മദ്യപാനത്തിനിടെ സുഹൃത്തിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച യുവാവ് പിടിയില്‍

മദ്യപാനത്തിനിടെ സുഹൃത്തിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച യുവാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കോഴിക്കോട് പുതുക്കാട് തയയില്‍ വീട്ടില്‍ നിയാസ് (32) ആണ് പിടിയിലായത്. ആലുവ കുട്ടമശ്ശേരി സ്വദേശി ഷാജിമോനാണ് വെട്ടേറ്റത്.
നിയാസും ഷാജിമോനും ഒരേ സ്ഥാപനത്തിലെ ടിപ്പര്‍ ലോറി ഡ്രൈവര്‍മാരാണ്. നിയാസ് ഷാജിമോന്റെ വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം ഇരുവരും ചേര്‍ന്ന് മദ്യപിക്കുന്നതിനിടെ വാക്കേറ്റമുണ്ടാവുകയും, നിയാസിനോട് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ഷാജിമോന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ഷാജിമോന്‍ വാക്കത്തിയെടുത്ത് നിയാസിനെ വെട്ടാന്‍ തുനിഞ്ഞു. എന്നാല്‍ നിയാസ് ആയുധം പിടിച്ചുവാങ്ങുകയും ഷാജിമോനെ തിരിച്ചു വെട്ടുകയുമായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം.
ഗുരുതരമായി പരിക്കേറ്റ ഷാജിമോന്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ആലുവ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും നിയാസിനെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയുമാണ്.
https://www.facebook.com/Malayalivartha


























