അന്താരാഷ്ട്ര ബഹിരാകാശനിലയം ഇന്ന് വൈകുന്നേരം കേരളത്തിൽ ദൃശ്യമാകും...

അന്താരാഷ്ട്ര ബഹിരാകാശനിലയം ഇന്ന് വൈകുന്നേരം കേരളത്തിൽ ദൃശ്യമാകും. വൈകിട്ട് 6.25നാണ് നിലയം ദൃശ്യമാവുക. വടക്കുപടിഞ്ഞാറ് ദിശയിൽ നിന്ന് ഉദിച്ചുയരുന്ന നിലയം ആറ് മിനിറ്റിനുശേഷം തെക്കുകിഴക്കൻ ചക്രവാളത്തിൽ അസ്തമിക്കുന്നതാണ്. 40 ഡിഗ്രി ഉയരത്തിൽവരെയാണ് നിലയം സഞ്ചരിക്കുക. തിളക്കമുള്ള, വേഗത്തിൽ ചലിക്കുന്ന വസ്തുവായാണ് നിലയം കാണാൻ കഴിയുക.
ഡിസംബർ നാളെയും മറ്റെന്നാളും വൈകിട്ടും ഡിസംബർ 9ന് രാവിലെയും കാണാൻ കഴിയും. എങ്കിലും ഈ ഉയരത്തിൽ കാണാനായി സാധിക്കില്ല. ഡിസംബർ 11ന് രാവിലെ 5.19ന് 58 ഡിഗ്രിവരെ ഉയരത്തിലെത്തുന്നതിനാൽ വ്യക്തമായി കാണാവുന്നതാണ്. നിലവിൽ ഏഴുപേരാണ് ഇപ്പോൾ നിലയത്തിലുള്ളത്. സൂര്യോദയത്തിന് മുമ്പോ സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെയോ നിലയം ഏറ്റവും വ്യക്തമായി കാണാൻ കഴിയുക.
"
https://www.facebook.com/Malayalivartha



























