ഗാസയില്‍ യഹ്യ സിന്‍വാര്‍ ഒളിച്ച തുരങ്കം വളഞ്ഞ് യഹലോം യൂണിറ്റ്
ഗാസയില്‍ പറന്നിറങ്ങി ഇസ്രയേലിന്റെ യഹലോം യൂണിറ്റ്. ഹമാസ് തലവന്‍ യഹ്യ സിന്‍വാര്‍ തുരങ്കത്തില്‍ ഒളിച്ചിരിക്കുകയാണ്. ഇതില്‍ നിന്നും പുറത്ത് ചാടിക്കാന്‍ ജൂതപ്പടയുടെ നീക്കം. യഹ്യ തുരങ്കത്തില്‍ ഇല്ല ദോഹയില്‍ ഒളിവിലാണെന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇസ്മയില്‍ ഹനിയ ഇറാനില്‍ കൊല്ലപ്പെടതോടെ അറബ് രാജ്യങ്ങള്‍ ഭീതിയിലാണ്. ഹമാസ് നേതാക്കള്‍ക്ക് ഖത്തര്‍ ഉള്‍പ്പെടെ രാജ്യങ്ങള്‍ അഭയം കൊടുക്കാന്‍ മടിക്കുകയാണ്. ദോഹയില്‍ വട്ടമിട്ട് പറന്ന മൊസാദ് യഹ്യ ഖത്തറില്‍ ഇല്ലെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. തുര്‍ക്കിയില്‍ ഒളിക്കുകയും അത്ര എളുപ്പമല്ല. റഫ മുതല്‍ തുര്‍ക്കി അതിര്‍ത്തി വരെയുള്ള തുരങ്കങ്ങള്‍ മൊസാദിന്റെയും ഐഡിഎഫിന്റെയും നിരീക്ഷണത്തിലാണ്. ഗാസയില്‍ തന്നെ യഹ്യ ഉണ്ടെന്ന റിപ്പോര്‍ട്ടാണ് ഇസ്രയേലിന് ലഭിച്ചിരിക്കുന്നത്. പല ടണലുകളും നിരീക്ഷണത്തിലാണ്.
സംശയിക്കുന്ന ഏഴോളം തുരങ്കങ്ങളില്‍ നിരീക്ഷണത്തിനാണ് യഹലോം യൂണിറ്റിനെ ഇറക്കിയിരിക്കുന്നത്. ഐഡിഎഫിന് കയറാന്‍ പറ്റുന്ന ടണലുകളല്ല ഇത്. അതുകൊണ്ടാണ് യഹലോം സംഘത്തെ എത്തിച്ചിരിക്കുന്നത്. തുരങ്കങ്ങളില്‍ വെള്ളം അടിച്ച് കയറ്റുന്നുണ്ട്. യഹ്യയെ കിട്ടിയാല്‍ ചെങ്കീരിപ്പട കടിച്ചുകീറും. ഹനിയ കൊല്ലപ്പെട്ടതോടെയാണ് ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവിയായ് യഹ്യയെ പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ ഇസ്രയേല്‍ പ്രഖ്യാപനം എത്തി അടുത്തത് യഹ്യയെന്ന്. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന്റെ ഉത്തരവാദിയാണ് സിന്‍വറെന്നായിരുന്നു ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് വക്താവ് ഡാനിയേല്‍ ഹഗാരിയുടെ പരാമര്‍ശം. സിന്‍വറിന് ഒരേയൊരു സ്ഥാനം മാത്രമേയുള്ളൂ, അത് മുഹമ്മദ് ദെയ്ഫിനും ഏഴിന് ആക്രമണം നടത്തിയ മറ്റുള്ളവര്‍ക്കും അരികിലാണ്. സിന്‍വറിനുവേണ്ടി തങ്ങളൊരുക്കുന്ന ഒരേ ഒരിടം അതുമാത്രമാണെന്നും ഹഗാരി പ്രസ്താവിച്ചു. ജീവനോടെയോ അല്ലാതെയോ പിടികൂടുന്നതുവരെ യഹ്യക്കായുള്ള 'വേട്ട' അവസാനിപ്പിക്കില്ലെന്നാണ് ഇസ്രയേലിന്റെ പ്രഖ്യാപനം.
തുരങ്കത്തിനുള്ളില്‍ കഴിയുന്ന പെരുച്ചാഴിയാണ് യഹ്യ സിന്‍വാര്‍. ഹമാസിന്റെ മറ്റ് നേതാക്കളൊക്കെ ദോഹയില്‍ ആയിരുന്നു സ്ഥിരതാമസം. എന്നാല്‍ യഹ്യ സിന്‍വാര്‍ എല്ലായ്‌പ്പോഴും ഗാസയില്‍ ടണലില്‍ തന്നെ ആയിരുന്നു താമസം. ആനത്തലയാണ് ഇയാള്‍ക്ക് യുദ്ധത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചത് ഇയാളാണ്. തുരങ്കശൃംഖലയുടെ തലയും യഹ്യ തന്നെ. ഗസ്സയില്‍ ഭൂമിയില്‍നിന്ന് 4050 മീറ്റര്‍ താഴ്ചയില്‍ നിര്‍മ്മിച്ച ആറടി ഉയരുവും രണ്ടരയടി വീതിയുമുള്ള 1,300 തുരങ്കങ്ങളാണ് ഹമാസിന്റെ തുറുപ്പുചീട്ട്. ഇതില്‍ ഇസ്രയേല്‍ അതിര്‍ത്തിയിലുള്ള ഈ തുരങ്കങ്ങളില്‍ അവര്‍ റോക്കറ്റുകളും ഒളിപ്പിച്ചിട്ടുണ്ട്. ഒന്നും രണ്ടുമല്ല 1,500 റോക്കറ്റ് വിക്ഷേപണത്തറകളും ഇവിടെയുണ്ട്.
