സിറിയയിലെ നയതന്ത്രകാര്യാലയം ആക്രമണത്തിനു തിരിച്ചടിയായി ഇറാന്‍ ഇസ്രയേലിനെ നേരിട്ട് ആക്രമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍.... അക്രമവുമായി മുന്നോട്ട് പോകരുതെന്ന് ഇറാന് മുന്നറിയിപ്പ് നല്‍കി ബൈഡന്‍

സിറിയയിലെ നയതന്ത്രകാര്യാലയം ആക്രമണത്തിനു തിരിച്ചടിയായി ഇറാന്‍ ഇസ്രയേലിനെ നേരിട്ട് ആക്രമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍.... അക്രമവുമായി മുന്നോട്ട് പോകരുതെന്ന് ഇറാന് മുന്നറിയിപ്പ് നല്‍കി ബൈഡന്‍.
ആക്രമണത്തെ പ്രതിരോധിക്കാന്‍ ഇസ്രയേലിന് ശക്തമായ പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ ഇസ്രയേലിന്റെ പ്രതിരോധത്തിന് ആവശ്യമായ പിന്തുണ നല്‍കുന്നതില്‍ യു.എസ് പ്രതിജ്ഞാബദ്ധരാണ്. ആവശ്യമായ സഹായങ്ങള്‍ നല്‍കും. ഇറാന് വിജയിക്കാനായി സാധിക്കില്ലെന്നും കൂട്ടിച്ചേര്‍ത്ത് ബൈഡന്‍.
സുപ്രധാന ചര്‍ച്ചകള്‍ക്കായി യു.എസിന്റെ പശ്ചിമേഷ്യയിലെ സേനാകമാന്‍ഡര്‍ എറിക് കുറില്ല ടെല്‍ അവീവിലെത്തിയിട്ടുണ്ട്. അതിനിടെ, ആക്രമണഭീതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ യു.എസ്. തങ്ങളുടെ നയതന്ത്രഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇസ്രയേലിനകത്ത് യാത്രാനിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha