Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

ഇറാന്റെ ഈഗിൾ 44 ഉം, കൗണ്ട്ഡൗൺ ക്ലോക്കും; തീമഴപെയ്യിക്കാൻ ഇസ്രായേൽ; എന്തുകൊണ്ട് ഇസ്‌ഫഹാന്‍?

20 APRIL 2024 05:16 PM IST
മലയാളി വാര്‍ത്ത

More Stories...

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...

ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...

വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണം; കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് ഹർജി...

എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് ഹമാസിന്റെ പതനം ഉറപ്പിക്കാന്‍, ഗാസയിൽ നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി കൊളംബിയ...

തെക്കേ ചൈനയിലെ ഗുആങ്ഡോങ് പ്രവിശ്യയില്‍ കനത്ത മഴയെ തുടര്‍ന്ന് ഹൈവെയുടെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്ന നിലയില്‍.. അപകടത്തില്‍ കാറുകള്‍ തകര്‍ന്ന് 36-ഓളം പേര്‍ മരിച്ചതായി അധികൃതര്‍ , നിരവധി പേര്‍ക്ക് പരുക്ക്

ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ 2040 ലേക്ക്  സെറ്റ് ചെയ്തു വെച്ച ഒരു കൌണ്ട് ഡൌൺ ക്ലോക്കുണ്ട് . 2040 ആകുമ്പോഴേയ്ക്കും
ഫലസ്തീനിയൻ പ്രദേശങ്ങളെ പിന്തുണയ്ക്കുന്ന വാർഷിക റാലിയുടെ ഭാഗമായി  ഇസ്രയേലിന്റെ സമ്പൂർണ നാശം സംഭവിക്കും എന്നാണു ക്ളോക്ക് സൂചിപ്പിക്കുന്നത് .  കുറച്ച് വർഷങ്ങൾക്ക് മുമ്പ്, 2017 ൽ ആണ്ഇറാൻ്റെ റാഡിക്കൽ ഭരണകൂടം ഇസ്രായേലിൻ്റെ "നാശം" കണക്കാക്കുന്ന ഈ  "ക്ലോക്ക്" സ്ഥാപിച്ചത് .  

2040 ഓടെ ഇസ്രായേലിൽ "ഒന്നും" അവശേഷിക്കില്ലെന്ന് ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി 2015 ൽ നടത്തിയ അഭിപ്രായത്തിൽ നിന്നാണ് സമയപരിധി ഉടലെടുത്തത് .  പക്ഷെ തുടർച്ചയായി വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ക്ലോക്ക് നിലച്ചിരിക്കുകയാണ്.



ഇതുകൂടാതെ ഭൂമിക്കടിയില്‍ എയര്‍ഫോഴ്സ് ബേസ് സ്ഥാപിച്ചിട്ടുണ്ട്  ഇറാന്‍. പക്ഷെ  'ഈഗിള്‍ 44' എന്ന വ്യോമതാവളം എവിടെയാണെന്നുമാത്രം പുറത്തുവിട്ടിട്ടില്ല. എന്നാൽ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി 'ഇര്‍ന' പുറത്തുവിട്ട ചിത്രങ്ങളില്‍ നിന്ന് വലിയൊരു പര്‍വതത്തിനുള്ളിലാണ് വ്യോമതാവളം എന്ന് വ്യക്തമാണ്. വിമാനങ്ങള്‍ കയറിപ്പോകുന്ന കവാടവും ചിത്രങ്ങളില്‍ കാണാം.

വ്യോമതാവളത്തിനുള്ളില്‍ യുദ്ധവിമാനങ്ങള്‍ നിരന്നുകിടക്കുന്നതിന്റെയും പോര്‍മവിമാനങ്ങളുടെ പൈലറ്റുമാരുടെയും ചിത്രങ്ങളും 'ഇര്‍ന' (IRNA) പുറത്തുവിട്ടിരുന്നു .ഇസ്രയേല്‍ ഉള്‍പ്പെടെയുള്ള എതിരാളികളുടെ മിസൈലാക്രമണങ്ങളില്‍ നിന്ന് വ്യോമസേനയുടെ ആസ്തികള്‍ സംരക്ഷിക്കുകയാണ് ഭൂമിക്കടിയില്‍ വ്യോമതാവളം ഉണ്ടാക്കിയതിന്റെ മുഖ്യലക്ഷ്യമെന്ന് ഇര്‍ന റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്ത് ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണിത്.  