തുരങ്കങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇസ്രയേല്‍ സൈന്യത്തിന് പ്രത്യേക യൂണിറ്റുകളും യുദ്ധോപകരണങ്ങളും ഉണ്ട്. ഐഡിഎഫ് കോംബാറ്റ് എന്‍ജീനീയറിംഗ് കോര്‍പ്‌സിന് യഹലോം യൂണിറ്റ് പോലെയുള്ള പ്രത്യേക യൂണിറ്റുകള്‍ ഉണ്ട്. ടണലുകളിലെ യുദ്ധം നിയന്ത്രിക്കാനായി ഇസ്രയേല്‍ രൂപീകരിച്ചതാണ് യഹാലോം എന്ന സവിശേഷ കമാന്‍ഡോ യൂണിറ്റ്. അതിലെ സൈനികര്‍ തുരങ്കങ്ങള്‍ കണ്ടെത്തുന്നതിലും നശിപ്പിക്കുന്നതിലും വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. മോഡേണ്‍ വാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജോണ്‍ സ്‌പെന്‍സര്‍ പറയുന്നതു പ്രകാരം ഭൂഗര്‍ഭ യുദ്ധങ്ങള്‍ക്കായും ഇസ്രയേലിനു ആയുധങ്ങളുണ്ട്. തുരങ്കങ്ങളില്‍ അന്വേഷണം നടത്താന്‍ പരിശീലനം ലഭിച്ച ഒകെറ്റ്‌സ്(oktez) എന്ന നായ്ക്കളുടെ യൂണിറ്റും ഉണ്ട്. തുരങ്ക യുദ്ധത്തില്‍ വൈദഗ്ധ്യമുള്ളവരുടെ ഇസ്രയേല്‍ സേന ഗാസ അധിനിവേശത്തിനായി തീവ്രപരിശീലനം നടത്തുന്നുണ്ടെന്നും ഹമാസ് തുരങ്കങ്ങളെ അനുകരിച്ചു നിര്‍മിച്ച തുരങ്കങ്ങളിലാണ് പരിശീലനം നടക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇസ്രയേല്‍ ബങ്കര്‍ ബസ്റ്റര്‍ യുദ്ധോപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ 'അയണ്‍ സ്റ്റിംങ്' ലേസറും പ്രിസിഷന്‍ ഗൈഡഡ് മോര്‍ട്ടറും യുദ്ധരംഗത്തേക്കു വന്നിട്ടുണ്ട്.
ഹമാസിനെ തുരങ്കയുദ്ധത്തില്‍ നേരിടാനായി സവിശേഷ സ്‌പോഞ്ച് ബോംബുകളും ഇസ്രയേല്‍ തയാറാക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബോംബ് എന്നു പേരുണ്ടെങ്കിലും സ്പഞ്ച്(spounge) ബോംബില്‍ സ്‌ഫോടകവസ്തുക്കളില്ല. കെമിക്കല്‍ ഗ്രനേഡുകളാണ് ഇവ. ബോംബ് പ്രവര്‍ത്തിക്കുമ്പോള്‍ പുറത്തേക്കു തെറിക്കുന്ന പത പെട്ടെന്ന് വ്യാപിക്കുകയും ഘനീഭവിക്കുകയും ചെയ്തു. ഗാസയിലെ തുരങ്കങ്ങളില്‍ പോരാടുമ്പോള്‍ കവാടങ്ങളും മറ്റു രഹസ്യവഴികളുമൊക്കെ അടയ്ക്കാനായി സ്‌പോഞ്ച് ബോംബ് ഉപയോഗിക്കാമെന്നാണ് ഇസ്രയേല്‍ കണക്കുകൂട്ടുന്നത്. ഒരു പ്ലാസ്റ്റിക് കാരിയറിനുള്ളില്‍ രണ്ട് ദ്രാവകങ്ങളടങ്ങിയതാണ് സ്‌പോഞ്ച് ബോംബ്. ഇവയെ തമ്മില്‍ വേര്‍തിരിക്കുന്നത് ഒരു ലോഹപാളിയാണ്. ബോംബ് പ്രവര്‍ത്തിച്ചുതുടങ്ങുമ്പോള്‍ ലോഹപാളി നീങ്ങുകയും ദ്രാവകങ്ങള്‍ തമ്മില്‍ കലരുകയും ചെയ്യും. ഇതോടെയാണ് ബോംബ് പ്രവര്‍ത്തിക്കുന്നത്.ഇസ്രയേല്‍ സേന 2021 മുതല്‍ ഇത്തരം ബോംബുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha