എത്യോപ്യയില്‍ കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് ഭക്ഷണമില്ലാതെ കുട്ടികള്‍ മരണത്തിന്റെ വക്കില്‍

എത്യോപ്യയില്‍ കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് ആറു ദശലക്ഷം കുഞ്ഞുങ്ങള്‍ ഗുരുതര ഭക്ഷ്യക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ അമ്പതു വര്‍ഷത്തിനിടെ ഉണ്ടായതില്‍ വച്ചേറ്റവും വലിയ വര്‍ള്‍ച്ചയാണ് എത്യോപ്യ നേരിടുന്നത്. രാജ്യത്ത് മൂന്നു കോടി ആളുകളെ ക്ഷാമം നേരിട്ട് ബാധിച്ചതായാണ് കണക്കുകള്‍ പറയുന്നത്. ഇതില്‍ മൂന്നില്‍ ഒന്നു പേരും ജീവന്‍ നിലനിര്‍ത്താന്‍ പോലും ഭക്ഷണം ഇല്ലാതെ വലയുകയാണെന്നും സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍ പറയുന്നു. കഴിഞ്ഞ 2014 മുതല്‍ മൂന്നു സീസണിലെ വിളകളും വരള്‍ച്ചയില്‍ നശിച്ചു. 14, 000 കര്‍ഷക കുടുംബങ്ങള്‍ കൃഷി ഉപേക്ഷിച്ച് സ്ഥലം മാറിപ്പോയി.
ആയിരക്കണക്കിനു കുട്ടികള്‍ക്ക് ഗുരുതരമായ പോഷകാഹാരക്കുറവും ജലജന്യരോഗങ്ങളും പിടിപെട്ടതായി സേവ് ചില്‍ഡ്രന്‍ സംഘടനയുടെ ചീഫ് എക്‌സിക്യുട്ടീവ് ഹെല്ലി തോര്‍നിംഗ് പറയുന്നു. വെള്ളവും ഭക്ഷണവും തേടി കുടുംബങ്ങളെല്ലാം പലായനം ചെയ്യുകയാണ്. ക്ഷാമം നേരിടാന്‍ ഏകദേശം 1.4 ബില്യണ്‍ ഡോളറാണ് ആവശ്യമായുള്ളത്. എന്നാല്‍ ഇതിന്റെ പകുതിയോളം തുക മാത്രമാണ് എത്യോപ്യക്ക് ശേഖരിക്കാനായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha