ഏറിയാല്‍ രണ്ടോ മൂന്നോ മണിക്കൂർ; ലോകം ഭീതിയില്‍: ഇസ്രായേല്‍ ഇറാനില്‍ ആണവായുധം പ്രയോഗിക്കുമോ..?
ഏറിയാല്‍ രണ്ടോ മൂന്നോ മണിക്കൂറിനുള്ളില്‍ അത് സംഭവിക്കും. ഇറാന്‍ ഇസ്രായേലിനെ ആക്രമിക്കും. അതേ നിമിഷം ഇസ്രായേല്‍ ഇറാനില്‍ ആണവായുധം പ്രയോഗിച്ചേക്കാം. തുടര്‍ന്നുള്ള മണിക്കൂറുകളില്‍ ഇറാറിന്‍ ചോരപ്പുഴയൊഴുകുമോ അതോ ഇറാന്‍ ചാരമായി തീരുമോ എന്നാണ് അറിയാനുള്ളത്. മറുവശത്ത് ഇസ്രായേല്‍ ഈ പോരാട്ടത്തെ അതിജീവിക്കില്ലെന്ന ഇറാന്റെ വീരവാദവുമുണ്ട്. അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കഴിയുന്ന നിമിഷം തന്നെ ഇറാന്‍ ഇസ്രായേലിനെ ആക്രമിക്കുമെന്നാണ് വാര്‍ത്തകള്‍. അതല്ല അമേരിക്കന്‍ തെരഞ്ഞെടുപ്പ് കഴിയുന്ന നിമിഷം അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേല്‍ ഇറാനെതിരെ യുദ്ധം തുടങ്ങുമെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നു.
ഇനിയുള്ള മണിക്കൂറുകളില്‍ എത്ര ലക്ഷം പേര്‍ മരിക്കുമെന്നോ ഇറാന്‍ എന്ന രാജ്യംതന്നെ ബാക്കിയുണ്ടാകുമോ എന്ന ഭീതിയിലാണ് ലോകം. ഇറാനെ ആക്രമിക്കുന്ന നിമിഷംതന്നെ ഇസ്രായേലിനു നേരേ ഹിസബുള്ളയും ഹമാസും ആഞ്ഞടിക്കുമെന്നും ഇസ്രായേലിന് നാലു രാജ്യങ്ങളുടെ ആക്രമണത്തെ ഒരേ സമയം ചെറുക്കാനാവില്ലെന്നുമാണ് ഇറാന്റെ കണക്കുകൂട്ടല്‍. അഫ്ഗാനിസ്ഥാന്‍ മുതല്‍ യെമന്‍ വരെയും ഇറാന്‍ മുതല്‍ പാലസ്തീന്‍ വരെയുമുള്ള രാഷ്ട്രങ്ങള്‍ ഇസ്രയേല്‍ അതിക്രമത്തിനെതിരെ ഒത്തുചേരണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖൊേമനി ആഹ്വാനം ചെയ്തിരിക്കുന്നു.
ഇറാനെതിരെ ഇസ്രായേല്‍ രണ്ടും കല്‍പ്പിച്ചുള്ള പടപ്പുറപ്പാടിലാണ്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനും പുതിയ ഗവണ്‍മെന്റിന്റെ സ്ഥാനാരോഹണത്തിനും ഇടയില്‍ എപ്പോള്‍ വേണമെങ്കിലും ഇറാന്‍ ഇന്നേവരെ കാണാത്ത കനത്ത മിസൈല്‍ ആക്രമണത്തിന് ഇസ്രായേല്‍ തയ്യാറെടുക്കുകയാണ്. ഇറാന്റെ ആത്മീയ നേതാവ് ആയത്തുള്ള അലി ഖൊമേനി ശനിയാഴ്ച ഇസ്രയേലിനും അമേരിക്കയ്ക്കും എതിരെ വീണ്ടും ഭീഷണി മുഴക്കി രംഗത്ത് എത്തിയതും വെല്ലുവിളി ആവര്‍ത്തിക്കുന്നതും ലോകം ഭീതിയോടെയാണ് കാണുന്നത്.
അമേരിക്കന്‍ യുദ്ധക്കപ്പലുകളും പശ്ചിമേഷ്യയിലെ അമേരിക്കന്‍ താവളങ്ങളും ആക്രമിക്കുമെന്നാണ് ഇറാന്റെ ഭീഷണി. ഇറാന്റെ മുന്നറിയിപ്പ് ലഭിച്ചതിനുശേഷമാണ് ആധുനിക ബോംബറുകള്‍ ഉള്‍പ്പെടെയുള്ള സൈനിക സജ്ജീകരണങ്ങള്‍ മേഖലയിലേക്ക് അമേരിക്ക അയച്ചിരിക്കുന്നത്.