പക്ഷെ കഴിഞ്ഞ വാരാന്ത്യത്തിൽ ഇറാൻ വിക്ഷേപിച്ച മിസൈലുകളുടെയും ഡ്രോണുകളുടെയും തിരിച്ചടിയായി  വെള്ളിയാഴ്ച പുലർച്ചെ ഇസ്രായേലികൾ ഇറാനെ ആക്രമിച്ചു. ബാഗ്ദാദിന് സമീപം ഇറാൻ അനുകൂല സൈനിക താവളത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇസഫഹാൻ നഗരത്തിലെ ഒരു വിമാനത്താവളത്തിൽ സ്‌ഫോടനം ഉണ്ടായതായി ഇറാൻ്റെ വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്‌തെങ്കിലും കാരണം പെട്ടെന്ന് വ്യക്തമായിട്ടില്ല.   ഇസ്‌ഫഹാൻ പ്രവിശ്യയിൽ നതാൻസ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം ഉൾപ്പെടെ നിരവധി ഇറാനിയൻ ആണവ കേന്ദ്രങ്ങളുണ്ട്. ഇത്ര തന്ത്ര പ്രധാനമായ ഈ നഗരത്തിൽ ആക്രമണം നടത്തിയ ഇസ്രയേലിന്റെ നടപടി യുദ്ധം വ്യാപിക്കുന്നതിന് കാരണമാകുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

മധ്യ ഇറാനിയൻ നഗരമായ ഇസ്‌ഫഹാന്‍ ആണവ സൗകര്യങ്ങൾ, സുപ്രധാനമായ വ്യോമതാവളം, ഇറാനിയൻ ഡ്രോൺ, മറ്റ് സൈനിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട ഫാക്ടറികൾ ഉൾപ്പെടെ നിരവധി സൗകര്യങ്ങളുടെ കേന്ദ്രമാണ്. ഇസ്‌ഫഹാൻ വിമാനത്താവളത്തിനും ശേക്കാരി സൈനിക വ്യോമതാവളത്തിനും സമീപമുള്ള ഖജാവരസ്താനിന് സമീപമായിരുന്നു ഇസ്രയേൽ നടത്തിയ സ്‌ഫോടനങ്ങൾ. തങ്ങളുടെ ആണവകേന്ദ്രങ്ങൾ സുരക്ഷിതമാണെന്നാണ്  ഇറാനിയൻ അധികൃതർ പറയുന്നത്.

ഇറാനിലെ ഏറ്റവും അറിയപ്പെടുന്ന ആണവകേന്ദ്രമായ നതാൻസ് യുറേനിയം സമ്പുഷ്ടീകരണ പ്ലാൻ്റ് സ്ഥിതി ചെയ്യുന്നത് വിശാലമായ ഈ പ്രവിശ്യയിലാണ്. അതേസമയം യുറേനിയം പരിവർത്തനം നഗരത്തിൻ്റെ തെക്ക്-കിഴക്കൻ സർദൻജാൻ പ്രദേശത്താണ് നടക്കുന്നത്.1999-ൽ നിർമാണം ആരംഭിച്ച ഇസ്‌ഫഹാനിലെ കേന്ദ്രം ചൈനയിൽനിന്നെത്തിച്ച മൂന്ന് ചെറിയ ഗവേഷണ റിയാക്ടറുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്.

കൂടാതെ ഇറാൻ്റെ സിവിലിയൻ ആണവ പരിപാടികൾക്കായുള്ള ഇന്ധന ഉല്പാദനവും മറ്റ് പ്രവർത്തനങ്ങളും ഇവിടെയാണ് കൈകാര്യം ചെയ്യുന്നത്. 2011 നവംബറിൽ ഇവിടെ ഒരു സ്ഫോടനം നടന്നതായി റിപോർട്ടുകൾ ഉണ്ട്. ഇറാൻ്റെ ആയുധനിർമാണ കേന്ദ്രങ്ങളും നഗരത്തിലും പരിസരങ്ങളിലും പ്രവർത്തിക്കുന്നുണ്ട്.

