സംസ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ്... പവന് 560 രൂപയുടെ വർദ്ധനവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു. പവന്റെ വില 560 രൂപ കൂടി 1,02,680 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 70 രൂപ വർധിച്ച് 12,765 രൂപയുമായി.
ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. ട്രോയ് ഒൺസിന് 4,530 രൂപയാണ് ഉയർന്നത്. വെനസ്വേലയിലെ സംഘർഷവും എണ്ണ ടാങ്കറുകൾക്ക് മേലുള്ള ഉപരോധവുമാണ് ഇപ്പോഴത്തെ വർധനവിന് കാരണം.
അതേസമയം വെള്ളിയുടെ വിലയിലും വർധന തുടരുകയാണ്. സ്‌പോട് സിൽവർ വില 4.6 ശതമാനം ഉയർന്ന് ഔൺസിന് 75 ഡോളർ പിന്നിട്ടു. ആഗോള വിപണിയിലെ നേട്ടക്കണക്കെടുത്താൽ ഈ വർഷം ഇതുവരെ സ്വർണ വില 70 ശതമാനമാണ് ഉയർന്നത്. വെള്ളിയാകട്ടെ 150 ശതമാനത്തിലധികം നേട്ടമുണ്ടാക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























