ഗുരുദേവ ഭക്തിയുടെ നിറവിൽ 93-ാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിന് നാളെ തുടക്കം...

ഗുരുദേവ ഭക്തിയുടെ നിറവിൽ 93-ാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിന് നാളെ തുടക്കം. 30, 31, ജനുവരി ഒന്ന് തീയതികളായി നടക്കുന്ന തീർത്ഥാടനത്തിനായി ശിവഗിരി ഒരുങ്ങി.
വർത്തമാനകാല വികസന മുന്നേറ്റത്തിൽ ശ്രീനാരായണ ഗുരുദേവ ദർശനത്തിന്റെ പ്രസക്തി മുഖ്യവിഷയമാക്കിയാണ് ഇത്തവണത്തെ തീർത്ഥാടന സമ്മേളനങ്ങൾ നടക്കുന്നത്. 50 ലക്ഷത്തിലധികം ഗുരുദേവ ഭക്തർ മഹാസമാധിയിലെത്തുമെന്നാണ് പ്രതീക്ഷ.
നാളെ രാവിലെ 9.30ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്യും. മഹാതീർത്ഥാടന സമ്മേളനം 31ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും. ശിവഗിരി തീർത്ഥാടനത്തിന് ഗുരു കല്പിച്ചനുവദിച്ച എട്ടു വിഷയങ്ങളുമായി ബന്ധപ്പെട്ട് 12 സമ്മേളനങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
കാലിക പ്രസക്തമായ വിഷയങ്ങളെ അധീകരിച്ചാവും സമ്മേളനങ്ങളുടെ അവതരണം. ഗുരുദേവന്റെ മഹാസമാധി ശതാബ്ദി രാഷ്ട്രപതി ദ്രൗപതി മുർമു ഒക്ടോബറിൽ ഉദ്ഘാടനം ചെയ്‌തതിന്റെ തുടർച്ചയായാണ് ഇത്തവണത്തെ തീർത്ഥാടനം.
https://www.facebook.com/Malayalivartha


