ഹമാസിന്റെയോ ഹിസ്ബുള്ളയുടെയോ ആക്രമണങ്ങള്‍ ഏറെനാള്‍ അതിജീവിക്കാന്‍ ഇസ്രയേലിന് ത്രാണിയില്ലെന്നും അമേരിക്കയുടെ സഹായംകൊണ്ടു മാത്രമാണ് അവര്‍ പിടിച്ചുനില്‍ക്കുന്നതെന്നുമാണ് ഖൊമേനി പറയുന്നത്. അമേരിക്കയെ പേപ്പട്ടിയെന്നും ഇസ്രയേലിനെ രക്തരക്ഷസെന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്.
കൂടുതല്‍ ആയുധങ്ങളും ശക്തമായ പോര്‍മുനകളും ഉള്‍പ്പെടുന്ന മുന്‍ ഇറാന്‍ ആക്രമണത്തേക്കാള്‍ ശക്തമായ ആക്രമണമാണ് ഇനി ഉണ്ടാകുന്നതെന്ന് ഇസ്രായേലിന് വ്യക്തമാണ്. അത്തരമൊരു പോരാട്ടത്തെ ചെറുക്കാനുള്ള യുദ്ധസന്നാഹമാണ് ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 2023 ഒക്ടോബര്‍ ഏഴിന് രാത്രി ഹമാസ് നടത്തിയ ആക്രമണത്തില്‍, മൂന്നുറു സൈനികര്‍ ഉള്‍പ്പെടെ 1,200 ഇസ്രയേലികളാണ് കൊല്ലപ്പെട്ടിരുന്നത്. ഗാസയിലെ സൈനിക നടപടിയില്‍ ഇതുവരെ 366 ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. പശ്ചിമേഷ്യയിലെ ഇപ്പോഴത്തെ സാഹചര്യത്തിന് വഴിയൊരുക്കിയത് ഹമാസാണെന്നും പിന്നില്‍ ഇറാന്റെ സഹായമുണ്ടെന്നും ഇസ്രായേല്‍ വിശ്വസിക്കുന്നു.
ലോകത്ത് എത്ര ഉന്നതനായാലും, അവരെ ഏത് സ്ഥലത്ത് വെച്ചും വകവരുത്താനുള്ള പ്രത്യേക വൈദഗ്ദ്ധ്യമാണ് ഇസ്രയേലിന്റെ മൊസാദിനുള്ളത്. അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എയെ വെല്ലുന്ന നീക്കങ്ങള്‍ കാഴ്ചവയ്ക്കുന്ന മൊസാദ് തന്നെയാണ് ഗാസയിലെയും ലെബനനിലെയും സകല നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്. ഇറാനില്‍ കയറി ഹമാസ് മേധാവി ഇസ്മായില്‍ ഹനിയയെ വകവരുത്തിയതും ഇതിനു പിന്നാലെ ഗാസയിലും ലെബനനിലും നടത്തിയ കൂട്ടക്കുരുതിയുമെല്ലാം മൊസാദ് പ്ലാന്‍ ചെയ്ത് നടപ്പാക്കിയതാണ്. ഇറാന്‍ ഒട്ടും വൈകാതെ തിരിച്ചടിക്കുമെന്നാണ് മൊസാദ് കണ്ടെത്തയിരിക്കുന്നത്.
ഇറാന്റെ ഏത് ആക്രമണത്തെയും ശക്തമായി നേരിടുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നു. ഇതേത്തുടര്‍ന്ന് ഇസ്രയേലിനുള്ള പ്രതിരോധ പിന്തുണയും അമേരിക്ക ശക്തമാക്കിയിട്ടുണ്ട്. ഒക്ടോബറില്‍ എഫ്-16 യുദ്ധവിമാനങ്ങളുടെയും ഇന്ധനം നിറയ്ക്കുന്ന ടാങ്കറുകളുടെയും ഒരു സ്‌ക്വാഡ്രണ്‍ ഖത്തറില്‍ വിന്യസിച്ചിരുന്നു.
ഇപ്പോള്‍, ആറ് അധിക അമേരിക്കന്‍ ബി-52 ബോംബറുകളും ഇക്കഴിഞ്ഞ ദിവസം എത്തിയതായും റിപ്പോര്‍ട്ട് ഉണ്ട്. ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍, ഇതുവരെ ഗാസയില്‍ 43,314 പേര്‍ കൊല്ലപ്പെടുകയും, ഒരു ലക്ഷത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ലെബനനില്‍ 2,968 പേര്‍ കൊല്ലപ്പെടുകയും 13,319 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനോന് ആരോഗ്യ മന്ത്രാലയം പറയുന്നു.
https://www.facebook.com/Malayalivartha