Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

പഞ്ചാബ് കിംഗ്‌സ് താരം യൂസ്‌വേന്ദ്ര ചഹല്‍ വീണ്ടും വിവാദത്തില്‍

13 APRIL 2026 09:05 PM IST
മലയാളി വാര്‍ത്ത

പഞ്ചാബ് കിംഗ്‌സ് താരം യൂസ്‌വേന്ദ്ര ചഹല്‍ മോഡലും നടിയുമായ താനിയ ചാറ്റര്‍ജി ഉന്നയിച്ച വെളിപ്പെടുത്തലുകളില്‍ വെട്ടിലായിരിക്കുകയാണ്. ചഹല്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിക്ക് മറുപടിയായി 'ആപ് ക്യൂട്ട് ഹോ' (നിങ്ങള്‍ ക്യൂട്ടാണ്) എന്ന് മെസേജ് അയച്ചതായാണ് താനിയയുടെ വാദം. ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ തന്റെ ഇന്‍സ്റ്റഗ്രാം ഇന്‍ബോക്‌സ് കാണിച്ച് താരം ഇത് തെളിയിക്കാന്‍ ശ്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഗന്ദി ബാത്ത്', 'തിത്‌ലിയ' തുടങ്ങിയ ഒടിടി വെബ് സീരിസുകളിലൂടെ ശ്രദ്ധേയയായ നടിയാണ് താനിയ ചാറ്റര്‍ജി. നടിയുടെ ആരോപണത്തില്‍ ചഹല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഈ ആഴ്ച ചഹലിനെ തേടിയെത്തുന്ന രണ്ടാമത്തെ വിവാദമാണിത്. കഴിഞ്ഞ ദിവസം കാര്‍ ഓടിക്കുന്നതിനിടെ പുകവലിച്ച് സിഗരറ്റ് കുറ്റി അലക്ഷ്യമായി റോഡിലേക്ക് വലിച്ചെറിഞ്ഞ വീഡിയോ പുറത്തുവന്നിരുന്നു. 2025ല്‍ കൊറിയോഗ്രാഫര്‍ ധനശ്രീ വര്‍മ്മയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം ചഹലിന്റെ വ്യക്തിജീവിതം നിരന്തരം ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിക്കാറുണ്ട്. ആര്‍ജെ മഹ്വാഷുമായി താരം പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും, ഇരുവരും സോഷ്യല്‍ മീഡിയയില്‍ പരസ്പരം അണ്‍ഫോളോ ചെയ്തതോടെ ആ ബന്ധവും അവസാനിച്ചതായാണ് സൂചന.രവമവമഹനിലവില്‍ ചഹല്‍ ഇന്ത്യയുടെ ദേശീയ ടീമിന്റെ ഭാഗമല്ലെങ്കിലും ടീമീലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്. 2023ലായിരുന്നു അദ്ദേഹം അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. 2024ലെ ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ സാധിച്ചിരുന്നില്ല.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പഞ്ചാബ് കിംഗ്‌സിനെ ഫൈനലില്‍ എത്തിക്കുന്നതില്‍ താരം പ്രധാന പങ്ക് വഹിച്ചിരുന്നു. അടുത്തിടെ എബി ഡിവില്ലിയേഴ്‌സിന്റെ പോഡ്കാസ്റ്റില്‍ ചഹല്‍ പറഞ്ഞ വാക്കുകളും ശ്രദ്ധേയമായിരുന്നു. 'ഞാന്‍ മദ്യപാനം നിര്‍ത്തിയിട്ട് ആറുമാസമായി. വയസ് 35 ആയി, ഇനിയെങ്കിലും ടീമിന് വേണ്ടി 150 ശതമാനം നല്‍കണം. ഒരു സീനിയര്‍ താരം എന്ന നിലയില്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.' ചഹല്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (4 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (4 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (4 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (5 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (5 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (5 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (5 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (5 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (5 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (5 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (5 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (6 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (6 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (6 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (8 hours ago)

Malayali Vartha Recommends