1979-ലെ ഇസ്ലാമിക വിപ്ലവത്തിന് മുൻപ് വാങ്ങിയ അമേരിക്കൻ നിർമിത എഫ് -14 ടോംകാറ്റ് യുദ്ധവിമാനങ്ങൾ ഉൾക്കൊള്ളുന്ന പഴക്കം ചെന്ന കപ്പലുകൾ കൈവശം വെച്ചിരിക്കുന്ന ഒരു പ്രധാന ഇറാനിയൻ വ്യോമതാവളവും ഇസ്ഫഹാനിലാണ്. ബേസിലെ റഡാർ സൗകര്യം ലക്ഷ്യം വെച്ചായിരുന്നു ആക്രമങ്ങൾ എന്നും റിപ്പോർട്ടുകൾ ഉണ്ട്.



ഇതിനൊപ്പം ഇറാഖിലെ ബാബിലോൺ പ്രവിശ്യയിലെ ഇറാൻ്റെ പിന്തുണയുള്ള സായുധ സംഘമായ ഹരകത് അൽ നുജാബ ഉപയോഗിച്ചിരുന്ന താവളത്തിന് നേരെ ശനിയാഴ്ച പുലർച്ചെ വ്യോമാക്രമണം നടന്നതായി ഇറാഖിൻ്റെ സുരക്ഷാ സേനയുടെ ഒരു വിഭാഗമായ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സ് അറിയിച്ചു.  ഇറാഖിലെ ഇറാൻ്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പുകൾക്ക് നേരെ മുമ്പ് ആക്രമണം നടത്തിയ യുഎസ് സൈന്യം, ഇപ്പോഴുള്ള ആക്രമണത്തിന് തൊട്ടുപിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിലും  ഇറാഖിലെ ഒരു സ്ഥലത്തും ആക്രമണത്തിൽ പങ്കെടുത്തിട്ടില്ലെന്ന് ആവർത്തിച്ചു പറഞ്ഞു.

എന്നാൽ മധ്യ ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് സമീപമുള്ള സൈനിക വ്യോമതാവളത്തിൽ ഇസ്രായേൽ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് സ്ഫോടനം ഉണ്ടായതു എന്നും അതിൽ അമേരിക്കയുടെ കൈയുണ്ടാകാമെന്നുമാണ് ഇറാനിയൻ സൈനികർ പറയുന്നത് . കഴിഞ്ഞ വർഷം ആദ്യം നഗരത്തിലെ ഒരു നൂതന ആയുധ നിർമാണകേന്ദ്രത്തിന് നേരെ ആക്രമണം നടന്നിരുന്നു. ഈ ആക്രമണത്തിനു പിന്നില്‍ ഇസ്രയേലാണെന്നായിരുന്നു ഇറാന്റെ ആരോപണം.

ഇസ്‌ഫഹാനിലെ സൈനിക താവളം ലക്ഷ്യമിട്ട് ആക്രമണം നടത്തിയ ചെറിയ ക്വാഡ്‌കോപ്റ്ററിന് ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് യുഎൻ യോഗങ്ങളിൽ പങ്കെടുക്കാൻ ന്യൂയോർക്കിലെത്തിയ ഇറാൻ്റെ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാൻ ഇറാൻ്റെ സ്റ്റേറ്റ് ന്യൂസ് ഏജൻസിയോട് പറഞ്ഞു.  



ഇറാൻ്റെ  ആക്രമണത്തിന് ശേഷം സ്വയം സംരക്ഷിക്കാനുള്ള അവകാശം തൻ്റെ രാജ്യത്തിന് നിക്ഷിപ്‌തമാണെന്നും അത് എങ്ങനെ ചെയ്യണമെന്ന് മാത്രമേ തീരുമാനിക്കൂവെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിക്കഴിഞ്ഞു  . ഇസ്രായേൽ ഗാസയിലെ ഖാൻ യൂനൂസിലും നടത്തിയ ആക്രമങ്ങൾക്കെതിരെ യു എൻ ഉൾപ്പടെ പ്രതികരിച്ചിട്ടും നെതന്യാഹു അതൊന്നും മുഖവിലയ്ക്ക് എടുത്തിരുന്നില്ല, സ്വന്തം രാജ്യത്തിന്റെ സംരക്ഷണത്തിന് ഏതറ്റം വരെ പോകാനും നെതന്യാഹു ഭരണകൂടം തയ്യാറെന്ന് ഇതിൽ നിന്നും വ്യക്തമാണ് , ഇത് തന്നെയാണ് ലോകരാജ്യങ്ങളിൽ ഭീതി ഉയർത്തുന്നതും.  

