശനഷ്ടം എത്രയെന്ന് വിലയിരുത്തുകയാണെന്നും ആരെങ്കിലും മരിച്ചോയെന്നു വ്യക്തമല്ലെന്നും സര്‍ക്കാര്‍ പറഞ്ഞു.

എന്നാല്‍, തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളില്‍ ആറുപേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. വിശദാംശങ്ങള്‍ നല്‍കിയില്ല. ആദ്യ ഭൂകമ്പമുണ്ടായി 11-ാം മിനിറ്റില്‍ വാജിമ തുറമുഖത്ത് 1.2 മീറ്റര്‍ ഉയരത്തില്‍ തിരമാലയടിച്ചു. ഇവിടെ വീടുകള്‍ക്കു തീപിടിച്ചു. ആളുകളെ ഒഴിപ്പിച്ചു. അഗ്‌നിരക്ഷാസേനയുടെ നാലു വാഹനങ്ങള്‍ തീയണയ്ക്കാനെത്തി. നോതോയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളായ നൈഗാട്ട, ടൊയാമ, ഇഷിഗാട്ട എന്നിവിടങ്ങളിലെ 33,500 വീടുകളില്‍ വൈദ്യുതി മുടങ്ങി. രണ്ടോമൂന്നോ ദിവസത്തിനിടെ ശക്തമായ ഭൂചലനം വീണ്ടുമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ജപ്പാന്റെ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. ജപ്പാന്റെ വടക്കേ അറ്റത്തെ ദ്വീപായ ഹൊക്കൈഡോയിലും ഉത്തരകൊറിയയുടെയും റഷ്യയുടെയും തീരങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കി.ആളുകളോട് ഉയര്‍ന്ന പ്രദേശങ്ങളിലേക്കു മാറാന്‍ അധികൃതര്‍ മുന്നറിയിപ്പു നല്‍കി. സര്‍ക്കാര്‍ മാധ്യമങ്ങള്‍ വഴിയാണ് അറിയിപ്പ് നല്‍കിയത്.

 

ജപ്പാന്‍ തീരത്തു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍നിന്ന് 300 കിലോമീറ്റര്‍ വരെ സൂനാമിത്തിരകള്‍ അടിക്കാന്‍ സാധ്യതയുണ്ടെന്ന് ഹവായ് ആസ്ഥാനമായ പസിഫിക്ക് സൂനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.അതിനിടെ ഇഷികാവയിലെ വാജിമ സിറ്റിയില്‍ 1.2 മീറ്റര്‍ സൂനാമി ഉണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ നോട്ടോയില്‍ അഞ്ച് മീറ്റര്‍ വരെ ഉയരമുള്ള അടിക്കുമെന്നാണ് ജപ്പാന്‍ മെറ്റീരിയോളജിക്കല്‍ ഏജന്‍സി വ്യക്തമാക്കുന്നത്.പലയിടങ്ങളിലും കിട്ടിയതെല്ലാം വാരിപ്പെരുക്കി ആളുകള്‍ സുരക്ഷിതമായി ഇടംതേടി പലായനം ചെയ്യുകയാണ്. ഫുക്കുയി, നോര്‍തേണ്‍ ഹൊയ്‌ഗോ, ഹൊക്കായ്‌ഡോ, ഷിമാനെ, യമാഗുച്ചി, ടൊട്ടോരി തുടങ്ങിയ സ്ഥലങ്ങളല്‍ അതിശക്തമായ തിരയടിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.ജപ്പാനില്‍ ഭൂചലനം ഉണ്ടായ സാഹചര്യത്തില്‍ ദക്ഷിണ കൊറിയ സമുദ്രനിരപ്പ് നിരീക്ഷിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. കിഴക്കന്‍ റഷ്യന്‍ പ്രദേശങ്ങളായ വ്‌ളാഡിവോസ്‌റ്റോക്ക്, നഖോഡ്ക, സഖാലിന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജപ്പാന്‍ കടലിന് സമീപത്താണീ പ്രദേശങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (7 minutes ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (25 minutes ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (35 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (45 minutes ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (56 minutes ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (7 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (7 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (7 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (7 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (7 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (10 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (10 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (10 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (11 hours ago)

Malayali Vartha Recommends