മഹായുദ്ധം തുടങ്ങി: ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള മാർഗം സജ്ജമെന്ന് കേന്ദ്ര സർക്കാർ; കപ്പൽ മാർഗം ഇന്ത്യക്കാരെ തിരിച്ചെത്തിക്കും...
ഏതു നിമിഷവും ആകാശത്തുകൂടി മിസൈലുകളും യുദ്ധവിമാനങ്ങളും കടന്നുവരാനുള്ള സാധ്യത കണക്കിലെടുത്ത് ഇസ്രായേലിലും ജോര്‍ദാനിലും ഇറാക്കിലും വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടിരുന്നു. ഇപ്പോഴിതാ പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായാൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള മാർഗം സജ്ജമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കപ്പൽ മാർഗം ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന പദ്ധതി ചർച്ച ചെയ്തു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുമായുള്ള ചർച്ചയിലും ഇക്കാര്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
നിലവിൽ സ്ഥിതിഗതികൾ ഇന്ത്യ നിരീക്ഷിച്ചു വരികയാണ്. ഏകദേശം 20,000-ലധികം ഇന്ത്യക്കാർ ഇസ്രായേലിൽ താമസിക്കുന്നതായാണ് കണക്ക്. ഇവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ നിന്നും ഇസ്രായേലിലേക്കും ഇറാനിലേക്കും യാത്രകൾ ചെയ്യുന്നത് ഒഴിവാക്കാനും കേന്ദ്ര സർക്കാർ നിർദേശം നൽകി. ഇസ്രായേൽ- ഹമാസ് സംഘർഷം രൂക്ഷമായിരുന്ന സമയത്ത് ഓപ്പറേഷൻ അജയ് എന്ന പേരിൽ ഇന്ത്യക്കാരെ കേന്ദ്രസർക്കാർ തിരിച്ചെത്തിച്ചിരുന്നു. ഇതിനായി പ്രത്യേകം തയ്യാറാക്കിയ ചാർട്ടേർഡ് വിമാനങ്ങൾ സജ്ജമാക്കിയാണ് ആളുകളെ തിരികെ എത്തിച്ചത്. നിലവിൽ മിസൈൽ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ കപ്പൽ മാർഗം അവിടെയുള്ളവരെ തിരികെ എത്തിക്കാനുള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നതെന്നാണ് റിപ്പോർട്ട്.
ഇസ്രായേല്‍ അവരുടെ ആകാശപാത പൂര്‍ണമായി അടച്ചു ബന്ധവസിലാക്കിയതിനു പിന്നാലെയാണ് വിവിധ രാജ്യങ്ങള്‍ സര്‍വീസ് നിറുത്തിവച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഒരു ലക്ഷത്തോളം യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളിലും സമീപത്തെ ഹോട്ടലുകളിലുമായി കുരുങ്ങിയിരിക്കുന്നത്. ഇസ്രായേലിനു മുകളിലൂടെ ഒരു രാജ്യത്തിന്റെയും വിമാനം പറത്തേണ്ടെന്ന തീരുമാനം കടുത്ത പോരാട്ടത്തിനുള്ള ഒരുക്കത്തിന്റെ ഭാഗമാണെന്ന് വ്യക്തമാണ്. ടെല്‍ അവൈവിലേക്കും ജറുസലേമിലേക്കും ഇറാന്‍ ഇരുന്നൂറോളം ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ട സാഹചര്യത്തിലാണ് യുദ്ധത്തിനുള്ള കാഹളമെന്നോണം വിമാനത്താവളങ്ങളിലും കനത്ത ജാഗ്രതാ നിര്‍ദേശം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇസ്രായേലിനെ ഏറ്റവും വലിയ വിമാനത്താവളമായ ടെല്‍ അവൈവിലെ ബെന്‍ ഗുറിയോന്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ട് ആക്രമണം നടന്ന രാത്രിതന്നെ അടിച്ചിരുന്നു. ദിവസം ആയിരത്തോളം വിമാനങ്ങളാണ് ഇവിടേക്ക് സര്‍വീസ് നടത്തിവരുന്നത്. ഒരു വര്‍ഷം രണ്ടു കോടി യാത്രക്കാര്‍ വന്നുപോകുന്ന വിമാനത്താവളമാണിത്. വിമാനത്താവളം അടച്ചതോടെ എയര്‍ ഇന്ത്യയുടേത് ഉള്‍പ്പെടെ ഇരുന്നൂറ് വിമാനങ്ങള്‍ ഇവിടെ നിലവില്‍ പാര്‍ക്ക് ചെയ്യുന്നുണ്ട്. ഇസ്രായേലിന്റെ എല്ലാ വിമാനവളങ്ങളിലും വേണ്ടിവന്നാല്‍ യുദ്ധ വിമാനങ്ങള്‍ നിറയ്ക്കാനുള്ള നീക്കം ഇസ്രായേല്‍ നടത്തിവരികയാണ്. ഇസ്രായേല്‍ ആകാശ അതിര്‍ത്തിയിലൂടെ പറക്കേണ്ട വിമാനങ്ങള്‍ മറ്റ് രാജ്യാതിര്‍ത്തിയിലൂടെ പറത്താന്‍ മറ്റു രാജ്യങ്ങളുടെ അനുവാദം തേടാനാണ് ഇസ്രായേല്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഫ്രാന്‍സും ബ്രിട്ടണും ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ ഇസ്രായേലിലെയും ഇറിനിലെയും വിമാനത്താവളങ്ങളിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി. എയര്‍ ഇന്ത്യയും നിലവിലെ സാഹചര്യത്തില്‍ യുദ്ധം നടക്കുന്ന രാജ്യങ്ങളിലേക്കുള്ള വിമാനസര്‍വീസുകള്‍ നിറുത്തിവയ്ക്കുന്ന കാര്യം ആലോചിക്കുകയാണ്. ഇസ്രായേലില്‍ ഇപ്പോള്‍ സന്ദര്‍ശനം നടത്തുന്ന സംഘങ്ങളോട് ഹോട്ടലുകളിലേക്കും സുരക്ഷിത ഇടങ്ങളിലേക്കും മാറാനും യാത്ര ഒഴിവാക്കാനും നിര്‍ദേശമുണ്ട്. ഫ്രാന്‍സിന്റെ ലുഫ്താന്‍സ ഉള്‍പ്പെടെ യൂറോപ്യന്‍ രാജ്യങ്ങള്‍ പശ്ചിമേഷ്യയിലേക്കുള്ള സര്‍വീസ് നിറുത്തിവച്ചിരിക്കുകയാണ്.
കെഎല്‍എം, സ്വിസ്റ്റസര്‍ലണ്ട് വിമാനസര്‍വീസുകളും റദ്ദാക്കിയതില്‍പ്പെടുന്നു. അബുദാബിയില്‍നിന്നുള്ള ഇത്തിഹാദിന്റെ സര്‍വീസുകള്‍ വ്യോമാതിര്‍ത്തിയില്‍ മാറ്റം വരുത്തിയാണ് സര്‍വീസ് നടത്തുന്നത്. സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യമുണ്ടായാല്‍ ഇത്തിഹാദ് അവിടേക്കുള്ള പശ്ചിമേഷ്യന്‍ ആകാശങ്ങളിലൂടെയുള്ള പറക്കല്‍ ഒഴിവാക്കാന്‍ ആലോചിക്കുകയാണ്. എമിറേറ്റ്, ഖത്തര്‍ വിമാനകമ്പനികളും ഇറാക്കിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും പൂര്‍ണമായി റദ്ദാക്കിയിരിക്കുന്നു. ഫ്‌ളൈ ദുബായിയുടെ വിമാനങ്ങള്‍ ജോര്‍ദാന്‍, ഇറാഖ്, ഇസ്രായേല്‍, ഇറാന്‍ എന്നിവിടങ്ങളേക്ക് വിമാനങ്ങളൊന്നും പറത്തുന്നില്ല.
അതിനിടെ ലബനാനെതിരെ ആക്രമണം വീണ്ടും കടുപ്പിച്ച് ഇസ്രായേല്‍. തലസ്ഥാനമായ ബെയ്റൂത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെയോടെയായിരുന്നു ബോംബാക്രമണം. ബെയ്റൂത്തില്‍ കൃത്യമായ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ അറിയിച്ചു. സെന്‍ട്രല്‍ ബെയ്റൂത്തിലെ ബച്ചൗറക്ക് സമീപത്തെ പാർലമെൻ്റിന് സമീപമുള്ള ഒരു കെട്ടിടത്തെ ലക്ഷ്യമാക്കിയായിരുന്നു ഇസ്രായേല്‍ മിസൈലുകള്‍ കുതിച്ചെത്തിയത്. വന്‍സ്ഫോടനത്തിന്‍റെ ശബ്ദം കേട്ടതായി റോയ്ട്ടേഴ്സ് മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുറഞ്ഞത് ആറ് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞയാഴ്ച ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല കൊല്ലപ്പെട്ട ദഹിയെയുടെ തെക്കൻ പ്രാന്തപ്രദേശത്തും മൂന്ന് മിസൈലുകൾ പതിച്ചതായും വലിയ സ്ഫോടനങ്ങൾ കേട്ടതായും ലബനാൻ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. തെക്കൻ പ്രാന്തപ്രദേശങ്ങളില്‍ ബുധനാഴ്ച ഒരു ഡസനിലധികം ആക്രമണങ്ങളും ഉണ്ടായി. അതേസമയം ബുധനാഴ്ച ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലില്‍ എട്ട് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടതായി ഐഡിഎഫ് അറിയിച്ചു.
https://www.facebook.com/Malayalivartha