ബൈക്ക് ലേഡിക്ക് വിടചൊല്ലി രാജ്യം... ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളെ പ്രണയിച്ചു കൊതിതീരാതെ യാത്രയായി...ഒടുവില്‍ അന്ത്യവും പ്രിയപ്പെട്ട ബൈക്കില്‍നിന്ന് തെന്നിവീണ്

ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളായിരുന്നു വീനു പാലിവാല്‍ എന്ന ജയ്പൂരുകാരിയുടെ യഥാര്‍ത്ഥ കാമുകന്‍ അവര്‍തന്നെ പലതവണ അത് വ്യക്തമാക്കിയിട്ടുണ്ട്. ആ ഇഷ്ടം കൂടിയ കാരണം ബൈക്ക് റൈഡിങ്ങിനോട് നോ പറഞ്ഞ ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ വരെ അവര്‍ തയ്യാറായി. ഈ നാല്പത്തിനാലുകാരിക്ക് പക്ഷേ, പ്രിയ ബൈക്ക് തന്നെ അന്തകനായി. മധ്യപ്രദേശിലെ വിദിഷ ജില്ലയിലുണ്ടായ അപകടത്തില്‍ രാജ്യത്തെ പ്രമുഖ ബൈക്ക് സഞ്ചാരി കൊല്ലപ്പെടുകയായിരുന്നു. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 100 കിലോമീറ്റര്‍ മാറി ഗ്യാരസ്പൂരില്‍ വച്ച് ബൈക്ക് റോഡില്‍ തെന്നിയുണ്ടായ അപകടത്തിലാണ് വീനു പാലിവാല്‍ മരിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ച ലക്‌നൗവില്‍ നിന്ന് ഭോപ്പാലിലേക്കുള്ള യാത്രാ മധ്യേയാണ് വീനുവിനെ മരണം തട്ടിയെടുക്കുന്നത്. വീനുവിനൊപ്പം സുഹൃത്തും മറ്റൊരു ബൈക്കില്‍ ഒപ്പമുണ്ടായിരുന്നു. ഇരുവരും ചേര്‍ന്ന് രാജ്യം മുഴുവന്‍ സഞ്ചരിക്കുന്നതിന്റെ ഭാഗമായാണ് മധ്യപ്രദേശിലെത്തിയത്. ബൈക്ക് യാത്രക്കുള്ള സുരക്ഷാഉപകരണങ്ങള്‍ എല്ലാം തന്നെ വീനു ധരിച്ചിട്ടുണ്ടായിരുന്നു. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തില്‍ ഓടിച്ച് ശീലമുള്ള വീനുവിന് എങ്ങനെ അപകടം സംഭവിച്ചു എന്നത് അവരെ അറിയുന്നവരെ ഞെട്ടിപ്പിച്ചിരിക്കുകയാണ്.
രാജ്യം മുഴുവന്‍ ഒറ്റയ്ക്ക് ബൈക്കില്‍ സഞ്ചരിച്ച് ഖ്യാതി നേടിയിട്ടുള്ള വനിതയാണ് വീനു. മോട്ടോര്‍ സൈക്കിള്‍ യാത്രയെക്കുറിച്ച് ഒരു ഡോക്യുമെന്ററി എടുക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് വീനുവിനെ മരണം അപകടരൂപത്തില്‍ തട്ടിയെടുക്കുന്നത്. അപകടം നടന്നയുടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
കോളേജ് പഠന കാലത്ത് സുഹൃത്തുക്കളില്‍ നിന്നാണ് ബൈക്ക് ഓടിക്കാന്‍ വീനു പഠിക്കുന്നത്. എന്നാല്‍ സ്വന്തമായി ബൈക്കിലില്ലാത്തതിനാല്‍ അതു തുടരാന്‍ വീനുവിനായില്ല. പിന്നീട് ഉടന്‍ തന്നെ വിവാഹം കഴിഞ്ഞുവെങ്കിലും ഭര്‍ത്താവും ബൈക്ക് ഓടിക്കാന്‍ വീനുവിനെ സമ്മതിച്ചിരുന്നില്ല. എന്നാല്‍ വിവാഹമോചിതയായ വീനു കഴിഞ്ഞ വര്‍ഷമാണ് ബൈക്കുകളുമായി തന്റെ രണ്ടാം വരവ് നടത്തുന്നത്. ജയ്പൂര്‍ സ്വദേശിനിയായ വീനുവിന് രണ്ടു കുട്ടികളുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha