ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നടി വീണ നായര്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നടി വീണ നായര്‍. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതിന് കാരണമെന്നും ആത്മമാര്‍ത്ഥമായി ആഗ്രഹിച്ചിരുന്ന കാര്യമായിരുന്നു സ്ഥാനാര്‍ഥിത്വമെന്നും വീണ നായര്‍ പറഞ്ഞു. ചങ്ങനാശ്ശേരിയിലായിരുന്നു നേരത്തെ ഞാന്‍ വോട്ട് ചെയ്തത്. അഡ്രസ്സില്‍ മാറ്റം സംഭവിച്ചിരുന്നു. അപ്പോള്‍ വീണ്ടും ഞാന്‍ ഒന്നേന്ന് കാര്യങ്ങളെല്ലാം ചെയ്തു. ഡേറ്റില്‍ വന്ന തിരുത്തലിലാണ് പറ്റിപ്പോയത്. ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ കൂടിയായിരുന്നു വീണ നായര്‍ ഇക്കാര്യം അറിയിച്ചത്.
വീണ നായരുടെ വാക്കുകള്‍:
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎയുടെ ഭാഗമായി മത്സരിക്കാന്‍ ഞാന്‍ തയ്യാറെടുത്തിരിക്കുകയായിരുന്നു. ഖേദത്തോടെ ഈ വാര്‍ത്ത നിങ്ങളോട് അറിയിക്കുകയാണ്. അമ്പലത്തില്‍ പോയി തൊഴുത് വളരെ അധികം പ്രതീക്ഷയോടെയാണ് ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ എത്തിയതും ട്വന്റി 20യുടേയും ബിജെപിയുടേയും ആള്‍ക്കാരെ കാണുന്നതും. എന്നാല്‍, അപ്പോഴാണ് വോട്ടര്‍ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ കൊടുത്തത് അപ്രൂവല്‍ ആയിട്ടില്ല എന്ന കാര്യം അറിയുന്നത്. വളരെ വേദനിപ്പിക്കുന്ന കാര്യമാണ്. ഞാന്‍ സ്ഥാനാര്‍ഥിയാകുമെന്ന് അറിഞ്ഞതിന് ശേഷം എല്ലാ കാര്യങ്ങളും ചെയ്തിരുന്നു. എന്നാല്‍, തീയതി 15 വരെ ആണെന്ന് അറിയുന്നത് വളരെ വൈകിയാണ്.
ചങ്ങനാശ്ശേരിയിലായിരുന്നു നേരത്തെ ഞാന്‍ വോട്ട് ചെയ്തത്. അഡ്രസ്സില്‍ മാറ്റം സംഭവിച്ചിരുന്നു. അപ്പോള്‍ വീണ്ടും ഞാന്‍ ഒന്നേന്ന് കാര്യങ്ങളെല്ലാം ചെയ്തു. ഡേറ്റില്‍ വന്ന തിരുത്തലിലാണ് പറ്റിപ്പോയത്. ഇപ്പോള്‍ പേരുചേര്‍ക്കാന്‍ കൊടുത്താല്‍ ഏഴ് ദിവസം എടുക്കും എന്റോള്‍ നമ്പറും കാര്യങ്ങളും എല്ലാം ഓക്കെ ആയി വരാന്‍. അതിനുശേഷമാണ് വോട്ടര്‍ ലിസ്റ്റില്‍ പേര് വരിക. പക്ഷെ, അപ്പോഴേക്കും നോമിനേഷന്‍ കൊടുക്കേണ്ട തീയതി കഴിഞ്ഞിരിക്കും. അങ്ങനെവന്നാല്‍ ഒരുപാട് പ്രശ്‌നങ്ങളിലേക്ക് പോകും. നോമിനേഷന്‍ തള്ളിപ്പോകാനും സാധ്യത കൂടുതലാണ്.
https://www.facebook.com/Malayalivartha

























