ഹൂത്തികളും ഭീഷണിയായി രംഗത്ത്...ഇസ്രയേലിന്റെ അടുത്ത അടി ഹൂത്തികളുടെ നെഞ്ചിൽ... ചെങ്കടൽ വഴി ചരക്കുഗതാഗതം തുടർന്നാൽ ആക്രമണം..കപ്പൽ ഉടമകൾക്ക് ഇ മെയിൽ സന്ദേശം...
ഒരേ സമയം പല സംഘങ്ങളോടാണ് ഇസ്രായേൽ യുദ്ധം നടത്തുന്നത് . അല്പം പോലും വിശ്രമിക്കാൻ ഇസ്രായേൽ സേനയ്ക്ക് സമയമില്ല . ഇറാന് നേരെ ഏത് നിമിഷവും ആക്രമണം ഉണ്ടാകുമെന്നുള്ള ഭീതിയിൽ നിൽക്കുന്നതിനിടയിൽ ഇപ്പോൾ ഹൂത്തികളും ഭീഷണിയായി രംഗത്ത് വരികയാണ് . ചെങ്കടലിൽ ആക്രമണം കടുപ്പിക്കുമെന്ന ഭീഷണിയുമായി യെമനിലെ ഹൂതി വിമതർ. ചെങ്കടൽ വഴി ചരക്കുഗതാഗതം തുടർന്നാൽ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പാണ് ഹൂതി വിമതർ നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് കപ്പൽ ഉടമകൾക്ക് ഹൂതികൾ അയച്ച ഇ മെയിൽ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്.
ഹമാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഹൂതികൾ ചെങ്കടൽ വഴി കടന്നുപോകുന്ന കപ്പലുകൾക്ക് നേരെ ആക്രമണം നടത്തി വന്നിരുന്നത്. നവംബർ മുതൽ നൂറോളം ആക്രമണങ്ങൾ ഹൂതികൾ നടത്തിയിട്ടുണ്ടെന്നാണ് കണക്ക്. നാല് നാവികരെ കൊലപ്പെടുത്തുകയും ചെയ്തു.തുടർന്ന് യൂറോപ്യൻ യൂണിയന്റെ ആസ്‌പൈസ്ഡ്‌സ് സേന മേഖലയിലൂടെ 200ഓളം കപ്പലുകളെ സുരക്ഷിതമായി കടന്നുപോകാൻ സഹായിച്ചിരുന്നു. മുഴുവൻ കപ്പലുകൾക്കും മുന്നറിയിപ്പ് നൽകാനുള്ള ഹൂതികളുടെ തീരുമാനം ചെങ്കടലിലെ ആക്രമണത്തിന്റെ നാലാം ഘട്ടത്തിന് തുടക്കമിട്ടതിന്റെ സൂചനയാണെന്ന് ആസ്‌പൈഡ്‌സ് ചൂണ്ടിക്കാണിക്കുന്നു.
കപ്പൽ ഉടമകളുമായി ചേർന്ന രഹസ്യയോഗത്തിലാണ് നാവിക സേന അംഗങ്ങൾ ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് നൽകിയത്.മുന്നറിയിപ്പ് ലഭിച്ചതോടെ കപ്പൽ ഉടമകൾ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം ട്രാൻസ്പോണ്ടറുകൾ ഓഫ് ചെയ്ത് വയ്‌ക്കണമെന്ന് ആസ്‌പൈഡ്‌സ് അഭ്യർത്ഥിച്ചിട്ടുണ്ട്. കപ്പലുകളുടെ സ്ഥാനം കൃത്യമായി മനസിലാക്കാനും, അടുത്തുള്ള കപ്പലുകൾക്കുള്ള നാവിഗേഷൻ സഹായമായും പ്രവർത്തിക്കുന്ന സംവിധാനമാണിത്.എഐഎസ് ട്രാക്കിംഗ് സംവിധാനം പ്രയോജനപ്പെടുത്തിക്കൊണ്ട് കപ്പലുകൾക്ക് നേരെ മിസൈൽ ആക്രമണം നടത്തിയാൽ അത് വിജയിക്കാനുള്ള സാധ്യത 75 ശതമാനമാണെന്നാണ് വിദഗ്ധർ പറയുന്നത്.
https://www.facebook.com/Malayalivartha