തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്

തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരമേറ്റ് പാർട്ടി സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ് . ആശാനാഥ് ഡെപ്യൂട്ടി മേയറായി. പ്രവർത്തകരുടെ ആവേശോജ്വല മുദ്രാവാക്യം വിളികൾക്കിടയിൽ, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ് പ്രഖ്യാപിച്ചു.
സ്വതന്ത്രനായി വിജയിച്ച പാറ്റൂർ രാധാകൃഷ്ണൻ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയെ പിന്തുണച്ചു. കോൺഗ്രസ് വിമതനായി വിജയിച്ച സുധീഷ്‌കുമാർ വിട്ടുനിൽക്കുകയായിരുന്നു
100 അംഗങ്ങളിൽ (ആകെ 101, വിഴിഞ്ഞത്ത് വോട്ടടുപ്പ് മാറ്റിവച്ചിരുന്നു) രാജേഷിന് ലഭിച്ചത് 51 വോട്ട്. എൽ.ഡി.എഫിലെ ആർ.പി.ശിവജിക്ക് 29. കോൺഗ്രസിലെ കെ.എസ്.ശബരിനാഥിന് 17. കോൺഗ്രസിന്റെ രണ്ട് വോട്ടുകൾ അസാധുവായി.ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ ആശാനാഥിന് 50 വോട്ട്, യു.ഡി.എഫിലെ മേരി പുഷ്പത്തിന് 19, എൽ.ഡി.എഫിലെ രാഖി രവികുമാറിന് 28. ബി.ജെ.പിയിലേയും സി.പി.എമ്മിലേയും ഓരോ വോട്ടുകൾ അസാധുവായി.വി.വി.രാജേഷിനെ ജില്ലാ കളക്ടർ മേയറുടെ ഔദ്യോഗിക ഗൗൺ അണിയിച്ചു.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, വി.മുരളീധരൻ, കെ.സുരേന്ദ്രൻ, സി.കെ.പത്മനാഭൻ, കുമ്മനം രാജശേഖരൻ തുടങ്ങിയവർ ചടങ്ങിനെത്തിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























