ബഹിരാകാശയാത്രിക സുനിത വില്യംസും സഹപ്രവർത്തകനായ ബുച്ച് വിൽമോറും...മാർച്ച് 19 ന് ഭൂമിയിലേക്ക്.. ഒരു പെൻസിൽ ഉയർത്തുന്നത് പോലും ഒരു കഠിന വ്യായാമം പോലെ തോന്നും..

ബഹിരാകാശയാത്രിക സുനിത വില്യംസും സഹപ്രവർത്തകനായ ബുച്ച് വിൽമോറും കഴിഞ്ഞ വർഷം ജൂൺ മുതൽ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.ഇനി എന്നായിരിക്കും അവരുടെ മടങ്ങി വരവ് എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത് . സ്റ്റാര്‍ലൈനറിന്റെ മനുഷ്യരേയും വഹിച്ചുള്ള ഐഎസ്എസിലേക്കുള്ള ആദ്യ പരീക്ഷണത്തിന്റെ ഭാഗമായി ജൂണ്‍ അഞ്ചിനാണ് ഇന്ത്യന്‍ വംശജ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ നിന്നും പുറപ്പെട്ടത്.ജൂണ്‍ ഏഴിന് ഐഎസ്എസിലെത്തി ജൂണ്‍ 13ന് മടങ്ങാനായിരുന്നു പദ്ധതി.
എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും ഹീലിയം ചോര്‍ച്ചയും എല്ലാം മാറ്റി മറിച്ചു. ദീർഘനാളത്തെ ബഹിരാകാശവാസത്തിന് ശേഷം ഇരുവരും മാർച്ച് 19 ന് ഭൂമിയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്.തിരികെയുള്ള യാത്ര പോലെ പ്രധാനമാണ്, ദീര്‍ഘകാലം ബഹിരാകാശത്ത് ചിലവഴിച്ച ശേഷം മടങ്ങിയെത്തുന്ന ബഹിരാകാശ യാത്രികരുടെ ആരോഗ്യസ്ഥിതിയും. ഇതുവരെ നേരിട്ടതിൽ വച്ച് ഏറ്റവും കഠിനമായ വെല്ലുവിളിയെ നേരിടാൻ തയ്യാറെടുക്കുകയാണത്രെ സുനിത വില്യംസ്- ഭൂമിയുടെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടുകയെന്നതാണത്.
ഗുരുത്വാകർഷണം മനുഷ്യശരീരത്തെ ശിക്ഷിക്കുന്ന സന്ദർഭം. ഈ കാലയളവില്‍ ഒരു പെൻസിൽ ഉയർത്തുന്നത് പോലും ഒരു കഠിന വ്യായാമം പോലെ തോന്നുമെന്നും വിദഗ്ദർ.ഗുരുത്വാകർഷണം ശരീര ദ്രവങ്ങളെയെല്ലാം താഴേക്ക് വലിക്കാൻ തുടങ്ങും, ശരീരം ഗുരുത്വാകർഷണ ശക്തികളുമായി പൊരുത്തപ്പെടുമ്പോൾ ഈ മാറ്റം അസ്വസ്ഥതയ്ക്കും ഭാരം തോന്നുന്നതിനും കാരണമാകും.തിരികെ ഭൂമിയിലെ ജീവിതവുമായി പൊരുത്തപ്പെടുന്നത് വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് സമ്മതിച്ചുകൊണ്ട് സുനിത വില്യംസും ഈ ചിന്തകൾ ബുച്ച് വിൽമോറിനൊപ്പം മുൻപ് പങ്കുവച്ചിട്ടുണ്ട്.
യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇഎസ്എ) നടത്തിയ സമീപകാല പരീക്ഷണങ്ങളിൽ ഐഎസ്എസിൽ മാസങ്ങളോളം ചെലവഴിക്കുന്ന ബഹിരാകാശയാത്രികരിൽ തരുണാസ്ഥികളുടെ ദ്രവികരണത്തിന്റെ തെളിവുകൾ കണ്ടെത്തി. ചലനം കുറയുന്നത് തരുണാസ്ഥി കനം കുറയുന്നതിനും സെല്ലുലാർ ക്ലസ്റ്ററിങിനും കാരണമാകുമത്രെ.
https://www.facebook.com/Malayalivartha