മറ്റത്തൂർ ഒരു മറുപടി ആണ്, 25 വർഷത്തിന് ശേഷം ഭരണം മാറി ; പലതും പൂട്ടിച്ചു മാത്രം ശീലം ഉള്ള സഖാക്കൾക്ക് പണി അവരുടെ മടയിൽ കയറി കൊടുത്ത് അതുൽകൃഷ്ണ

പഞ്ചായത്ത് അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ഇന്നലെ വന്ന ഒരു വാർത്തയാണ് തൃശൂര്‍ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങൾ ഒന്നടങ്കം പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് വിമതയെ പ്രസിഡന്‍റാക്കി. ബിജെപി പാളയത്തിലെത്തിയ എട്ട് അംഗങ്ങള്‍ അടക്കം പത്തുപേരെ കോണ്‍ഗ്രസ് പാര്‍ട്ടിയിൽ നിന്ന് പുറത്താക്കി.
തൃശൂര്‍ മറ്റത്തൂരില്‍ ജയിച്ച മുഴുവന്‍ കോണ്‍ഗ്രസ് അംഗങ്ങളെയും സ്വന്തം പാളയത്തിലെത്തിച്ചാണ് ബിജെപിയുടെ അട്ടിമറി നടന്നത്. ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളെ അട്ടിമറിക്കുന്നതിനു സമാനമായിരുന്നു മറ്റത്തൂരിലെ ബിജെപിയുടെ 'ഓപ്പറേഷൻ താമര' നീക്കം. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജയിച്ച എട്ട് കോണ്‍ഗ്രസ് അംഗങ്ങളും ഒന്നിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. നാലു ബിജെപി അംഗങ്ങള്‍ക്കൊപ്പം രാജിവെച്ച കോണ്‍ഗ്രസുകാരും വോട്ടു ചെയ്തതോടെ കോണ്‍ഗ്രസ് വിമത ടെസി ജോസ് കല്ലറക്കല്‍ മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റായി.
ഇവിടെ വന്ന ട്വിസ്റ്റിനെ കുറിച്ച് വെള്ളനാട് രാജേഷ് ഇട്ട പോസ്റ്റ് ശ്രദ്ധനേടുന്നു . പോസ്റ്റ് ഇങ്ങനെ :
കേരളം മുഴുവന്‍ ഫേമസായ അതുൽകൃഷ്ണ മറ്റത്തൂര്‍ പഞ്ചായത്ത് ഫൈറ്റില്‍ ഇപ്പോളൊരു വമ്പന്‍ ട്വിസ്റ്റ് വന്നിരിക്കുകയാണ്..
അതുല്‍ LDF-ന്‍റെ പഞ്ചായത്ത് ഭരണത്തിനെതിരെ തന്‍റെ വാര്‍ഡില്‍ മത്സരിക്കുകയും, ജയിക്കുകയും ചെയ്തിരുന്നു. എങ്കിലും കൂടുതല്‍ സീറ്റ് LDF-ന് ആയിരുന്നു.
23 അംഗ പഞ്ചായത്തില്‍ അതുല്‍ ഉള്‍പ്പടെ BJP-ക്ക് 4 മെമ്പര്‍മാരുണ്ട്. LDF ന് 9, കോണ്‍ഗ്രസിന് 8, സ്വതന്ത്രര്‍ 2 എന്നിങ്ങനെയാരുന്നു കക്ഷിനില.
പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ കോണ്‍ഗ്രസിന്‍റെ 8 മെമ്പര്‍മാര്‍ രാജിവെച്ച് BJP-യുമായി സഖ്യമുണ്ടാക്കി. അതോടെ 12 മെമ്പര്‍മാരുടെ ഭൂരിപക്ഷം ആയി ഭരണം പിടിച്ചെങ്കിലും, സഖ്യത്തിന്‍റെ ധാരണ പ്രകാരം സ്വതന്ത്രയായ ടെസി ജോസിനെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പിന്തുണച്ചു.
അതോടെ BJP സഖ്യം 13 , LDF 10 എന്നായി കക്ഷിനില. LDF ന്‍റെ ഭരണം മറ്റത്തൂര്‍ പഞ്ചായത്തില്‍ അവസാനിക്കുകയും ചെയ്തു.
ഒരു സിനിമക്കുളള കഥയുണ്ട്. ഒരു ബിസിനസ് സംരംഭം ആരംഭിച്ച് അതുമായി മുന്നോട്ട് പോയൊരു പയ്യന്‍റെ മെക്കിട്ട് കയറി , അവസാനം LDF ന് ഭരണംവരെ കയ്യീന്ന് പോയി. തിരുവനന്തപുരം മുന്‍ മേയര്‍ ആര്യ രാജേന്ദന്‍റെ മറ്റൊരു പതിപ്പായിരുന്നു മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റും.
കളളക്കേസും, ഉടായിപ്പ് വ്ലോഗേഴ്സിനെയുമൊക്കെ ഇറക്കി ഒരു ചെറുപ്പക്കാരന്‍റെ ശബ്ദം ഇല്ലാതാക്കാന്‍ നോക്കിയ മറ്റത്തൂരിലെ LDF ഭരണത്തിന് ഇതിലും നല്ലൊരു പണി കൊടുക്കാനില്ല.
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വാർത്ത പുറത്ത് വന്നതോടെ കൊടുത്താൽ കൊല്ലത്തുമാത്രമല്ല, മറ്റത്തൂരും കിട്ടും. മറ്റു സംരംഭകരെപ്പോലെപ്പോലെ അതുൽകൃഷ്ണ ആത്മഹത്യ ചെയ്തില്ല. തന്റെ സംരംഭത്തെ ഉപദ്രവിച്ച കമ്മി പഞ്ചായത്തിന് പണി അവരുടെ മടയിൽ കയറി കൊടുത്തു. കമ്മികൾ ഭരണത്തിന് പുറത്ത്. മറ്റത്തൂർ പഞ്ചായത്തിന്റെ പുലി കുട്ടി അതുൽകൃഷ്ണ. മറ്റത്തൂർ ഒരു മറുപടി ആണ് പലതും പൂട്ടിച്ചു മാത്രം ശീലം ഉള്ള സഖാക്കളുടെ മുഖത്തടിച്ച മറുപടി. ചെക്കന്റെ കട്ട കമ്പനി ഒന്നു പൂട്ടിച്ചു... 25 വർഷം കൊണ്ടു നടന്ന പഞ്ചായത്തിൽ സഖാക്കളുടെ കട്ടേപടം ചെക്കനും പൂട്ടിച്ചു... ആൺകുട്ടി എന്നിങ്ങനെയുള്ള കമെന്റുകൾ കൊണ്ട് നിറയുകയാണ് സമൂഹമാധ്യമങ്ങളിൽ . കൂടാതെ അതുൽ കൃഷ്ണയുടെ വിഡിയോയും ഇതോടൊപ്പം പങ്കുവയ്ക്കപ്പെടുന്നുണ്ട്.
https://www.facebook.com/Malayalivartha
























