ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അവർ ന്യൂകാസിൽ യുനൈറ്റഡിനെ വീഴ്ത്തി. മറുപടിയില്ലാത്ത ഒറ്റ ഗോളിന് മാഞ്ചസ്റ്ററിന്ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അവർ ന്യൂകാസിൽ യുനൈറ്റഡിനെ വീഴ്ത്തി. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ഓൾഡ് ട്രഫോർഡിൽ മാഞ്ചസ്റ്റർ ജയിച്ചു കയറിയത്.
കളിയുടെ 24ാം മിനിറ്റിൽ പാട്രിക്ക് ഡോർഗു നേടിയ ഗോളാണ് മാഞ്ചസ്റ്ററിനു സ്വന്തം തട്ടകത്തിൽ ജയമൊരുക്കിയത്. ജയത്തോടെ അവർ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്കു കയറി. പ്രതിരോധത്തിലൂന്നിയാണ് മാഞ്ചസ്റ്റർ കളിച്ചത്.
പരിക്കേറ്റ ടീമിന്റെ നട്ടെല്ലായ ക്യാപ്റ്റൻ ബ്രുണോ ഫെർണാണ്ടസ് ഇല്ലാതെയാണ് അവർ ബോക്‌സിങ് ഡേയിൽ കളിക്കാനിറങ്ങിയത്.
https://www.facebook.com/Malayalivartha



























