ആന്ധ്രാപ്രദേശിലെ അനകാപള്ളിക്ക് സമീപം എലമഞ്ചി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് തീപിടിച്ച് ഒരു മരണം.... രണ്ട് എ സി കോച്ചുകൾ പൂർണമായും കത്തിനശിച്ചു

ആന്ധ്രാപ്രദേശിലെ അനകാപള്ളിക്ക് സമീപം എലമഞ്ചി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് തീപിടിച്ച് ഒരു മരണം. ടാറ്റാനഗർ-എറണാകുളം എക്സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. രണ്ട് എ സി കോച്ചുകൾ പൂർണമായും കത്തിനശിച്ചു. വിജയവാഡ സ്വദേശി ചന്ദ്രശേഖർ സുന്ദരമാണ് (70) മരിച്ചത്.
ഇന്ന്പു ലർച്ചെ വിശാഖപട്ടണത്തുനിന്ന് 66 കിലോമീറ്റർ അകലെയുള്ള യെലമഞ്ചിലിയിലാണ് തീപിടിത്തമുണ്ടായത്. പുക ഉയരുന്നതുകണ്ട ഉടൻതന്നെ ട്രെയിൻ നിർത്തി. തീപിടിത്തമുണ്ടായ രണ്ട് കോച്ചുകളും ഉടൻതന്നെ ട്രെയിനിൽ നിന്ന് വേർപെടുത്തുകയും യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു. ബി 1, എം 2 ബോഗികളാണ് പൂർണമായും കത്തിനശിച്ചതെന്ന് റെയിൽവേ അധികൃതർ .
ട്രെയിനിന് തീപിടിക്കുമ്പോൾ അപകടത്തിൽപ്പെട്ട ഒരു കോച്ചിൽ 82 യാത്രക്കാരും മറ്റൊന്നിൽ 76 പേരും ഉണ്ടായിരുന്നുവെന്നാണ് സൂചനകളുള്ളത്.
അപകടമുണ്ടായ രണ്ട് കോച്ചുകളും വേർപെടുത്തിയ ശേഷം ട്രെയിൻ എറണാകുളത്തേക്ക് യാത്ര തുടർന്നു. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു. രണ്ട് ഫോറൻസിക് സംഘങ്ങൾ പരിശോധന നടത്തിവരികയാണെന്ന് റെയിൽവെ അധികൃതർ .
"
https://www.facebook.com/Malayalivartha




















