ഹമാസ് ശേഷിക്കുന്ന ബന്ദികളെ കൂടി മോചിപ്പിക്കുന്നതുവരെ..ഗാസ മുനമ്പില്‍ ആക്രമണം..ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ അംഗം സലാഹ് അൽ ബർദാവീലും ഭാര്യയും കൊല്ലപ്പെട്ടു..

ഹമാസ് ശേഷിക്കുന്ന ബന്ദികളെ കൂടി മോചിപ്പിക്കുന്നതുവരെ ഗാസ മുനമ്പില്‍ ആക്രമണം ശക്തമാകുമെന്ന ദൃഢനിശ്ചയത്തിലാണ് ഇസ്രയേല്‍ നേതാക്കള്‍.അതിന്റെ ഭാഗമായി കനത്ത ആക്രമണം ആണ് കാഴ്ച്ച വയ്ക്കുന്നത് . വീണ്ടും ആക്രമണം കടുപ്പിച്ച ഇസ്രായേൽ ഒന്നൊന്നായി ഓരോരുത്തരെയും വക വരുത്തുന്ന രീതി തുടരുന്നത് , വീണ്ടും ഹമാസിനെ ഭയത്തിന്റെ മുൾമുനയിൽ നിർത്തുകയാണ് . കഴിഞ്ഞ ദിവസം തെക്കന്‍ ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ സേന വിവരങ്ങൾ പുറത്തു വിട്ടിരുന്നു .
ഹമാസിന്റെ നിരീക്ഷണ, ദൗത്യ യൂണിറ്റിന്റെ തലവന്‍ കൂടിയാണ് തബാഷ്. 2023 ഒക്ടോബര്‍ 7 ആക്രമണത്തില്‍ ഇസ്രയേലിലേക്കുള്ള നുഴഞ്ഞുകയറ്റം ആസൂത്രണം ചെയ്യുന്നതിലും ഏകോപിപ്പിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചയാണ് തബാഷ്. അതേസമയം, ഇസ്രയേല്‍ സേനയുടെ പ്രസ്താവനയോട് ഹമാസ് പ്രതികരിച്ചിട്ടില്ലായിരുന്നു . ഖാന്‍ യൂനിസ് ബ്രിഗേഡിലെ ഒരു ബറ്റാലിയന്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ ഹമാസിലെ ഒട്ടേറെ ഉയര്‍ന്ന സ്ഥാനങ്ങള്‍ തബാഷ് വഹിച്ചിരുന്നു. തെക്കന്‍ ഗാസയിലെ ഹമാസിന്റെ സായുധവിഭാഗത്തിന്റെ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും നടപ്പാക്കുന്നതിലും ഇയാള്‍ നേതൃത്വം നല്‍കിയിരുന്നു ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് എക്സ് പോസ്റ്റില്‍ പറയുന്നു.
ഇപ്പോഴിതാ തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തിൽ ഇന്നു പുലർച്ചെ നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ അംഗം സലാഹ് അൽ ബർദാവീലും ഭാര്യയും കൊല്ലപ്പെട്ടു. ഭാര്യയോടൊപ്പം സുരക്ഷാ സങ്കേതത്തിൽ പ്രാർഥിച്ചു കൊണ്ടിരിക്കെയായിരുന്നു മരണം.ഹമാസ് നേതൃത്വത്തിന്റെ മാധ്യമ ഉപദേഷ്ടാവായ താഹിര്‍ അല്‍-നോനോ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ബര്‍ദാവീലിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് മരണം സ്ഥിരീകരിച്ചു. ഹമാസ് അനുകൂല മാധ്യമങ്ങള്‍ ആക്രമണത്തെ ഒരു കൊലപാതകമായി വിശേഷിപ്പിക്കുകയും ഹമാസ് നേതൃത്വത്തെ ശിരഛേദം ചെയ്യാനുള്ള ഇസ്രയേലിന്റെ തന്ത്രത്തിന്റെ ഭാഗമായി ആക്രമണത്തെ ചിത്രീകരിക്കുകയും ചെയ്തു.
ഇസ്രയേൽ വാർത്തയോട് പ്രതികരിച്ചിട്ടില്ല.‘‘അദ്ദേഹത്തിന്റെയും ഭാര്യയുടെയും മറ്റു രക്തസാക്ഷികളുടെയും രക്തം വിമോചനത്തിനും സ്വാതന്ത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ ഇന്ധനമായി നിലനിൽക്കും. ശത്രുവിന് നമ്മുടെ നിശ്ചയദാർഢ്യത്തെ തകർക്കാനാവില്ല.’’ എന്ന് മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള പ്രസ്താവനയിൽ ഹമാസ് അറിയിച്ചു.മുതിർന്ന ഹമാസ് നേതാവായ സലാഹ് അൽ ബർദാവീലിനെ 1993ൽ ഇസ്രയേൽ തടവിലാക്കിയിരുന്നു. 2006ൽ പലസ്തീനിയൻ ലെജിസ്‌ലേറ്റീവ് കൗൺസിലിൽ അംഗമായിരുന്നു. ഹമാസ് പൊളിറ്റിക്കൽ ബ്യൂറോയിലേക്ക് ബർദാവീൽ തിരഞ്ഞെടുക്കപ്പെട്ടത് 2021ലാണ്. ഗാസയിലെ പ്രാദേശിക പൊളിറ്റിക്കൽ ബ്യൂറോയിലും ബർദാവീൽ അംഗമായിരുന്നു.
https://www.facebook.com/Malayalivartha