ഇസ്രയേലിന് ഉരുക്ക് കോട്ട തീര്‍ക്കുന്ന അമേരിക്കയുടെ ചിറകരിയണമെന്ന് ഇറാന്‍ ; ഒന്നിന് പത്തായി തിരിച്ച് നല്‍കുമെന്ന് യു എസ് മറുപടി
അമേരിക്കയാണ് ഇസ്രയേല്‍ കരുത്ത് അരിയേണ്ടത് ആ തണല്‍. അമേരിക്കയെ തീര്‍ക്കണമെന്ന് കട്ടായം പറഞ്ഞ് ഇറാന്‍. മിഡില്‍ ഈസ്റ്റിലെ നിലവിലെ അസ്ഥിരതയിലേക്ക് നയിച്ചത് അമേരിക്കന്‍ ഇടപെടലാണ് എന്നാണു ഇറാന്റെ വാദം. ടെഹ്‌റാന്‍ ഇസ്രായേലിനെതിരെ ആക്രമണം നടത്തിയാല്‍ അമേരിക്ക ഇറാനുമായി യുദ്ധത്തിലേര്‍പ്പെടുമെന്ന് ജോ ബൈഡന്‍ പറഞ്ഞിരുന്നു. 'മിഡില്‍ ഈസ്റ്റിലെ ഞങ്ങളുടെ ഏറ്റവും ശക്തമായ പങ്കാളിയാണ് ഇസ്രായേല്‍ എന്നാണു ബൈഡന്‍ ഇസ്രയേലിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.
ഇസ്രായേലിനെ സംരക്ഷിക്കുമെന്ന നിലപാട് കഴിഞ്ഞ ദിവസവും യു.എസ് ആവര്‍ത്തിച്ചു. വൈറ്റ് വക്താവ് ജോണ്‍ കിര്‍ബി ഇസ്രായേലിനെ സംരക്ഷിക്കാന്‍ മേഖലയില്‍ തങ്ങള്‍ക്ക് നിരവധി സന്നാഹങ്ങളുണ്ടെന്ന് പറഞ്ഞു. നേരത്തെ പടക്കപ്പലുകള്‍ അടക്കം കൂടുതല്‍ സന്നാഹങ്ങള്‍ യു.എസ് മേഖലയിലേക്ക് അയച്ചിരുന്നു. ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ ഉടനടി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ (യുഎന്‍എസ്‌സി) വോട്ടില്‍ നിന്ന് അമേരിക്കന്‍ ഭരണകൂടം വിട്ടുനിന്നതും ഇറാന്‍ ചൂണ്ടിക്കാണിക്കുന്നു . ഏപ്രില്‍ 13 ന്, ഇറാന്‍ ഇസ്രായേലിന് നേരെ 300ലധികം മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചു ഈ മേഖലയില്‍ ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണവും ഇസ്രായേലിനെതിരെ ഇറാന്‍ നടത്തിയ ആദ്യത്തെ നേരിട്ടുള്ള ആക്രമണവും ഇതായിരുന്നു.
ഇസ്രയേലിന് കരുത്ത് പകരാന്‍ അമേരിക്ക പിന്നിലുണ്ട്. ഇറാന്‍ യുദ്ധക്കളത്തിലേക്ക് ഇറങ്ങാന്‍ ഭയക്കുന്നതിന്റെ ഒരു കാരണവും അമേരിക്കയാണ്. ഇറാന്റെയും അവര്‍ പിന്തുണയ്ക്കുന്ന സായുധ സംഘങ്ങളുടെയും ആക്രമണങ്ങളില്‍ നിന്ന് ഇസ്രായേലിനെ സംരക്ഷിച്ച് നിര്‍ത്താന്‍ പശ്ചിമേഷ്യയില്‍ കവചം തീര്‍ത്തിട്ടുണ്ട് യുഎസ്. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഏപ്രില്‍ 13ന് ഇറാന്‍ ഇസ്രായേലില്‍ നടത്തിയ ആക്രമണത്തിന് മുന്നോടിയായി തന്നെ ഈ പ്രദേശത്തെ സൈനിക വിന്യാസം അമേരിക്ക ശക്തമാക്കിയിരുന്നു. എന്നാല്‍ ലെബനനിലെ ഹിസ്ബുള്ളയില്‍ നിന്നുള്ള ഭീഷണി, ഡ്രോണുകളും മിസൈലുകളും തടയാനുള്ള അമേരിക്കയുടെ ഏതൊരു ശ്രമത്തിനും സവിശേഷമായ വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. ഇസ്രയേലുമായി അതിര്‍ത്തി പങ്കിടുന്നതും അവരുടെ വിശാലമായ ആയുധശേഖരവുമാണ് അമേരിക്കയ്ക്ക് തിരിച്ചടിയാകുന്നത്.