ഇതേസമയം ഇസ്രായേൽ ഹമാസ് ആക്രമണം  തുടരുകതന്നെയാണ് . റഫയിലെ താൽ അസ്-സുൽത്താൻ പരിസരത്ത് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു . ഗാസ മുനമ്പിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേൽ ആക്രമണത്തെക്കുറിച്ചുള്ള ചർച്ചകൾക്കായി  ഹമാസിൻ്റെ പൊളിറ്റിക്കൽ ബ്യൂറോ തലവൻ തുർക്കിയിലെത്തി .അധിനിവേശ വെസ്റ്റ് ബാങ്കിലെ തുൽക്കറെമിലെ നൂർ ഷംസ് അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡിൽ ഒരു കൗമാരക്കാരൻ ഉൾപ്പെടെ അഞ്ച് പേരെങ്കിലും കൊല്ലപ്പെട്ടതായും റിപ്പോർട്ട് ഉണ്ട് .

ഗാസയിലെ ഇസ്രായേൽ ബന്ദികളെ മോചിപ്പിക്കണമെന്നും സുസ്ഥിരമായ വെടിനിർത്തൽ വേണമെന്നും ആവശ്യപ്പെട്ട് ഗ്രൂപ്പ് ഓഫ് സെവൻ (ജി 7) വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവന പുറത്തിറക്കി.ഗാസയിൽ തടവിലാക്കപ്പെട്ടവരുടെ ബന്ധുക്കൾ ജറുസലേമിനെയും ടെൽ അവീവിനെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന ഹൈവേ തടഞ്ഞിട്ടുണ്ട്.



ഗാസ മുനമ്പിലെ സിവിലിയൻ വീടുകളിൽ ഇസ്രായേൽ സൈന്യം നടത്തിയ മാരകമായ ആക്രമണത്തെത്തുടർന്ന് കുറഞ്ഞത് ഒമ്പത് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും 15 പേരെ കാണാതാവുകയും ചെയ്തു.

ഗാസ സിറ്റിക്ക് പടിഞ്ഞാറ് ഷാതി അഭയാർത്ഥി ക്യാമ്പിലെ ഒരു വീടിന് നേരെ ഇസ്രായേൽ വിമാനം ആക്രമണം നടത്തിയപ്പോൾ കുറഞ്ഞത് നാല് പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ഔദ്യോഗിക വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്യുന്നു.

ഗാസ സിറ്റിക്ക് വടക്ക് ഷെയ്ഖ് റദ്‌വാൻ പ്രദേശത്തെ ഒരു വസതിയിൽ ഇസ്രായേൽ യുദ്ധവിമാനങ്ങൾ ഇടിച്ചപ്പോൾ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 15 പേരെ ഇപ്പോഴും കാണാതായിട്ടുണ്ടെന്നും തകർന്ന കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾക്കടിയിൽ ഉണ്ടെന്നും വഫ റിപ്പോർട്ട് ചെയ്യുന്നു.
സെൻട്രൽ ഗാസയിലെ നുസെറാത്തിലെ വീടിനുനേരെയുണ്ടായ വ്യോമാക്രമണത്തെ തുടർന്ന് രണ്ട് പേരുടെ മൃതദേഹങ്ങളും കണ്ടെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (1 hour ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (1 hour ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (1 hour ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (1 hour ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (2 hours ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (2 hours ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (2 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (2 hours ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (2 hours ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (2 hours ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (2 hours ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (2 hours ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (3 hours ago)

പ്രതീക്ഷയേകി ഇസ്രോ  (3 hours ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (3 hours ago)

Malayali Vartha Recommends