കടുവകളെ ഈ മുഖംമൂടി വച്ച് പറ്റിക്കാം; കടുവയിൽ നിന്ന് രക്ഷപെടാൻ പുതിയ മാർഗം

കേരളത്തിൽ മനുഷ്യരെ കടുവ പിടിക്കുന്നതും കൊന്നു തിന്നുന്നതും സ്ഥിരം വാര്‍ത്തയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോന്നിയില്‍ ഒരു യുവാവിനെ കടുവ കൊന്നിരുന്നു. ഒരു മാസം മുൻപ് തൃശൂരും ഒരു കുട്ടിയെ കടുവ പിടിച്ച സംഭവവും ഉണ്ടായി. ഇതോടെ കേരളത്തില്‍ വനങ്ങളോട് ചേര്‍ന്നുള്ള ജനങ്ങള്‍ കടുവയുടെ ആക്രമണ ഭീതിയിലാണ്. എന്നാല്‍ കടുവയില്‍ നിന്നും രക്ഷപ്പെടാന്‍ സുന്ദര്‍ബന്‍ കണ്ടല്‍ വനങ്ങളിലെ ജനങ്ങള്‍ ചെയ്യുന്ന മാർഗം പരീക്ഷിക്കാനൊരുങ്ങുകയാണ്.
സുന്ദര്‍ബന്‍ കണ്ടല്‍ വനങ്ങളില്‍ കടുവകളെ പറ്റിക്കാന്‍ ഗ്രാമീണര്‍ തലയ്ക്ക് പിന്നില്‍ മുഖംമൂടി കെട്ടി വയ്ക്കാറുണ്ട്. ഇത്തരത്തിൽ കെട്ടിവയ്ക്കുന്ന മുഖം പോലെയുള്ള ആവരണങ്ങള്‍ കടുവയിൽ നിന്ന് രക്ഷ നേടാൻ ഇവരെ സഹായിക്കുന്നു. ഇത്തരത്തിലുള്ള മുഖമൂടികൾ ഇവിടെയും കൊണ്ടുവരുന്നതിനെ പറ്റിയാണ് ആലോചന മുറുകുന്നത്. കാറ്റില്‍ മനുഷ്യന്റെ മണം പിടിച്ച് പതുങ്ങി എത്തുന്ന കടുവ പിന്നില്‍ നിന്നാണ് ആക്രമിക്കുക. ഇത് മനസിലാക്കിയാണ് സുന്ദര്‍ബനിലെ ആളുകള്‍ മനുഷ്യ മുഖംമൂടി ധരിക്കുന്നത്. അത് കണ്ടാല്‍ മനുഷ്യന് മുന്നില്‍ പെട്ടെന്ന് തെറ്റിദ്ധരിക്കുന്ന കടുവ ആക്രമിക്കാന്‍ ധൈര്യപ്പെടില്ല. ഈ മാര്‍ഗം കേരളത്തിലും പരീക്ഷിക്കാനാണ് ആലോചന.
കല്‍ക്കട്ട സയന്‍സ് ക്ലബിലെ ഒരു വിദ്യാര്‍ത്ഥിയാണ് ഇത്തരത്തിൽ മുഖം മൂടി എന്ന ആശയം മുന്നോട്ട് വച്ചത്. അതിന് ശാസ്ത്രീയമായ അടിസ്ഥാനമുണ്ട്. ചിത്രശലഭങ്ങളും പുഴുക്കളും ഉള്‍പ്പെടെ പല ജീവികളും ഇരപിടിയന്മാരെ കബളിപ്പിക്കാന്‍ പ്രകൃതി ദത്തമായ ചില പ്രച്ഛന്ന തന്ത്രങ്ങള്‍ പയറ്റാറുണ്ട്. ചില ശലഭങ്ങളുടെയും പുഴുക്കളുടെയും ശരീരത്തിലെ വലിയ കണ്ണു പോലുള്ള അടയാളങ്ങള്‍ ഇതിന്റെ ഭാഗമാണ്. അതുപോലെ കടുവകളെ ബുദ്ധിപൂര്‍വം കബളിപ്പിച്ച് അകറ്റി നിറുത്താന്‍ മുഖം മൂടികള്‍ പ്രയോജനപ്പെടും എന്നതാണ് കണ്ടെത്തൽ .
https://www.facebook.com/Malayalivartha