ഇറാന്റെയും ഹിസ്ബുള്ളയുടെയും ഭീഷണി ഇസ്രയേലിന്റെ മേല്‍ ഉള്ളതിനാല്‍, മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെയെല്ലാം സജ്ജമാക്കിയിട്ടുണ്ടെന്ന് അമേരിക്ക അറിയിച്ചു. ഇസ്രയേലിനെ പ്രതിരോധിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ഉരുക്കുപോലെ ഉറച്ചതാണെന്നും കഴിഞ്ഞ ദിവസം അമേരിക്ക ആവര്‍ത്തിച്ചിരുന്നു. ഹനിയയെ വധിച്ചതിന് പിന്നില്‍ ഇസ്രയേലിന് അമേരിക്കന്‍ പിന്തുണയുണ്ടെന്ന് ഇറാന്‍ വാദിക്കുന്നു. അമേരിക്കയ്ക്കും ചില പാശ്ചാത്യ രാജ്യങ്ങള്‍ക്കും ഇസ്രയേലിന്റെ ഓപ്പറേഷനെ കുറിച്ചുള്ള വിശദീകരണങ്ങള്‍ നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.
ഇപ്പോള്‍ വീണ്ടും അമേരിക്കയ്ക്ക് നേരെ ഇരച്ചിറങ്ങിയിരിക്കുകയാണ് ഇറാന്‍. ഇസ്രായേല്‍ ഗസ്സയില്‍ തുടരുന്ന വംശഹത്യയുടെ ഒടുവിലത്തെ ഉദാഹരണമായിരുന്നു ശനിയാഴ്ച അല്‍ തബീന്‍ സ്‌കൂളില്‍ നടത്തിയ കൂട്ടക്കൊല. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് അഭയാര്‍ഥികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇസ്രായേലിന്റെ ക്രൂരകൃത്യത്തിനെതിരെ ലോകരാജ്യങ്ങള്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ഇത്തരം കൂട്ടക്കൊലകള്‍ക്ക് പിന്തുണ നല്‍കുന്ന അമേരിക്കക്കെതിരെയും വലിയ വിമര്‍ശനമുണ്ട്. അമേരിക്കയുടെ പിന്തുണ അവസാനിപ്പിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാവുകയാണ്. ആയുധം നല്‍കുന്നതടക്കം അവസാനിപ്പിക്കണമെന്നാണ് ആവശ്യം.
'വെടിനിര്‍ത്തല്‍ കരാറിലേക്ക് അടുക്കുകയാണെന്നാണ് അമേരിക്കരും സഖ്യകക്ഷികളും അവകാശപ്പെടുന്നത്. എന്നാല്‍, ഫലസ്തീനികള്‍ കാണുന്നത് മരണവും കുടിയിറക്കവും നിരാശയുമാണ്' അറബ് അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സഹസ്ഥാപകനും പ്രസിഡന്റുമായ ജെയിംസ് സോഗ്ബി പറഞ്ഞു. പരിഹാസ്യമായ ഈ അഭിനയം അവസാനിപ്പിക്കാനുള്ള സമയം കഴിഞ്ഞിരിക്കുന്നു. വെടിനിര്‍ത്തലും സമാധാനവും ഇസ്രായേല്‍ ആഗ്രഹിക്കുന്നില്ല. എന്തുകൊണ്ടാണ് നമ്മള്‍ ഇ?പ്പോഴും ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്നതെന്നും ജെയിംസ് സോഗ്ബി ചോദിച്ചു. അല്‍ തബീന്‍ സ്‌കൂളി?ലെ ആക്രമണത്തിന് ഉപയോഗിച്ചത് അമേരിക്കന്‍ നിര്‍മിത ജി.ബി.യു39 എന്ന ചെറുബോംബാണെന്ന് സി.എന്‍.എന്‍ ജേണലിസ്റ്റ് അല്ലെഗ്ര ഗുഡ്!വിന്‍ 'എക്‌സി'ല്‍ കുറിച്ചു.
ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രഡിഡന്റ് ജോ ബൈഡന് മേല്‍ വലിയ സമ്മര്‍ദമുണ്ട്. ഇതിനിടയിലാണ് ശനിയാഴ്ച നൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ ആക്രമണമുണ്ടാകുന്നത്. ഇസ്രായേലിന് പ്രതിവര്‍ഷം 3.8 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായമാണ് അമേരിക്ക നല്‍കാറുണ്ടായിരുന്നത്. എന്നാല്‍, ഈ വര്‍ഷമാദ്യം 14 ബില്യണ്‍ ഡോളറിന്റെ അധികസഹായം നല്‍കാന്‍ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചിരുന്നു.
