ഹസൻ നസ്‌റളളയുടെ വധം ഇതുവരെയും ഉൾക്കൊള്ളനായിട്ടില്ല...രാജ്യത്തുടനീളം 100 ഓളം കുഞ്ഞുങ്ങൾ “നസ്‌റളള” എന്ന പേരിൽ രജിസ്റ്റർ ചെയ്തു...വരുംതലമുറയുടെയുള്ളിലും ഭീകരതയുടെ വിഷം...

ഇറാനും ഇറാഖും ഉൾപ്പെടെയുള്ള ഭീകരതയെ പിന്തുണയ്‌ക്കുന്ന രാജ്യങ്ങൾക്ക് ഹിസ്ബുള്ള തലവൻ ഹസൻ നസ്‌റളളയുടെ വധം ഇതുവരെയും ഉൾക്കൊള്ളനായിട്ടില്ല. ഹിസ്ബുള്ളയ്‌ക്ക് ഭീകരത വളർത്താൻ അകമഴിഞ്ഞ പിന്തുണ ആയുധമായും പണമായും ഇറാഖ് നൽകിയിട്ടുണ്ട്. നസ്‌റളളയുടെ മരണത്തിൽ മൂന്ന് ദിവസത്തെ രാജ്യ വ്യാപക ദുഃഖാചരണത്തിനാണ് ഇറാഖ് ആഹ്വനം ചെയ്തത്.എന്നാൽ അവിടം കൊണ്ടും തീർന്നില്ല കാര്യങ്ങൾ. നസ്‌റളള ആരെന്നോ എന്തെന്നോ അറിയാതെ പിറന്നു വീണ പിഞ്ചുകുഞ്ഞുങ്ങൾക്ക് വരെ ഹിസ്ബുള്ള ഭീകരന്റെ പേര് നൽകിയതയാണ് വിവരം.
ഇറാഖ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, രാജ്യത്തുടനീളം 100 ഓളം കുഞ്ഞുങ്ങൾ “നസ്‌റളള” എന്ന പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വരുംതലമുറയുടെയുള്ളിലും ഭീകരതയുടെ വിഷം കുത്തിവയ്‌ക്കുന്ന ഇത്തരം നീക്കങ്ങൾക്ക് ഭരണകൂടവും ഒത്താശ പാടുകയാണെന്ന വിമർശനം നയതന്ത്ര നിരീക്ഷകർ ഉന്നയിക്കുന്നു. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി നസ്‌റളള വിശേഷിപ്പിച്ചത് “നീതിമാന്മാരുടെ പാതയിലെ രക്തസാക്ഷി” എന്നാണ്.മൂന്ന് പതിറ്റാണ്ടിലേറെയായി ഹിസ്ബുള്ളയുടെ തലപ്പത്തിരുന്ന നസ്‌റള്ള, പല അറബ് രാജ്യങ്ങളിലും ഇസ്രായേൽ, പാശ്ചാത്യ സ്വാധീനത്തിനെതിരായ ചെറുത്തുനിൽപ്പിൻ്റെ പ്രതീകമായാണ്
പലരും കണ്ടിരുന്നത്നസ്റുള്ളയുടെ കൊലപാതകം രാജ്യത്തുടനീളം രോഷം ആളിക്കത്തിച്ചു, ബാഗ്ദാദിലും മറ്റ് നഗരങ്ങളിലും വലിയ തോതിലുള്ള പ്രകടനങ്ങൾക്ക് കാരണമായി. പ്രതിഷേധക്കാർ ഇസ്രായേലിൻ്റെ നടപടികളെ അപലപിക്കുകയും കൊലപാതകം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി നസ്‌റള്ളയെ വിശേഷിപ്പിച്ചത് "നീതിമാന്മാരുടെ പാതയിലെ രക്തസാക്ഷി" എന്നാണ്. മൂന്ന് ദിവസത്തെ ദുഃഖാചരണത്തിൽ, ഹിസ്ബുള്ള നേതാവിനെ ആദരിക്കുന്നതിനായി രാജ്യവ്യാപകമായി പരിപാടികൾ നടന്നു.
https://www.facebook.com/Malayalivartha