ഗസ്സയില്‍ അന്താരാഷ്ട്ര മാനു?ഷിക, മനുഷ്യാവകാശ നിയമങ്ങളുടെ ഗുരുതര ലംഘനമാണ് അമേരിക്കന്‍ നിര്‍മിത ആയുധങ്ങള്‍ ഉപയോഗിച്ച് ഇസ്രായേല്‍ നടത്തുന്നതെന്ന് അമേരിക്കയിലെ മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഇത് യു.എസ് നയത്തിനും നിയമങ്ങള്‍ക്കും എതിരാണെന്നും ഇവര്‍ ഓര്‍മിപ്പിക്കുന്നു. എന്നാല്‍, ഇതൊന്നും ചെവികൊള്ളാതെ ഇസ്രായേലിന് നിര്‍ബാധം പിന്തുണ നല്‍കുകയാണ് അമേരിക്ക. ഇസ്രായേലിന് അമേരിക്കന്‍ നിര്‍മിത ആയുധങ്ങളും യുദ്ധോപകരണങ്ങളും ഉപയോഗിക്കാനായി 3.5 ബില്യണ്‍ ഡോളര്‍ അധികസഹായം നല്‍കുമെന്നാണ് വെള്ളിയാഴ്ച യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് വക്താവ് പ്രഖ്യാപിച്ചത്.
അതേസമയം, ഇസ്രായേലിന്റെ ക്രൂരകൃത്യങ്ങള്‍ക്കുള്ള അമേരിക്കയുടെ അന്ധമായ പിന്തുണ അവസാനിപ്പിക്കണമെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവ് നബീല്‍ അബു റുദീന ആവശ്യപ്പെട്ടു. ആയിരക്കണക്കിന് കുട്ടികളും സ്?ത്രീകളും പ്രായമായവരും അടക്കമുള്ള സാധാരണക്കാരാണ് കൊല്ലപ്പെടുന്നത്. അമേരിക്ക ആയുധങ്ങള്‍ നല്‍കി സഹായിക്കുന്നതാണ് ഗസ്സയില്‍ പത്ത് മാസമായി തുടരുന്ന ആക്രമണത്തിനും അല്‍ തബീന്‍ സ്‌കൂളിലെ കൂട്ടക്കൊലക്കും കാരണമായതെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. സ്‌കൂള്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ഇസ്രായേലിന് ആയുധം നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് അമേരിക്കയിലെ മനുഷ്യാവാകാശ പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. അമേരിക്കന്‍ പിന്തുണയോടെയുള്ള ഗസ്സയിലെ വംശഹത്യ ഉടന്‍ അവസാനിപ്പിക്കണമെന്ന്.
യു.എസ് മുസ്ലിം പൗരാവകാശ സംഘടനയായ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ഇസ്!ലാമിക് റിലേഷന്‍സ് ആവശ്യപ്പെട്ടു. ബൈഡന്‍ ഭരണകൂടം മനുഷ്യജീവിതത്തിന് വിലകല്‍പ്പിക്കുന്നുണ്ടെങ്കില്‍ ഇസ്രായേല്‍ സര്‍ക്കാറിനുള്ള ആയുധ വില്‍പ്പന തടയുകയും നെതന്യാഹുവിനെ സമാധാന കരാറിലെത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്യണം. ഇസ്രായേലിന് ഇനി ആയുധങ്ങള്‍ നല്‍കരുതെന്നും ഇവര്‍ വ്യക്തമാക്കി. അതിഭയാനകമായ കാഴ്ചകള്‍ക്കാണ് അല്‍ തബീന്‍ സ്‌കൂള്‍ ശനിയാഴ്ച സാക്ഷ്യം വഹിച്ചത്. അഭയാര്‍ഥികള്‍ പ്രഭാത നമസ്‌കാരം നിര്‍വഹിക്കുന്നതിനിടെയായിരുന്നു ആക്രമണം. മൂന്ന് റോക്കറ്റുകളാണ് സ്‌കൂളിന് മുകളില്‍ പതിച്ചത്. സ്‌കൂള്‍ പരിസരം മൃതദേഹങ്ങളും ശരീര ഭാഗങ്ങളും കൊണ്ട് നിറഞ്ഞതായി ദൃക്‌സാക്ഷികള്‍ അറിയിച്ചിരുന്നു. അഭയാര്‍ഥികളായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് സ്‌കൂളില്‍ താമസിച്ചിരുന്നത്.
https://www.facebook.com/Malayalivartha